Image

തിരുവോണ നാളില്‍ എറണാകുളം സ്വദേശി അബുദാബിയില്‍ കുഴഞ്ഞുവീണ് മരിച്ചു

Published on 04 September, 2017
തിരുവോണ നാളില്‍ എറണാകുളം സ്വദേശി അബുദാബിയില്‍ കുഴഞ്ഞുവീണ് മരിച്ചു

അബുദാബി: എറണാകുളം ബോള്‍ഗാട്ടി സ്വദേശി ജോളി ജോസഫ്(51) തിരുവോണനാളില്‍ രാവിലെ കുഴഞ്ഞുവീണ് മരിച്ചു. മുളവുകാട്, പൊന്നാരിമംഗലം കാനാട്ടിയില്‍ പരേതനായ ബെന്നി ഫ്രാന്‍സിസിന്റെ മകനാണ്.

അബുദാബി നാഷണല്‍ പ്രിന്റിംഗ് സെന്ററില്‍ സെയില്‍സ് എക്‌സിക്യൂട്ടീവായി ജോലി ചെയ്തു വരുകയായിരുന്നു. ജോലിസ്ഥലത്തെത്തിയ ശേഷം കുഴഞ്ഞുവീണ ജോളിയെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും മാര്‍ഗമദ്ധ്യേ മരണമടയുകയായിരുന്നു. ഭാര്യ: ദസ്മീന്‍. മക്കള്‍ : ഡേവിഡ്, ദാരിയ , ദാനിയ, ഡയാന. നിയമാനുസൃതനടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.

റിപ്പോര്‍ട്ട്: അനില്‍ സി ഇടിക്കുള

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക