Image

ഫീനിക്‌സ്‌ ഹോളി ഫാമിലിക്ക്‌ പുതിയ ഭരണസമിതി; തോമസ്‌ ചാക്കോ പാസ്റ്ററല്‍ കൗണ്‍സിലിലേക്ക്‌

ജോയിച്ചന്‍ പുതുക്കുളം Published on 07 March, 2012
ഫീനിക്‌സ്‌ ഹോളി ഫാമിലിക്ക്‌ പുതിയ ഭരണസമിതി; തോമസ്‌ ചാക്കോ പാസ്റ്ററല്‍ കൗണ്‍സിലിലേക്ക്‌
ഫീനിക്‌സ്‌: ഫീനിക്‌സ്‌ ഹോളിഫാമിലി ദേവാലയത്തിന്‌ പുതിയ ഭരണസമിതി നിലവില്‍ വന്നു. ഷിക്കാഗോ സീറോ മലബാര്‍ രൂപതയില്‍ ഹോളി ഫാമിലി മിഷനെ പ്രതിനിധീകരിക്കുന്ന പാസ്റ്ററല്‍ കൗണ്‍സില്‍ മെമ്പറായി തോമസ്‌ ചാക്കോയെ തെരഞ്ഞെടുത്തു. ഷാജി ടോംസ്‌, അനീഷ്‌ ബേബി എന്നിവരാണ്‌ പുതിയ ട്രസ്റ്റിമാര്‍.

അരിസോണ മലയാളികള്‍ക്കിടയില്‍ ശ്രദ്ധേയനായ തോമസ്‌ ചാക്കോ ഫീനിക്‌സില്‍ സീറോ മലബാര്‍ സമൂഹത്തെ സജീവമാക്കുന്നതില്‍ മുഖ്യ പങ്കുവഹിച്ച ഒരാളാണ്‌. പാരീഷ്‌ സെക്രട്ടറികൂടിയായ തോമസ്‌ അരിസോണ സ്റ്റേറ്റ്‌ ഗവണ്‍മെന്റ്‌ ഉദ്യോഗസ്ഥനാണ്‌.

റിന്‍സണ്‍ ജോണ്‍, മാത്യു ജോസ്‌, തോമസ്‌ സ്‌കറിയ, റെയിസണ്‍ സെബാസ്റ്റ്യന്‍, ലിസി അപ്രേം, സുഷാ സെബി എന്നിവരും പള്ളി കമ്മിറ്റിയിലേക്ക്‌ തെരഞ്ഞെടുക്കപ്പെട്ടു. മാത്യു ജോസ്‌ കുര്യംപറമ്പില്‍ അറിയിച്ചതാണിത്‌.
ഫീനിക്‌സ്‌ ഹോളി ഫാമിലിക്ക്‌ പുതിയ ഭരണസമിതി; തോമസ്‌ ചാക്കോ പാസ്റ്ററല്‍ കൗണ്‍സിലിലേക്ക്‌
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക