Image

ഡ്രീമേഴ്‌സിനുള്ള ഇമ്മിഗ്രേഷന്‍ ആനുകൂല്യങ്ങള്‍ റദ്ദാക്കി; ആറു മാസത്തിനകം കോണ്‍ഗ്രസ് തീരുമാനിക്കണം

Published on 05 September, 2017
ഡ്രീമേഴ്‌സിനുള്ള ഇമ്മിഗ്രേഷന്‍ ആനുകൂല്യങ്ങള്‍ റദ്ദാക്കി; ആറു മാസത്തിനകം കോണ്‍ഗ്രസ് തീരുമാനിക്കണം
വാഷിംഗ്ടണ്‍, ഡി.സി. കുട്ടികളായിരിക്കെ മാതാപിതാക്കള്‍ക്കൊപ്പം ഇല്ലീഗലായി എത്തിയവര്‍ക്ക് അമേരിക്കയില്‍ തുടരാന്‍ താല്‍ക്കാലിക അനുമതി നല്‍കിയ ഡെഫേര്‍ഡ് ആക്ഷന്‍ ഫോര്‍ ചൈല്‍ഡ് ഹുഡ് അറൈവത്സ് (ഡി.എ.സി.എ.) റദ്ദാക്കി.

പ്രസിഡന്റ് ഒബാമ 2012-ല്‍ ഇറക്കിയ എക്‌സിക്യൂട്ടിവ് ഉത്തരവ് പ്രകാരം 8 ലക്ഷം പേര്‍ക്കാണു നിയമ സാധുത ലഭിച്ചത്. ഇതില്‍ 8000-ല്‍ പരം ഇന്ത്യാക്കാരുമുണ്ട്.
ഇത്തരമൊരു ഉത്തരവ് പുറപ്പെടിവിക്കാന്‍ പ്രസിഡന്റിനു അധികാരമില്ലെന്നും കോണ്‍ഗ്രസാണു തീരുമാനമെടുക്കേണ്ടതെന്നും റദ്ദാക്കല്‍ തീരുമാനം പ്രഖ്യാപിച്ചു കൊണ്ട് അറ്റോര്‍ണി ജനറല്‍ ജെഫ് സെഷന്‍സ് പറഞ്ഞു. റദ്ദാക്കിയെങ്കിലും ആറു മാസത്തേക്കു കൂടി ഇപ്പോഴത്തെ അവസ്ഥ തുടരും. അതിനുള്ളില്‍ കോണ്‍ഗ്രസ് അനുകൂല നിയമം കൊണ്ടു വരാത്ത പക്ഷം 'ഡ്രീമേഴ്‌സ്' എന്ന ചുരുക്കപ്പേരിലറിയപ്പെടുന്ന അവര്‍ രാജ്യം വിടേണ്ടി വരും.

ഈ പ്രോഗ്രാം നിര്‍ത്തുമെന്നു തെരെഞ്ഞെടുപ്പ് പ്രചാരണ വേളയില്‍ പ്രസിഡന്റ് ട്രമ്പ് വ്യക്തമാക്കിയതാണ്. എന്നാല്‍ ഇതിനെതിരെ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയില്‍ തന്നെ വ്യാപക എതിര്‍പ്പുണ്ടായി. അതു കൊണ്ട് ട്രമ്പിനു പകരം സെഷന്‍സ് പ്രഖ്യാപനം നടത്തുകയും പ്രശ്‌നം കോണ്‍ഗ്രസിനു വിടുകയും ചെയ്യുകയായിരുന്നു.

ഒബാമയുടെ ഉത്തരവ് പ്രകാരം രണ്ടൂ വര്‍ഷം വീതം വര്‍ക്ക് പെര്‍മിറ്റ് ആണു ഡ്രീമേഴ്‌സിനു ലഭിച്ചു കൊണ്ടിരുന്നത്. അവര്‍ക്കായി ആപ്പിള്‍ മേധാവി ടിം കുക്ക്, ഫെയ്‌സ്ബുക്കിന്റെ സക്കര്‍ബര്‍ഗ്, മൈക്രോസോഫ്ടിന്റെ സത്യ നാഡെല്ല തുടങ്ങിവരൊക്കെ ശബ്ദമുര്‍ത്തിയതാണ്.

കുട്ടികളായി വന്ന അവര്‍ക്ക് മറ്റൊരു രാജ്യത്തെപറ്റിയും അറിയില്ലെന്നും മാതാപിതാക്കളുടെ തെറ്റിനു കുട്ടികളെ ശിക്ഷിക്കരുതെന്നും മറ്റും പ്രോഗ്രാമിനെ അനുകൂലിക്കുന്നവര്‍ ചൂണ്ടിക്കാട്ടി.

എന്നാല്‍ ഇല്ലീഗലായി വന്നവര്‍ മൂലം അമേര്‍ക്കക്കാരുടെ ജോലി അവസരം നഷ്ടപ്പെട്ടതായി സെഷന്‍സ് ചൂണ്ടിക്കാട്ടി.

പുതിയ അപേക്ഷകള്‍ ഇനി ഇമ്മിഗ്രേഷന്‍ അധിക്രുതര്‍ സ്വീകരിക്കില്ല. നിലവിലുള്ള പെര്‍മിറ്റുകള്‍ അടുത്ത വര്‍ഷം മാര്‍ച്ച് 5 വരെ പുതുക്കാന്‍ നല്‍കാം. പ്രോഗ്രാം പൂര്‍ണമായും 2020-ഓടെ ഇല്ലാതാകും

SAALT Condemns President Trump's Decision to Terminate DACA  

South Asian Americans Leading Together (SAALT), a national civil rights and racial justice organization, condemns President Trump's decision to terminate the Deferred Action for Childhood Arrivals (DACA) program, the latest in a litany of this administration's anti-immigrant policies.  This morning Attorney General Sessions announced the destructive change, citing DACA's executive overreach as the main source of critique, reflecting this administration's amnesia and its unconstitutional actions to date, not the least of which include the "Muslim Ban." 

"America's values are founded on the ideal that all people are created equal and deserve justice. The President's decision to terminate DACA puts 800,000 individuals at risk of deportation from the only country they've ever called home. Ending DACA is the latest evidence of this administration's utter lack of commitment to our nation's founding values of equality and fairness," stated Suman Raghunathan, Executive Director of SAALT.  "Our current patchwork of immigration policies and programs is broken, and we demand Congress does its job to craft a commonsense immigration process that creates a roadmap to citizenship for aspiring new Americans. This is the only way to align our immigration laws with the values Americans hold dear." 

The Trump administration will phase out DACA after a six-month delay, punting responsibility to Congress to craft legislation to protect Dreamers. Passing the DREAM Act 2017 is an important first step, but what the nation needs is comprehensive immigration reform. 

Over 27,000 Asian Americans, including 5,500 Indians and Pakistanis, have already received DACA. An additional estimated 17,000 individuals from India and 6,000 Pakistan respectively are eligible for DACA, placing India in the top ten countries for DACA eligibility.  With the termination of DACA, these individuals could face deportation at the discretion of the administration.   

The CEOs of Apple, Google and Facebook and many other business leaders have all staunchly supported DACA and opposed its termination, citing their need for talented workers in a direct rebuttal to claims that DACA has hurt the American economy.  

When asked about DACA in February the President stated, "We are going to deal with DACA with heart."  Yet today the Attorney General called the termination of DACA a compassionate decision, revealing how tone deaf and inconsistent this administration is to its past statements and American values. The administration has announced several permutations of the "Muslim Ban"; continually called for the construction of a wall on the southern border of the United States; has rolled back Deferred Action for Parents of Americans and Lawful Permanent Residents (DAPA); supported the RAISE Act that seeks to slash immigration in half within a decade; and encouraged, endorsed, and emboldened bigotry, white supremacy, and hatred toward immigrants, Muslims, and people of color across the nation. That is not the type of 'heart' this nation needs.  

Since its inception, this administration has demonstrated a crucial lack of heart, compassion, values, and respect for the law when it comes to DACA and immigration.  It is time for Congress to step up and pass comprehensive immigration reform, and for all elected and appointed officials to defend our communities through words and actions.  We are here to stay, we have the same rights to America as anyone else, and we are not going away.  

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക