Image

മാര്‍ത്തോമാശ്ലീഹാ സീറോ മലബാര്‍ കത്തീഡ്രലില്‍ എട്ടുനോമ്പാചരണം

ബ്രിജിറ്റ് ജോര്‍ജ് Published on 05 September, 2017
മാര്‍ത്തോമാശ്ലീഹാ സീറോ മലബാര്‍ കത്തീഡ്രലില്‍ എട്ടുനോമ്പാചരണം
ഷിക്കാഗോ: ബെല്‍വുഡ് മാര്‍ത്തോമാ ശ്ലീഹാസീറോ മലബാര്‍ കത്തീഡ്രലില്‍ വെള്ളിയാഴ്ച്ച സെപ്റ്റംബര്‍ 1 മുതല്‍ ഞായറാഴ്ച്ച പത്താം തീയതിവരെ പരിശുദ്ധ കന്യകാമറിയത്തിന്റെ ജനനതിരുനാളിനൊരുക്കമായുള്ള എട്ടുനോമ്പാചരണത്തിനു തുടക്കമായി. ഈയവസരത്തില്‍ പതിവനുസരിച്ച് ഇടദിവസങ്ങളില്‍ രാവിലെ 8:30 നുള്ള ദിവ്യബലിക്ക് പുറമെ വൈകിട്ട് 7 നും വി. കുര്‍ബാന ഉണ്ടായിരിക്കും.

തിരുനാള്‍ദിനമായ സെപ്റ്റംബര്‍ 8 ന് 7 മണിയുടെ ദിവ്യബലിക്കുശേഷം ഗ്രോട്ടോയിലേക്ക് ജപമാല പ്രദക്ഷിണവും നേര്‍ച്ചവിതരണവുംഉണ്ടായിരിക്കും. ഞായറാഴ്ച്ച സെപ്റ്റംബര്‍ 10 ന് വിലെ 11 മണിക്ക് ആഘോഷമായ ദിവ്യബലിയ്ക്കും മാതാവിന്റെ ഗ്രോട്ടോയിലേക്കുള്ള പ്രദക്ഷിണ ത്തിനുംശേഷം സ്‌നേഹവിരുന്നോടെ തിരുനാളാക്ഷോഷങ്ങള്‍ സമാപിക്കും.

ഈ ദിവസങ്ങളിലെ തിരുക്കര്‍മ്മങ്ങളില്‍ പങ്കെടുത്ത് അനുഗ്രഹംപ്രാപിക്കുന്നതിനായി കത്തീഡ്രല്‍ വികാരി റവ. ഡോ. അഗസ്റ്റിന്‍ പാലക്കാപ്പറമ്പിലും അസി. വികാരി റവ. ഡോ. ജെയിംസ് ജോസെഫും ഏവരെയും സ്വാഗതം ചെയ്യുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക