Image

ന്യൂയോര്‍ക്ക്‌ ശാലോം ഫെസ്റ്റിവല്‍: ഒരുക്കങ്ങള്‍ തുടങ്ങി

ജോയിച്ചന്‍ പുതുക്കുളം Published on 07 March, 2012
ന്യൂയോര്‍ക്ക്‌ ശാലോം ഫെസ്റ്റിവല്‍: ഒരുക്കങ്ങള്‍ തുടങ്ങി
ന്യൂയോര്‍ക്ക്‌: 2012 ജൂലൈ 7,8 (ശനി, ഞായര്‍) തീയതികളില്‍ ന്യൂയോര്‍ക്കിലെ യൂണിയന്‍ ഡെയിലിലുള്ള കെല്ലന്‍ ബര്‍ഗ്‌ മെമ്മോറിയല്‍ ഹൈസ്‌കൂളില്‍ വെച്ച്‌ നടക്കുന്ന ശാലോം ഫെസ്റ്റിവലിനുള്ള ഒരുക്കങ്ങള്‍ തുടങ്ങി. ദൈവകൃപകളും അനുഗ്രഹങ്ങളും ധാരാളം ചൊരിഞ്ഞ കഴിഞ്ഞ വര്‍ഷത്തെ ശാലോം ഫെസ്റ്റിവലിന്റെ തുടര്‍ച്ചയെന്നോളം കൂടുതല്‍ ആളുകള്‍ രണ്ടുദിവസം നീണ്ടു നില്‍ക്കുന്ന ഈവര്‍ഷത്തെ ധ്യാനത്തില്‍ പങ്കെടുക്കുമെന്ന്‌ സംഘാടകര്‍ പ്രതീക്ഷിക്കുന്നു.

`ഉണര്‍ന്ന്‌ പ്രശോഭിക്കുക; നിന്റെ പ്രകാശം വന്നു ചേര്‍ന്നിരിക്കുന്നു. കര്‍ത്താവിന്റെ മഹത്വം നിന്റെമേല്‍ ഉദിച്ചിരിക്കുന്നു' (ഏശയാ 60-1) ഇതാണ്‌ ഈവര്‍ഷത്തെ ധ്യാന വിഷയം. കേരളത്തിലെ പ്രശസ്‌തരായ വചന പ്രഘോഷകര്‍ ശുശ്രൂഷകള്‍ക്ക്‌ നേതൃത്വം നല്‍കും.

രണ്ടുദിവസം നീണ്ടുനില്‍ക്കുന്ന ധ്യാനത്തിന്റെ ചെലവിലേക്കായി 50 ഡോളര്‍ മുതിര്‍ന്നവര്‍ക്കും, 25 ഡോളര്‍ കുട്ടികള്‍ക്കും ഭക്ഷണം ഉള്‍പ്പടെ നല്‍കേണ്ടതാണ്‌. 9 വയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്ക്‌ ഫീസ്‌ നല്‍കേണ്ടതില്ല.

ധ്യാനം മൂന്നു ഗ്രൂപ്പുകളായി തിരിച്ചായിരിക്കും നടത്തുക. മുതിര്‍ന്നവര്‍ക്ക്‌ മലയാളത്തിലും, യുവജനങ്ങള്‍ക്കും ടീനേജിനും ഇംഗ്ലീഷിലും പ്രത്യേകം ധ്യാനങ്ങള്‍ ഉണ്ടായിരിക്കും. കൂടാതെ ബേബി സിറ്റിംഗും ലഭ്യമാണ്‌.

ശാലോം ഫെസ്റ്റിവലിന്റെ വിജയത്തിനായി സെബാസ്റ്റ്യന്‍ ടോം ജനറല്‍ കണ്‍വീനറായി വിപുലമായ കമ്മിറ്റിയും രൂപീകരിച്ച്‌ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു.

താഴെപ്പറയുന്നവരാണ്‌ മറ്റ്‌ ഭാരവാഹികള്‍:

ബാബു ജോസഫ്‌ (ന്യൂജേഴ്‌സി), സെബാസ്റ്റ്യന്‍ വടയാറ്റ്‌ (ന്യൂയോര്‍ക്ക്‌), ഏബ്രഹാം ജോസ്‌ (കണക്‌ടിക്കട്ട്‌/ബോസ്റ്റണ്‍), ജോസ്‌ മാളിയേക്കല്‍ (ഫിലാഡല്‍ഫിയ) എന്നിവര്‍ സ്റ്റേറ്റ്‌ കോര്‍ഡിനേറ്റര്‍മാരായിരിക്കും. ജയ്‌സണ്‍ ജോര്‍ജ്‌ (പ്രെയര്‍ മിനിസ്‌ട്രി), അനു വാഴപ്പള്ളി, ഷോളി കുമ്പിളുവേലി (രജിസ്‌ട്രേഷന്‍), മാര്‍ട്ടിന്‍ കരുവേലിത്തറ (സ്റ്റേജ്‌ ഓഡിറ്റോറിയം), ബാബു ജോസഫ്‌ (ലിറ്റര്‍ജി), സാജു ജോമസ്‌ (ലിറ്റര്‍ജി), മൈക്കിള്‍ ചെമ്മാച്ചേരില്‍ (റിസപ്‌ഷന്‍), ഉലഹന്നാന്‍, എഡ്വേര്‍ഡ്‌ (ഫസിലിറ്റി), സന്തോഷ്‌ മണലില്‍ (സൗണ്ട്‌ ആന്‍ഡ്‌ ലൈറ്റ്‌), തോമസ്‌കുട്ടി (ട്രാന്‍സ്‌പോര്‍ട്ടേഷന്‍), ജോര്‍ജ്‌ തോമസ്‌ (ഫുഡ്‌), ഏബ്രഹാം തലപ്പള്ളി, ബ്രയാന്‍ മുണ്ടയ്‌ക്കല്‍, ജോര്‍ജ്‌ ഞാറക്കുന്നേല്‍ (യൂത്ത്‌-ടീന്‍ കോര്‍ഡിനേറ്റര്‍മാര്‍), ഉഷാ വിരുത്തിയില്‍ (ബേബി സിറ്റിംഗ്‌), മേഴ്‌സി ജോസഫ്‌, എല്‍സി ഏബ്രഹാം (ശാലോം പീസ്‌ ഫൗണ്ടേഷന്‍ രജിസ്‌ട്രേഷന്‍), ജോയി വാഴപ്പള്ളി (ഫിനാന്‍സ്‌) എന്നിവരാണ്‌ മറ്റ്‌ ഭാരവാഹികള്‍. ശാലോം ഫെസ്റ്റിന്റെ വിജയത്തിനായി എല്ലാവരുടേയും പ്രാര്‍ത്ഥന ഭാരവാഹികള്‍ അഭ്യര്‍ത്ഥിക്കുന്നു. ഷോളി കുമ്പിളുവേലി അറിയിച്ചതാണിത്‌. വെബ്‌സൈറ്റ്‌: www.shalomus.org
ന്യൂയോര്‍ക്ക്‌ ശാലോം ഫെസ്റ്റിവല്‍: ഒരുക്കങ്ങള്‍ തുടങ്ങി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക