Image

ഷിക്കാഗോ അതിരൂപതാ സഹായ മെത്രാന്‍ ഫ്രാന്‍സീസ് പിതാവ് വാര്‍ഷികാഘോഷത്തില്‍ പങ്കെടുക്കും

ജോയിച്ചന്‍ പുതുക്കുളം Published on 05 September, 2017
ഷിക്കാഗോ അതിരൂപതാ സഹായ മെത്രാന്‍ ഫ്രാന്‍സീസ് പിതാവ് വാര്‍ഷികാഘോഷത്തില്‍ പങ്കെടുക്കും
ഷിക്കാഗോ: ഷിക്കാഗോ അതിരൂപതയിലെ മലയാളി കത്തോലിക്കരുടെ ഇടവക ദേവാലയമായ മോര്‍ട്ടന്‍ഗ്രോവ് സെന്റ് മാര്‍ത്താ പള്ളിയിലെ അഞ്ചാം വാര്‍ഷികാഘോഷ പരിപാടികളില്‍ ഷിക്കാഗോ രൂപതാ സഹായ മെത്രാന്‍ ഫ്രാന്‍സീസ് കെയിന്‍ പിതാവ് പങ്കെടുക്കും. സെപ്റ്റംബര്‍ പത്താംതീയതി ഞായറാഴ്ച വൈകുന്നേരം 5 മണിക്ക് നടക്കുന്ന ആഘോഷമായ ദിവ്യബലിയില്‍ പിതാവ് മുഖ്യ കാര്‍മികത്വം വഹിക്കും. അന്നേദിവസം തന്നെ ദിവ്യബലിക്കുശേഷം നടക്കുന്ന ഓണാഘോഷ പരിപാടികളിലും ഫ്രാന്‍സീസ് പിതാവ് പങ്കെടുക്കും.

ഭക്തിനിര്‍ഭരമായ ദിവ്യബലിയിലും അതിനുശേഷം നടക്കുന്ന ഓണാഘോഷ പരിപാടികളിലും പങ്കെടുക്കുന്നതിനായി എല്ലാവരേയും ക്ഷണിക്കുന്നതായി ഫാ. ആന്റണി ബെനഡിക്ട് അറിയിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക