Image

തൃശൂര്‍ സ്വദേശി ചികിത്സാ സഹായം തേടുന്നു

Published on 05 September, 2017
തൃശൂര്‍ സ്വദേശി ചികിത്സാ സഹായം തേടുന്നു

കുവൈറ്റ് സിറ്റി: കഴിഞ്ഞ രണ്ടുമാസത്തോളമായി വാഹനാപകടത്തില്‍പ്പെട്ട് അദാന്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന തൃശൂര്‍ സ്വദേശി ജയേഷ് ചികിത്സാ സഹായം തേടുന്നു. കുവൈറ്റില്‍ സ്വകാര്യ കന്പനിയില്‍ ജോലി ചെയ്തു വരികയായിരുന്നു ജയേഷ്. രണ്ടു മാസം മുന്‍പ് മെഹ്ബൂളയില്‍ വച്ചാണ് ജയേഷ് അപകടത്തില്‍പെട്ടത്. അപകടത്തെത്തുടര്‍ന്ന് ജയേഷിന്റെ ഒരു കാല്‍ നഷ്ടപ്പെട്ടു. മൂന്നു വയസുള്ള ഒരു കുട്ടിയുണ്ട്. 

സാന്പത്തികമായി പിന്നോക്കം നില്‍ക്കുന്ന ജയേഷിനെ സഹായിക്കാന്‍ താല്പര്യമുള്ളവര്‍ അബ്ബാസിയ 60388988, അബുഹലീഫ 98853813, സാല്‍മിയ 55484818, ഫഹാഹീല്‍ 66018867, 66117670, 60685849 എന്നീ നന്പറുകളില്‍ ബന്ധപ്പെടണമെന്ന് കല കുവൈറ്റ് ഭാരവാഹികള്‍ അഭ്യര്‍ത്ഥിച്ചു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക