Image

ആതുരാലയങ്ങള്‍ അറവുശാലകള്‍ (ബ്‌ളസന്‍ ഹൂസ്റ്റന്‍)

Published on 05 September, 2017
ആതുരാലയങ്ങള്‍ അറവുശാലകള്‍ (ബ്‌ളസന്‍ ഹൂസ്റ്റന്‍)
കേരളത്തിലെ ആതുരാലയ മേഖല ഒരിക്കല്‍ ഇന്ത്യക്ക് മാതൃകയായിരുന്നു. ഒരു ജോലിയെന്നതിലുപരി ഒരു ശുശ്രൂഷയായിട്ടായിരുന്നു കേരളത്തിലെ ആതുരാലയത്തിലെ ജീവനക്കാര്‍ പ്രവര്‍ത്തിച്ചിരുന്നത്. അതില്‍ ഏറ്റവും പ്രധാനപ്പെട്ടവയായിരുന്നു ആശുപ്രതികള്‍. ആശ്രയിച്ചെത്തുന്നവര്‍ക്ക് ആശ്വാസമായിരുന്നു കേരളത്തിലെ പല ആശുപത്രികളും. പ്രത്യേകിച്ച് ക്രിസ്ത്യന്‍ മാനേജുമെന്റുകളിലെ ആശുപ്രതികള്‍. എല്ലാ പ്രദേശത്തുമില്ലെങ്കിലും മിക്ക പ്രദേശങ്ങളിലും ഒരു കാലത്ത് സഭകള്‍ പ്രത്യേകിച്ച് കത്തോലിക്കാസഭ നടത്തിയിരുന്ന ആശുപത്രികള്‍ രോഗികള്‍ക്ക് ഒരാശ്വാസമായിരുന്നു.

എന്നാല്‍ ആ കാഴ്ചപ്പാടുകള്‍ക്ക് ഇന്ന് മാറ്റം വന്നിരിക്കുന്നു. കേരളത്തിലെ ആശുപത്രികള്‍ ഇന്ന് അറവുശാലകളായി വേണം കാണേണ്ടത്. അപര്യാപ്തതയുടെ ഇരിപ്പിടമായ സര്‍ക്കാര്‍ ആശുപത്രികളെ ആശ്രയിക്കാതെ സ്വകാര്യ ആശുപത്രികളെ ആശ്രിയിക്കാതെ വയ്യാത്ത അവസ്ഥയാണ് കേരളത്തിലെ ജനങ്ങള്‍ക്കുണ്ടാകുന്നത്. ഇതു തന്നെയാണ് സ്വകാര്യ ആശുപത്രികളുടെ വിജയവും. സര്‍ക്കാര്‍ ആശുപത്രികളില്‍ പേരിനുപോലും മരുന്നില്ലാത്തതുകൊണ്ടും അവിടെയെത്തുന്ന രോഗികളില്‍ നിന്ന് കാശ് ലഭിക്കാത്തതുകൊണ്ട് ആര്‍ക്കോ വേണ്ടി രോഗിയെ നോക്കുന്ന ഡോക്ടര്‍മാര്‍ ഉള്ളതുകൊണ്ടും കേരളത്തിലെ മുക്കാല്‍ഭാഗം ജനങ്ങളും സ്വകാര്യ ആശുപത്രികളെയാണ് ആശ്രയിക്കുന്നത്. ഈ അവസരം പരമാവധി മുതലെടുത്തുകൊണ്ട് സ്വകാര്യ ആശുപത്രികള്‍ അവരുടെയടുത്തെത്തുന്ന രോഗികളെ പിഴിയുക മാത്രമല്ല കൊല്ലാകൊല ചെയ്യുക കൂടി ചെയ്യുന്നുണ്ട്. അതുകൊണ്ടു തന്നെ പനിയുമായി ചെല്ലുന്ന രോഗി കിടപ്പാടം പോലും പണയപ്പെടുത്തേണ്ട ഗതികേടിലാണ്.

പണക്കൊതിയന്മാരായ സ്വകാര്യ ആശുപത്രി ഉടമകള്‍ മരിച്ച രോ ഗിയെപ്പോലും വെന്റിലേറ്ററില്‍ ഇട്ട് അമിതമായി പണം നേടുന്നത് കോമഡിഷോകളില്‍ക്കൂടി കാണിക്കുമ്പോള്‍ അതൊരു തമാശയോ കളിയാക്കലോ ആയിട്ടല്ല അതാണ് കേരളത്തിലെ മുന്തിയ സ്വകാര്യ ആശുപത്രി കളില്‍ നടക്കുന്നത്. അത്രകണ്ട് പണത്തോടുള്ള ആര്‍ത്തി സ്വ കാര്യാശുപ്രതി മാനേജ്‌മെന്റ് കാണിക്കാറുണ്ട് കേരളത്തില്‍. സര്‍ക്കാര്‍ ആശുപത്രികളെ അപര്യാപ്തതയുടെ ഇരിപ്പിടങ്ങളാക്കി മാറ്റുന്നത് സര്‍ക്കാര്‍ ആരോഗ്യ രംഗത്തുള്ളവരുടെ ഒത്തുകളിയുടെ ഭാഗമാണ്. ഇതില്‍ സര്‍ക്കാര്‍ ആശുപ്രതികളിലെ ഡോക്ടര്‍മാ രും ആശുപത്രികളുടെ നിയന്ത്രണമുള്ള ആരോഗ്യവകുപ്പ് ജീവനക്കാരുമുള്‍പ്പെടുന്നു.

സ്വകാര്യാശുപ്രതികള്‍ക്ക് പണം നേടാന്‍ വേണ്ടി ഇവര്‍ ഇങ്ങനെ ഒത്തുകളി നടത്തുമ്പോള്‍ സാധാരണക്കാരും പാവപ്പെട്ട വരുമായ രോഗികള്‍ ബില്ലുകണ്ട് നക്ഷത്രമെണ്ണുകയായിരിക്കും. സ്വകാര്യാശുപ്രതികള്‍ക്ക് രോഗിയെന്നാല്‍ പണം കായ്ക്കുന്ന മരം തന്നെയാണ്. ഇങ്ങനെ അമിതമായി പണം വാങ്ങുന്നതെന്തിനെന്ന് ചോദിച്ചാല്‍ ഇവിടെ വരണമെന്ന് ഞങ്ങള്‍ ആവശ്യപ്പെട്ടില്ലല്ലോയെന്നാകും അവരുടെ മറുപടി. ഇവിടെ രോഗിയെ കൊണ്ടെത്തിക്കാനുള്ള എല്ലാ സൗ കര്യങ്ങളും സര്‍ക്കാര്‍ സാറുമ്മാര്‍ ചെയ്യുമ്പോള്‍ ഏത് രോഗിയും ഇവിടെയെത്തുമെന്നതാണ് അതിന്റെ പിന്നിലെ രസതന്ത്രം. ഇത് ജനത്തിനും ഇവര്‍ക്കുമറിയാം. പക്ഷേ അത് ചോദ്യം ചെയ്യാന്‍ ജനത്തിന് തെളിവോ സംവിധാനമോ ഇല്ല. സര്‍ക്കാര്‍ ആശുപത്രികളിലെ അപര്യാപ്തത ചൂണ്ടിക്കാണിച്ചാല്‍ സര്‍ക്കാരും അ വരോടൊപ്പമുള്ളവരും സര്‍ക്കാര്‍ ഖജനാവിലെ ശൂന്യതയായിരി ക്കും നിരത്തുക. അപ്പോഴും വി ജയം സര്‍ക്കാരിനെപ്പോലും നിയന്ത്രിക്കുന്ന സ്വകാര്യ ആശുപ്ര തികളുടെ ഏമാന്മാര്‍ക്കായിരിക്കും.അമിതമായിപണംവാങ്ങുന്ന സ്വകാര്യാശുപ്രതികള്‍ ക്കെതിരെ യാതൊരു നടപടിയുമെടുക്കാന്‍ കഴിയാത്തതുകൊ ണ്ടും കര്‍ശനമായ നിയമം അതിനില്ലാത്തതും സ്വകാര്യ ആശുപത്രികള്‍ രോഗികളെ കൊള്ള ചെയ്യുകയും അമിത ലാഭം എടുക്കുകയും ചെയ്യുന്നത്.

ജനങ്ങളില്‍ നിന്ന് കൊള്ള ലാഭം എടുക്കുന്ന സ്വകാര്യാശുപ്രതികള്‍ രോഗിക ളോടു മാത്രമല്ല ക്രൂരത കാട്ടുന്നത് അവിടെ ജോലി ചെയ്യുന്ന വരോടുമുണ്ടെന്നത് അവിടെ ജോലി ചെയ്യുന്നവര്‍ക്കറിയാവുന്നതാണ്. കോടികള്‍ ലാഭം കൊയ്യുമ്പോള്‍ നഴ്‌സുമാരുള്‍പ്പെടെയുള്ള ജീവനക്കാര്‍ക്ക് ശമ്പളമായി നല്‍കുന്നത് വെറും തുച്ഛമായ ശമ്പളമാണ്. സ്വകാര്യാ ശുപത്രികളിലെ ശമ്പള വര്‍ദ്ധനവിനും ജോലിഭാരം കുറയ്ക്കുന്ന തിനുമുള്ള നഴ്‌സുമാരുടെ സമരം കേരളത്തില്‍ ഏറെ ജനശ്രദ്ധ പിടിച്ചുപറ്റുകയുണ്ടായി. അവരുടെ സമരം അനാവശ്യ ത്തിലായിരുന്നില്ല മറിച്ച് അത്യാ വശ്യത്തിനും അന്നത്തെ അന്നത്തിനും വേണ്ടി മാത്രമായിരു ന്നു. ആ സമരത്തെ അടിച്ചമര്‍ത്താന്‍ വേണ്ടി എല്ലാ മാര്‍ക്ഷവും സ്വകാര്യാശുപ്രതി ഉടമകള്‍ ചെയ്യുകയുണ്ടായി. അതിക്രൂരവും അപലപനീയവുമായ ആ മാര്‍ക്ഷമൊന്നും ആ സമരത്തെ തളര്‍ത്തിയിട്ടില്ല. അവര്‍ ശക്തമായിത്തന്നെ പോരാടിക്കൊണ്ട് കുറെയെങ്കിലും അവകാശങ്ങള്‍ നേടി യെടുത്തുയെന്നു തന്നെ പറയാം.

എന്നാല്‍ ജനങ്ങള്‍ തി രഞ്ഞെടുത്തുവിട്ട ജനകീയ സര്‍ ക്കാരുകളും തൊഴിലാളി പ്രസ്ഥാനങ്ങളും ഈ സമരം കണ്ടില്ലെന്നു മാത്രമല്ല അതിക്രൂരമായ അടിച്ചമര്‍ത്തലിനെതിരെ ഒരു വാക്കുപോലും പറഞ്ഞതുമില്ല.

ലേക്ക്‌ഷോര്‍ ആശുപത്രിയിലെ ജീവനക്കാര്‍ സമരം ന ടത്തിക്കൊണ്ടിരിക്കുന്ന സമയത്ത് അമേരിക്ക സന്ദര്‍ശിച്ച കേരളത്തിലെ ഒരു എം.പി.യോട് എ ന്തുകൊണ്ട് കേരളത്തിലെ ജന പ്രതിനിധികളും പാര്‍ലമെന്റ് അംഗങ്ങളും അതില്‍ ഇടപെടാതിരിക്കുന്നതെന്ന് ചോദിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞ മറുപടി സ്വന്തം കഞ്ഞിയില്‍ ഞങ്ങള്‍ എ ന്തിന് പാറ്റയിടുന്നുയെന്നാണ്. അദ്ദേഹം മറ്റൊരു കാര്യംകൂടി പറഞ്ഞു തിരഞ്ഞെടുപ്പില്‍ ഞങ്ങളെയൊക്കെ താങ്ങിനിര്‍ത്തുന്നത് ഇതുപോലെയുള്ളവരാണെന്ന്. ജനകീയ തൊഴിലാളി നേതാക്കളുടെ സ്‌നേഹം ആരോടാണെന്ന് ഇതില്‍ നിന്ന് മനസ്സിലാക്കാം. സ്വകാര്യാശുപ്രതി ഉടമകള്‍ തടിച്ചുകൊഴുക്കുന്നതും ഇന്ന് ഏറ്റവും ലാഭകരമായ വ്യവസായമായി അത് മാറുന്നതും സര്‍ക്കാര്‍ അവരെ കയറൂരി വി ടുന്നതും അവര്‍ക്ക് ഇഷ്ടമുള്ളത്ര പണം രോഗികളില്‍ നിന്ന് ഈടാക്കുന്നതിന് സര്‍ക്കാര്‍ നിയന്ത്രണമില്ലാത്തതുമാണ്.

മുതല്‍ മുടക്ക് കുറവും ചിലവ് അധികമൊന്നും ഇല്ലാത്തതും എന്നാല്‍ ലാഭം ഏറ്റവും കൂടുതലും ഉള്ള വ്യവസായം ഇ ന്ന് കേരളത്തില്‍ ഏതെന്നു ചോദിച്ചല്‍ അതിനൊരുത്തരമെ ഉ ള്ളു സ്വകാര്യാശുപ്രതി രോഗി കളില്‍ നിന്നും ഒപ്പം മെഡിക്കല്‍ സ്കൂളുകളില്‍ കൂടി വിദ്യാര്‍ത്ഥി കളില്‍ നിന്നും മുതല്‍ മുടക്ക് കാര്യമായില്ലാതെ പണം നേടാം. മുതല്‍മുടക്കിയാല്‍ തന്നെ അതിന്റെ ഇരട്ടി ലഭിക്കുകയും ചെയ്യും.

അതുകൊണ്ടുതന്നെ സ്വകാര്യാശുപത്രികള്‍ കൂണുപോലെ കേരളത്തില്‍ പൊങ്ങി കൊണ്ടിരിക്കുകയാണ്. ആതുര ശുശ്രൂഷ എന്ന ഓമനപ്പേരില്‍ അറിയപ്പെടുന്ന ഈ സ്വകാര്യാശുപത്രികളില്‍ അല്പം പോലും കരുണയോ ആതുര പ്രവര്‍ത്തികളോ ഇല്ലെന്നതാണ് സത്യം. അതിന്റെ അര്‍ത്ഥം പോലും ഇതിന്റെ നടത്തിപ്പുകാര്‍ക്ക് അറിയില്ല എന്നുതന്നെ പറയാം. അങ്ങനെയൊരു അര്‍ത്ഥം അറിയാമായിരുന്നെങ്കില്‍ മുരുകന്‍ എന്ന വ്യക്തിയുടെ ജീവന്‍ രക്ഷിക്കാമായിരുന്നു.

അപകടത്തില്‍പ്പെട്ട് ഒരാളെയുമായി സ്വകാര്യാശുപത്രിയില്‍ കൊണ്ടുചെന്നാല്‍ നിയമത്തിന്റെ നൂലാമാലകള്‍ പറഞ്ഞ് അവരെ പറഞ്ഞയക്കുക യാണ് ചെയ്യുക. അക്രമത്തില്‍ പെട്ടവര്‍ക്ക് പരിഗണന നല്‍കണമെന്നു പറയുന്നില്ല. അപകടത്തില്‍പ്പെട്ടവര്‍ക്ക് അല്പമാശ്വാസം നല്‍കാന്‍ കഴിയണം. നിയമത്തിന്റെ നൂലാമാലകള്‍ക്ക് അപ്പുറം മനുഷ്യത്വമെന്നത് കാട്ടിക്കൂടെ. വി.എം. സുധീരന്‍ ആ രോഗ്യമന്ത്രിയായിരുന്നപ്പോള്‍ അദ്ദേഹം കര്‍ശന നിര്‍ദ്ദേശവും മറ്റും സ്വകാര്യാശുപ്രതികള്‍ക്ക് നല്‍കിയിരുന്നു. അപകടത്തില്‍പ്പെട്ടവരെ ഏറ്റവും അടുത്തുള്ള ആശുപത്രിയില്‍ അത് സ്വകാര്യാശുപത്രിയില്‍ എങ്കില്‍ അവിടെ കൊണ്ടുചെന്നാല്‍ ആ വ്യക്തിയെ തിരിച്ചയക്കരുതെന്ന്.

വി.എം. സുധീരന്‍ അധികാരത്തില്‍ നിന്ന് പോയതോ ടുകൂടി ആ നിര്‍ദ്ദേശവും നിയമവും പോയി ചങ്കരന്‍ പിന്നേം ഇപ്പോഴും തെങ്ങേല്‍ തന്നെ. ജന ങ്ങളെക്കുറിച്ച് ചിന്തിക്കുന്ന നേതാക്കന്മാര്‍ ഭരണത്തിലിരുന്നാല്‍ ഇങ്ങനെയൊക്കെയുള്ള കൂച്ചു വിലങ്ങുകളിടാന്‍ കഴിയും. അവര്‍ പോകുന്നതോടെ അത് ഒരു കടങ്കഥയാകും. ലാഭം നേടാന്‍ വേണ്ടിയാണെങ്കില്‍ കൂടി അല്പം മനുഷ്യത്വം കാണിക്കുന്നതില്‍ തെറ്റില്ല. അങ്ങനെ കാണിച്ചിരുന്നെങ്കില്‍ മുരുകന്‍ രക്ഷപ്പെടും.
അമിതലാഭവും അല്പം പോലും കരുണയില്ലാത്ത കേരളത്തിലെ സ്വകാര്യാശുപത്രികള്‍ക്ക് നിയന്ത്രണം ഉണ്ടാകേണ്ടതു തന്നെ. അപകടത്തില്‍പ്പെട്ട് ജീവന്‍ രക്ഷിക്കാന്‍ പാടുപെടുന്നവന് ചികിത്സ നിഷേധിക്കുന്നത് മനുഷ്യാവകാശലം ഘനം തന്നെയാണ്. അതിന് നിയമത്തിന്റെ നൂലാമാലകള്‍ തടസ്സമെങ്കില്‍ അത് മാറ്റുന്ന രീതിയില്‍ ഭരണാ ധികാരികള്‍ നിയമഭേദഗതി വരുത്തണം. പഴുതുകള്‍ കണ്ടെത്തി പ്രാണജീവന്‍ രക്ഷിക്കാന്‍ എത്തുന്നവരെ പറഞ്ഞയക്കുന്ന ആ രീതിക്ക് മാറ്റം ഉണ്ടാകും. അര്‍ത്ഥ പ്രാണനാകു ന്നവര്‍ക്ക് അത് ഒരാശ്വാസമാകും.

അറവുശാലകളേക്കാള്‍ അ തിക്രൂരവും കാരുണ്യമില്ലാത്ത തുമായ ഒരു സ്ഥലമാണ് ഇന്ന് കേരളത്തിലെ സ്വകാര്യാശുപത്രികള്‍. പ്രത്യേകിച്ച് സൂപ്പര്‍ സ് പെഷ്യാലിറ്റികള്‍. ഇങ്ങനെയൊരു സ്ഥലം നമുക്കെന്തിന്. ജന ത്തെ ഞെക്കിപ്പിഴിഞ്ഞ് അവരുടെ ചോര ഊറ്റിക്കുടിക്കുന്ന രക്ത രക്ഷസ്സായി മാറുന്ന സ്വകാര്യാശുപത്രികളുടെ പ്രവര്‍ത്തി തടയാന്‍ സര്‍ക്കാര്‍ ആശുപത്രികളുടെ സംവിധാനം ശക്തമാക്കേണ്ടതാണ്. രോഗിക്ക് ആവശ്യമായ മരുന്നും ചികിത്സയും നല്‍കാന്‍ കഴിയണം. ഇല്ലെങ്കില്‍ ഈ രക്ത രക്ഷസ്സ് ജനത്തെ ഊറ്റിക്കുടിക്കും.

ബ്‌ളസന്‍ ഹൂസ്റ്റന്‍ blessonhouston@gmail
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക