Image

സാജു ജോസഫ് ഫോമാ ജോയിന്റ് സെക്രട്ടറി ആയി മത്സരിക്കുന്നു

Published on 05 September, 2017
സാജു ജോസഫ് ഫോമാ ജോയിന്റ് സെക്രട്ടറി ആയി മത്സരിക്കുന്നു
മലയാളി അസോസിയേഷന്‍ ഓഫ് നോര്‍ത്തേണ്‍ കാലിഫോര്‍ണിയയുടെ (മങ്ക ) മുന്‍ പ്രസിഡണ്ടും ഫോമാ നാഷണല്‍ കമ്മിറ്റി മെമ്പറുമായ സാജു ജോസഫ് ഫോമായുടെ ജോയിന്റ് സെക്രട്ടറി ആയി മത്സരിക്കുന്നു. ഫോമായുടെ 2018-20 പ്രവര്‍ത്തന വര്‍ഷത്തില്‍ ജോയിന്റ് സെക്രട്ടറി സ്ഥാനാര്‍ത്ഥിയായി സാജു ജോസഫ് നെ മത്സരിപ്പിക്കുമെന്നു വെസ്റ്റേണ്‍ റീജിയന്‍ ഐകകണ്ഠ്യേന തീരുമാനിച്ച വിവരം വെസ്റ്റേണ്‍ റീജിയന്‍ വൈസ് പ്രസിഡണ്ട് ശ്രീ.പോള്‍ കെ ജോണ്‍ (റോഷന്‍ ) അറിയിച്ചു.

ഈ വരുന്ന നവംബറില്‍ സാന്‍ ഫ്രാന്‍സിസ്‌കോ - സിലിക്കണ്‍ വാലി യില്‍ നടക്കാനിരിക്കുന്ന ഫോമയുടെ അഭിമാനകരമായ വെസ്റ്റേണ്‍ റീജിയന്‍ യുവജനോത്സവത്തിനു നേതൃത്വം നല്‍കുന്ന സാജു എന്ന മികവുറ്റ സംഘാടകന്‍ ഫോമാ ലീഗല്‍ ഫോറം, പൊളിറ്റിക്കല്‍ ഫോറം എന്നീ ശാഖകളിലും സജീവമാണ്. കെട്ടിലും മട്ടിലും ഏറെ വ്യത്യസ്തത പുലര്‍ത്തുന്ന പ്രവാസി സംഘടന യായ ഫോമാ യുടെ 2018 -20 പ്രവര്‍ത്തന വര്‍ഷത്തിലെ നേതൃത്വ നിരയില്‍ കഠിനാധ്വാനിയും സദാ കര്‍മ്മ നിരതനുമായ സാജു തികച്ചും ഒരനുഗ്രഹ മായിരിക്കും എന്ന് മങ്ക പ്രസിഡണ്ട് ബീന നായര്‍ ഉറച്ചു വിശ്വസിക്കുന്നു

കമ്പ്യൂട്ടര്‍ എഞ്ചിനീയര്‍ ആയ സാജു രണ്ടായിരത്തി ആറില്‍ കേരളത്തില്‍ നിന്നും സിലിക്കണ്‍ വാലിയിലേക്ക് കുടിയേറി വളരെ ചുരുങ്ങിയ കാലം കൊണ്ട് തന്നെ നോര്‍ത്തേണ്‍ കാലിഫോര്‍ണിയയിലെ ഇന്ത്യന്‍ സമൂഹത്തിലെ നിറസാന്നിദ്ധ്യ മായി മാറി.
തന്റെ സേവനസന്നദ്ധതയും നേതൃത്വ പാടവവും കൊണ്ട് മാത്രം അമേരിക്കയിലെ തന്നെ ആദ്യകാല മലയാളി സംഘടനകളില്‍ ഒന്നായ മങ്ക യുടെ ഏറ്റവും പ്രായം കുറഞ്ഞ പ്രസിഡണ്ട് ആയി രണ്ടായിരത്തി പതിമൂന്നില്‍ തിരഞ്ഞെടുക്കപ്പെട്ടു. അന്നുമുതല്‍ ലളിതവും സമര്‍ത്ഥവുമായ കര്‍ത്തവ്യ നിര്‍വ്വഹണത്തിലൂടെ സാജു ബേ ഏരിയ മലയാളികളുടെ പ്രിയങ്കരനായ നേതാവാകുക യായിരുന്നു. നിരവധി നൂതന കര്‍മ്മ പരിപാടികള്‍ നടപ്പാക്കിയതോടെ ധാരാളം യുവജനങ്ങള്‍ മങ്കയിലേക്കു ആകര്‍ഷിക്കപ്പെട്ടു.

2007 ല്‍ കായിക വിനോദങ്ങളെ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ സാജുവിന്റെ നേതൃത്വത്തില്‍ ആരംഭിച്ച ബേ മലയാളി ആര്‍ട് സ് ആന്‍ഡ് സ്പോര്‍ട് സ് ക്ലബ് ഇക്കഴിഞ്ഞ ഒന്‍പതു വര്‍ഷമായി വിജയകരമായി പ്രവര്‍ത്തിച്ചു വരുന്നു. കായിക വിനോദത്തിലൂടെ പൊതു ജനാരോഗ്യം സംരക്ഷി ച്ച് ജനക്ഷേമ പരിപാടികള്‍ നടപ്പിലാക്കിയ തിന്
ഇക്കഴിഞ്ഞ ദിനത്തില്‍ ഫ്രീ മോണ്ട് സിറ്റി യുടെ പ്രത്യേക അംഗീകാരം ഈ ക്ലബ്ബിനു ലഭിക്കുക യുണ്ടായി . മുതിര്‍ന്നവര്‍ക്കായി ക്രിക്കറ്റ്, സോക്കര്‍, വോളി ബോള്‍, ബാറ്റ് മിന്റെന്‍ തുടങ്ങിയ കായിക ഇനങ്ങളില്‍ പരിശീലനവും മത്സരങ്ങളും സംഘടിപ്പിക്കുന്നതോടൊപ്പം കുട്ടികള്‍ക്കുള്ള പ്രത്യേക കായിക പരിശീലന പരിപാടികളും മത്സരങ്ങളും നടത്തുന്നു എന്നത് ഈ ക്ലബ് നെ ഏറെ വ്യത്യസ്ത മാക്കുന്നു .

സാന്‍ ഫ്രാന്‍സിസ്‌കോ ഇന്ത്യന്‍ കോണ്‍സുലേറ്റ് മായി വളരെ അടുത്ത ബന്ധം സ്ഥാപിക്കാന്‍ സാധിച്ചത് സാജു വിന്റെ സൗഹൃദ പൂര്‍ണ്ണമായ പെരുമാറ്റത്തില്‍ നിന്ന് തന്നെ യാണ്. രണ്ടായിരത്തി പതിനഞ്ചില്‍ ഇന്ത്യന്‍ പ്രധാന മന്ത്രി ശ്രീ. നരേന്ദ്ര മോഡി യുടെ സാന്‍ ഹോസെ ( സിലിക്കണ്‍ വാലി ) സന്ദര്‍ശന വേളയില്‍ ഇന്ത്യന്‍ അംബാസഡര്‍ ഒരുക്കിയ കൂടിക്കാഴ്ചയില്‍ സാജു പ്രത്യേകം ക്ഷണിക്കപ്പെടുകയും പ്രധാന മന്ത്രിയുമായി നേരിട്ട് ആശയ വിനിമയം നടത്തുകയും ചെയ്തു
അത്യാവശ്യ സന്ദര്‍ഭങ്ങളില്‍ കാലതാമസം കൂടാതെ മലയാളികള്‍ക്ക് വിസ -പാസ് പോര്‍ട്ട് / ഇമ്മിഗ്രേഷന്‍ കാര്യങ്ങള്‍ ഇന്ത്യന്‍ കോണ്‍സുലേറ്റ് മുഖാന്തിരം പരിഹരിക്കുവാന്‍ സാജു എന്നും ഒരു വിളിപ്പാടകലെ സന്നദ്ധനാണ്. സ്വാതന്ത്ര്യത്തിന്റെ എഴുപതാം വാര്‍ഷിക വേളയില്‍ അഞ്ചു തെന്നിന്ത്യന്‍ സംസ്ഥാനങ്ങളെ ഒത്തിണക്കി ഇന്ത്യന്‍ കോണ്‍സുലേറ്റ് ജനറലുമായി സഹകരിച്ച് 'ദക്ഷിണ്‍ ഫെസ്റ്റ്' എന്ന കല സാംസ്‌കാരിക മേള സംഘടിപ്പിച്ചതിന്റെ അണിയറ ശില്പി യും സാജു ആയിരുന്നു. അയ്യായിരത്തില്‍ പരം ജനങ്ങള്‍ പങ്കെടുത്ത ഈ മേളയ്ക്ക് ചുക്കാന്‍ പിടിച്ച് സാജു വിന്റെ നേതൃത്വത്തിലുള്ള മലയാളി സമൂഹം ഏറെ ശ്രദ്ധേയ മായ സേവനം കാഴ്ച്ച വെച്ചു .

ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും ഏറെ ഗൗരവമായി സാജു ഏറ്റെടുത്തു.
2013 -15 കാലത്ത് മങ്ക സംഘടിപ്പിച്ച ചാരിറ്റി പ്രവര്‍ത്തനത്തിലൂടെ സംഭരിച്ച തുക കേരളത്തിലെ വിവിധ ജില്ലകളില്‍ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന മുന്നൂറോളം വിദ്യാര്‍ത്ഥികള്‍ക്ക് തുണയായി. ഫോമായുടെ അഭിമാനകരമായ ആര്‍ സി സി പ്രോജക്ട് നിക്ഷേപ സമാഹരണത്തിനു മങ്ക യുടെ അകമഴിഞ്ഞ സഹകരണം സാജുവിലൂടെ സാധ്യമായി.

ഫോമാ ലാസ് വെഗാസ് കണ്‍വെന്‍ഷനില്‍ ജോണ്‍ കൊടിയന്‍ സംവിധാനം ചെയത് മങ്ക അവതരിപ്പിച്ച നാടകത്തില്‍ ഒരു പ്രധാന വേഷം ചെയ്തതിലൂടെ ഫോമായുടെ കലാപരിപാടികളിലും സാജു പങ്കാളിയായി. ഫോമാ ഗ്രാന്‍ഡ് കനിയന്‍ യൂണിവേഴ്സിറ്റി പാര്‍ട്ടണര്‍ ഷിപ്പ് വഴി ഏകദേശം അന്‍പതില്‍ പരം മങ്ക അംഗങ്ങള്‍ക്ക് ഫീസ് ഇളവ് ലഭിക്കുവാനുള്ള അവസരം ഉണ്ടായി.

ചെറുപ്പം മുതലേ സാമൂഹ്യ- രാഷ്ട്രീയ സാംസ്‌കാരിക- പൊതുപ്രവര്‍ത്തന രംഗ ത്ത് ഏറെ സജീവമായിരുന്നു സാജു. സ്‌കൂള്‍ - കോളേജ് കാലഘട്ടങ്ങളില്‍ ചെറു പുഷ്പ മിഷന്‍ ലീഗ് ,യുവദീപ്തി, യങ് മെന്‍സ് അസോസിയേഷന്‍ ( വൈ. എം. എ ) തുടങ്ങിയ സംഘടനകളുടെ പ്രസിഡണ്ട് സ്ഥാന വും കോളേജ് യൂണിയന്‍ ഭാരവാഹിത്വ വും അലങ്കരിച്ചിട്ടുണ്ട്.
അമേരിക്കയിലെ സാമൂഹ്യ- സാംസ്‌കാരിക - ജീവകാരുണ്യ മേഖലകളില്‍ ആത്മാര്‍ത്ഥമായ സേവനം കാഴ്ച്ച വെച്ച കഠിനാധ്വാനിയും കര്‍മ്മനിരത നും ആയ സാജു തന്റെ ലാളിത്യം നിറഞ്ഞ നേതൃത്വ പാടവം കൊണ്ട് ഫോമയുടെ പ്രവര്‍ത്തനങ്ങളെ തീര്‍ച്ചയായും ശക്തിപ്പെടുത്തും.

ഫോമായുടെ ജോയിന്റ് സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിക്കുന്ന ഹൃദയത്തിന്റെ ഭാഷയില്‍ സംസാരിക്കുന്ന പ്രസന്നവദനനായ ഈ സംഘാടകന് നിങ്ങളേവരുടെയും സ്‌നേഹവും സഹകരണവും അഭ്യര്‍ത്ഥിക്കുന്നു. 
സാജു ജോസഫ് ഫോമാ ജോയിന്റ് സെക്രട്ടറി ആയി മത്സരിക്കുന്നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക