Image

ലോകയുദ്ധ കാലത്തെ ബോംബ് ഫ്രാങ്ക്ഫര്‍ട്ടില്‍ നിര്‍വീര്യമാക്കി

Published on 05 September, 2017
ലോകയുദ്ധ കാലത്തെ ബോംബ് ഫ്രാങ്ക്ഫര്‍ട്ടില്‍ നിര്‍വീര്യമാക്കി
ഫ്രാങ്ക്ഫര്‍ട്ട്: യുദ്ധാനന്തര ജര്‍മനി സാക്ഷ്യം വഹിച്ച ഏറ്റവും വലിയ ഒഴിപ്പിക്കലിനൊടുവില്‍ രണ്ടാം ലോക യുദ്ധ കാലത്തെ ബോംബ് നിര്‍വീര്യമാക്കി. വീടുകളില്‍ നിന്നും ആശുപത്രികള്‍ അടക്കമുള്ള സ്ഥാപനങ്ങളില്‍ നിന്നുമായി ഏകദേശം 65,000 പേരെയാണ് ബോംബ് നിര്‍വീര്യമാക്കും മുന്‍പ് ഒഴിപ്പിച്ചത്. ഞായറാഴ്ച രാവിലെയാണ് ഇതിനുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത്.

ഒരു വീട്ടിലും ഓഫീസിലും ആരും ശേഷിക്കുന്നില്ലെന്ന് ഹീറ്റ് ഡിറ്റക്ഷന്‍ സാങ്കേതിക വിദ്യ ഉപയോഗിച്ച് സ്ഥിരീകരിച്ച ശേഷമാണ് നിര്‍വീര്യമാക്കല്‍ പ്രക്രിയ തുടങ്ങാന്‍ പോലീസ് അനുമതി നല്‍കിയത്. ബോംബ് നിര്‍വീര്യമാക്കുന്നതിന്റെ ഭാഗമായി ഫ്രാങ്ക്ഫര്‍ട്ടിലെ ആശുപത്രികള്‍ അടക്കം ഒഴിപ്പിച്ചു. എച്ച്‌സി 4000 ഇനത്തില്‍പ്പെട്ട ബോംബിന് 1.4 ടണ്‍ ഭാരമുണ്ട്. ബ്രിട്ടീഷ് നിര്‍മ്മിത ബോംബാണ് കെട്ടിടം പണിക്ക് തറ കുഴിക്കുന്നതിനിടെ കണ്ടെത്തിയത്. യുദ്ധാനന്തര ജര്‍മനിയിലെ ഏറ്റവും വലിയ ഒഴിപ്പിക്കലാണ്. ജനങ്ങളെ ഒഴിപ്പിയ്ക്കാന്‍ രണ്ടുദിവസം വേണ്ടിവന്നു. 

റിപ്പോര്‍ട്ട്: ജോസ് കുന്പിളുവേലില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക