Image

ഓണവും സ്‌നേഹവും ഇടകലര്‍ന്ന വീഡിയോ മ്യൂസിക്കല്‍ ആല്‍ബം 'പാരിജാതം ' പുറത്തിറങ്ങി

Published on 05 September, 2017
ഓണവും സ്‌നേഹവും ഇടകലര്‍ന്ന വീഡിയോ മ്യൂസിക്കല്‍ ആല്‍ബം 'പാരിജാതം ' പുറത്തിറങ്ങി

ഓണത്തുന്പികള്‍ ഊഞ്ഞാലില്‍ പാറിനടക്കുന്ന ഒത്തൊരുമയുടെ ഈ ഉത്സവകാലത്തു അയര്‍ലണ്ടില്‍ ചിത്രികരിച്ച സംഗീത നൃത്ത ആല്‍ബം 'പാരിജാതം ' റിലീസ് ചെയ്തു. പ്രവാസി മലയാളികളുടെ ഇടയില്‍ നൃത്ത രംഗത്ത് തന്റേതായ വ്യക്തി മുദ്ര പതിപ്പിക്കുകയും കഴിഞ്ഞ നാലുവര്‍ഷം തുടര്‍ച്ചയായി കേളി ഇന്റര്‍നാഷണല്‍ കലാമേളയില്‍ കലാതിലക പട്ടം അയര്‍ലണ്ടിലേക്ക് എത്തിച്ച സപ്തയും സംഘവും, നടനും റേഡിയോചാനല്‍ അവതാരകനുമായ പ്രിന്‍സ് ജോസഫ് അങ്കമാലിയും ചേര്‍ന്നാണ് പാരിജാതത്തിന് മിഴിവേകിയിരിക്കുന്നത്. യുകെ മലയാളിയായ ഫ്രാങ്കോ വാളൂക്കാരനാണ് നിര്‍മാണം.

സംഗീതം: ബെന്നി ചെമ്മനം, സംഗീതംഎഡിറ്റിംഗ്: ശ്യാം ഇസാദ്, ആലാപനം:ഷീബ ഷാറ്റ്‌സ്, ശ്യാം ഇസാദ്, നൃത്ത സംവിധാനം: സപ്ത രാമന്‍ നബൂതിരി, വസ്ത്രലങ്കാരം ചമയം: ബിന്ദു രാമന്‍, ക്യാമറ ഫേബ പോള്‍. സംവിധാനം: പ്രിന്‍സ് ജോസഫ് അങ്കമാലി, സ്‌ക്രീനില്‍ : ടീം 1 സപ്ത രാമന്‍ നബൂതിരി ,മാളവിക അരുണ്‍ ,ഗൗരി പ്രദീപ് നബൂതിരി,ഗായത്രി വിനോദ് ,തേജാ റോസ് ടിജോ . ടീം 2 ശിഖ ഷൈബു ,ജെന്നിഫര്‍ ജിപ്‌സണ്‍, ലിയ ബിജു, നേഹാ ഷാറ്റ്‌സ്, ദിയ പ്രിന്‍സ് എന്നിവരും പങ്കെടുത്തിരിക്കുന്നു . 

കൂടുതല്‍ വിവരങ്ങള്‍ക്ക് : പ്രിന്‍സ് ജോസഫ് 00353 862349138 
വീഡിയോ ലിങ്കുകള്‍ താഴെ:
https://www.facebook.com/ivisionireland/videos/1951444155143572/

https://youtu.be/LRkpQNFOcGw

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക