Image

മനീഷി നാടകോത്സവം: 8 നാടകങ്ങള്‍ മാറ്റുരയ്‌ക്കും

ജോര്‍ജ്ജ്‌ ഓലിക്കല്‍ Published on 07 March, 2012
മനീഷി നാടകോത്സവം: 8 നാടകങ്ങള്‍ മാറ്റുരയ്‌ക്കും
ഫിലാഡല്‍ഫിയ: മനീഷി രണ്ടാമത്‌ ദേശീയ നാടകോത്സവത്തില്‍ 8 ലഘു നാടകങ്ങള്‍ മാറ്റുരയ്‌ക്കും. ഏപ്രില്‍ 28 ശനിയാഴ്‌ച്ച വൈകുന്നേരം 2 മണി മുതല്‍ രാത്രി 10 മണി വരെയാണ്‌ നാടകോത്സവം. കേരള സംഗീത നാടക അക്കാഡമിയുടെ അംഗീകാരമുള്ള നാടക മത്സരമാണിത്‌. ഏപ്രില്‍ 28 ന്‌ ന്യൂജേഴ്‌സി റ്റീനെക്കിലെ ബഞ്ചിമിന്‍ ഫ്രാങ്ക്‌ളിന്‍ ഓഡിറ്റോറിയത്തില്‍ ക്ഷണിക്കപ്പെട്ട സദസ്സിലാണു്‌ നാടക ങ്ങള്‍ അവതരിപ്പിക്കുക. കേരള കള്‍ച്ചറല്‍ ഫോറം ന്യൂജേഴ്‌സിയാണു്‌ ഈ വര്‍ഷത്തെ നാടകോത്സവത്തിനു്‌ ആതിഥ്യമരുളുന്നത്‌.

നാടക, സീരിയല്‍ അഭിനേതാവും, സംവിധായകനുമായ ദേവസ്സി പാലാട്ടി, സാമൂഹിക സാംസ്‌ക്കാരിക പ്രവര്‍ത്തകന്‍ ടി.എസ്‌ ചാക്കോ, കലാകാരനും, സാംസ്‌ക്കാരിക പ്രവര്‍ത്തകനുമായ ഷഹി പ്രഭാകര്‍ എന്നിവരും മനീഷിയുടെ ദേശീയ ഭാരവാഹികളും ചേര്‍ന്നുള്ള വിപുലമായ സ്വാഗത സംഘം പ്രവര്‍ത്തനം ആരംഭിച്ചു കഴിഞ്ഞു. മത്സരത്തില്‍ ഒന്നും, രണ്‍ടും, മൂന്നും സ്ഥാനം ലഭിക്കുന്നവര്‍ക്ക്‌ ട്രോഫിയും ക്യാഷ്‌ അവാര്‍ഡും നല്‍കും, അതോടൊപ്പം അമേരിക്കയിലെ പ്രമുഖ മലയാളി മാദ്ധ്യമങ്ങള്‍ സ്‌പോണ്‍സര്‍ ചെയ്യുന്ന അവാര്‍ഡുകളും ഉണ്‍ടായിരിക്കും.

മത്സര നാടകങ്ങള്‍

1. ഗ്രീന്‍ റൂം: (സംവിധാനം, ദേവസ്സി പാലാട്ടി, ന}ജേഴ്‌സി)

2. പെരുന്തച്ചന്‍: (സംവിധാനം: പൗലോസ്‌ കുയിലാടന്‍, ഫ്‌ളോറിഡ)

3. അമ്മയാണു്‌ ഭൂമി (രചന-സംവിധാനം: ഷാജു മാത്യു ,ന്യൂയോര്‍ക്ക്‌)

4. യയാതി ( സംവിധാനം: മനോജ ്‌ ലാമണ്ണില്‍, പെന്‍സില്‍വേനിയ)

5. മഹത്വമെവിടെ: (രചന-സംവിധാനം: സണ്ണി കുടമാളൂര്‍, ന്യൂജേഴ്‌സി)

6. കണ്ണകി, (രചന-സംവിധാനം, പ്രേം നായര്‍, വാഷിംങ്‌ടണ്‍ ഡി.സി)

7. ഉദ്വേഗം: (രചന, സംവിധാനം ബാള്‍ട്ടിമൂര്‍ കൈരളി)

8. ദാഹം: (സംവിധാനം: സണ്ണി കല്ലൂപ്പാറ, ന}യോര്‍ക്ക്‌)

`നാടക കലയുടെ നിത്യ നൂതന പരിണാമങ്ങളിലൂടെ മനുഷ്യനും പ്രകൃതിയും എന്ന അത്ഭുതത്തെക്കുറിച്ച്‌ ഭാവോജ്ജ്വലിതരാകാന്‍ വേദികള്‍ ഒരുക്കുക എന്നതാണ്‌ മനീഷി നാഷണല്‍ സ്‌കൂള്‍ ഓഫ്‌ ഡ്രാമാ ലക്ഷ്യമിടുന്നത്‌'.

കൂടുതല്‍ വിവരങ്ങള്‍ക്ക്‌: ജോര്‍ജ്‌ ഓലിക്കല്‍ (215) 873 4365, ജോര്‍ജ്‌ നടവയല്‍ (215)370 5318, സിബിച്ചന്‍ ചെമ്പ്‌ളായില്‍ (215) 869 5604, ഷഹി പ്രഭാകര്‍ (301) 442-0908, ദേവസ്സി പാലാട്ടി: (201) 9249109, റ്റി. എസ്‌ ചാക്കോ:
മനീഷി നാടകോത്സവം: 8 നാടകങ്ങള്‍ മാറ്റുരയ്‌ക്കും
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക