Image

അസീസിയ ക്യാന്പുകളില്‍ വഴി കാട്ടികളായി ഹജ്ജ് വെല്‍ഫെയര്‍ ഫോറം വളണ്ടിയര്‍മാര്‍

Published on 04 September, 2017
അസീസിയ ക്യാന്പുകളില്‍ വഴി കാട്ടികളായി ഹജ്ജ് വെല്‍ഫെയര്‍ ഫോറം വളണ്ടിയര്‍മാര്‍
മിന : മിനായിലെ തന്പുകളില്‍ നിന്നും അസീസിയയിലെ റൂമുകളിലേക്ക് മടങ്ങുന്ന ഹാജിമാര്‍ക്ക് വഴികാട്ടികളായി ഹജ്ജ് വെല്‍ഫെയര്‍ ഫോറം വളണ്ടിയര്‍മാര്‍ സജീവമായി രംഗത്ത്. മിനായില്‍ നിന്നും കല്ലേറ് കഴിഞ്ഞു അവരവരുടെ റൂമിലേക്ക് തിരിക്കുന്‌പോള്‍ പല ദിക്കുകളിലായി വ്യാപിച്ചു കിടക്കുന്ന റൂമുകളിലേക്ക് എത്തി പെടാന്‍ പ്രയാസപ്പെടുന്ന ഹാജിമാര്‍ക്കാണ് പ്രവര്‍ത്തകരുടെ സേവനം തുണയായത്. പ്രവര്‍ത്തകര്‍ അവരവരുടെ സ്വന്തം വാഹനങ്ങളിലും വീല്‍ ചെയറിലുമായാണ് കിലോമീറ്ററുകളോളം ദൂരെയുള്ള റൂമുകളില്‍ എത്തിച്ചത്. എല്ലാ പ്രധാന കോണുകളിലും റോഡുകളിലും പ്രത്യേക സംഘത്തെ നിയോഗിക്കുകയും ചെയ്തിരുന്നു. അതിനിടയില്‍ സുമനസ്സുകള്‍ നല്‍കിയ കുടിവെള്ളവും വിതരണം ചെയ്തു.

അബ്ദുല്‍ റബ്ബ് പള്ളിക്കല്‍, യതി മുഹമ്മദ്, ഷാനവാസ് വണ്ടൂര്‍, മുസ്തഫ കെ ടി പെരുവള്ളൂര്‍, റസാഖ് മാസ്റ്റര്‍ മന്പുറം, അന്‍ഷാദ് മാസ്റ്റര്‍ തുടങ്ങിയവരാണ് നേതൃത്വം നല്‍കിയത്. 

പൊരിഞ്ഞ വെയിലിലും മലയാളി ഹാജിമാര്‍ക്ക് ആശ്വാസമായി കഞ്ഞിയും അച്ചാറും മറ്റുള്ളവര്‍ക്ക് റൊട്ടിയും പരിപ്പ് കറിയും കാലത്തും വൈകീട്ടുമായി ജിദ്ദ ഹജ്ജ് വെല്‍ഫെയര്‍ ഫോറം പ്രവര്‍ത്തകര്‍ അവരുടെ ടെന്റുകളില്‍ ചെറിയ ബാഗുകളിലും വീല്‍ ചെയറിലുമായി എത്തിച്ചു കൊടുത്തു. മൂന്നു ദിവസങ്ങളിലായി പതിനായിരത്തോളം കഞ്ഞിയും എണ്ണായിരത്തോളം റൊട്ടിയുമാണ് വിതരണം ചെയ്തത്. അന്‍ഷാദ് മാസ്റ്റര്‍, റസാഖ് മാസ്റ്റര്‍ മന്പുറം, റിസ്വാന്‍ അലി കല്പറ്റ തുടങ്ങിയവര്‍ നേതൃത്വം കൊടുത്തു. 

ജിദ്ദയിലെ സന്മനസ്സുള്ള പ്രമുഖരാണ് ഇതിനുള്ള സാന്പത്തിക സഹായങ്ങള്‍ നല്‍കി വരുന്നത്. ഹാജിമാരില്‍ നിന്നും മനം നിറഞ്ഞ പ്രതികരണങ്ങളാണ് കഞ്ഞി വിതരണത്തിലുടനീളം ലഭിച്ചതെന്ന് പ്രവര്‍ത്തകര്‍ അറിയിച്ചു. 

റിപ്പോര്‍ട്ട്: കെ.ടി. മൂസ്തഫ പെരുവള്ളൂര്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക