Image

നന്നായി ടീം ഇന്ത്യ പ്രസ്‌ക്ലബ്ബ്, വളരെ നന്നായി

ടാജ് മാത്യു Published on 06 September, 2017
നന്നായി ടീം ഇന്ത്യ പ്രസ്‌ക്ലബ്ബ്, വളരെ നന്നായി
ചിക്കാഗോ: പാഠ പുസ്തകം വായിക്കുന്നതു പോലെയും പക്കമേളം വീക്ഷിന്നതു പോലെയുമാണ് ഇന്ത്യ പ്രസ്‌ക്ലബ്ബ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ ദേശീയ സമ്മേളനങ്ങള്‍. പകല്‍ മുഴുവന്‍ അറിവിന്റെ മണ്ഡലങ്ങളെ പ്രോജ്ജ്വലിപ്പിക്കുന്ന സെമിനാറുകളും പഠന കളരികളും. സന്ധ്യ മയങ്ങും നേരത്ത് ആഘോഷത്തിമിര്‍പ്പിന്റെ രാവുകള്‍ക്ക് പൂത്തിരി കത്തിച്ചുളള വിരുന്നൊരുക്കല്‍. 

ശിവന്‍ മുഹമ്മയുടെ നേതൃത്വത്തില്‍ ചിക്കാഗോയില്‍ നടന്ന ഏഴാമത് കോണ്‍ഫറന്‍സും അറിവിന്റെ ചക്രവാളങ്ങളെ ഭേദിച്ചതിനൊപ്പം ആഘോഷരാവുകള്‍ക്ക് നിറം പകരുകയും ചെയ്തു. അമേരിക്കയിലെ വിവിധ നഗരങ്ങളില്‍ നിന്നുളളവര്‍ക്കൊപ്പം ആമോദ മലയാള ത്തിന്റെ അരങ്ങായ ചിക്കാഗോ മലയാളി സമൂഹവും ഈ സമ്മേളന ദിനങ്ങള്‍ക്ക് സാക്ഷികളും സാന്നിധ്യവുമായി.

എണ്ണിയാലൊടുങ്ങാത്ത അനുഭവങ്ങള്‍ സമ്മാനിച്ച സന്തോഷ ദിനങ്ങള്‍ കണ്‍റിവുകാര്‍ക്കും കേട്ടറിവുകാര്‍ക്കും പ്രിയപ്പെട്ടത്. എന്നാല്‍ കൂട്ടിയാല്‍ കൂടാത്ത സ്വപ്നങ്ങള്‍ കൂട്ടിക്കിഴിച്ചെടുത്തവരുടെ സേവനമാണ് ഇവിടെ മതിക്കപ്പെടേണ്‍ത്. പ്രസ്‌ക്ലബ്ബിന്റെ ദേശീയ നേതൃത്വം, അതിനൊപ്പം ആതിഥേയരായ ചിക്കാഗോ ചാപ്റ്ററും. 

രണ്ട് വര്‍ഷങ്ങള്‍ക്ക് മുമ്പ് 2015 നവംബര്‍ 22 ന് ഇന്ത്യ പ്രസ്‌ക്ലബ്ബ് ദേശീയ അധ്യക്ഷ പദവി എന്നില്‍ നിന്നും കൈമാറി സ്വീകരിക്കുമ്പോള്‍ നിലവിലുളള പ്രസിഡന്റായ ശിവന്‍ മുഹമ്മ പറഞ്ഞ വാചകം ഇന്നും ഓര്‍മ്മയിലുണ്‍്. 'വലിയൊരു ഉത്തരവാദിത്വമാണ് ടാജ് എന്നിലേക്ക് കൈമാറുന്നത്. അടുത്ത 2 വര്‍ഷം മഹത്തായ ഈ സംഘടനയെ പരിക്കൊന്നും കൂടാതെ മുന്നോട്ട് നയിച്ച് അടുത്തയാള്‍ക്ക് കൈമാറുക. അതിനായുളള എന്റെ പ്രവര്‍ത്തനം ഇന്ന് ഇവിടെ ആരംഭിക്കുന്നു'. 

 ഇന്ന് 2 വര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ തുലാഭാരം തൂക്കുമ്പോള്‍ ശിവനും സഹപ്രവര്‍ത്തകരും ഇരിക്കുന്ന തട്ട് താണു തന്നെയിരിക്കുന്നു. അതേ,,..ശിവനും സംഘവും പൂര്‍ണ വിജയം പീഠത്തില്‍. വ്യാഴവട്ടം പിന്നിട്ട ഇന്ത്യ പ്രസ്‌ക്ലബ്ബ് ശിവനിലൂടെയും സംഘത്തിലൂടെയും വീണ്ടും ഉന്നതിയിലേക്ക് കുതിച്ചിരിക്കുന്നു. മുന്‍കാല വിജയങ്ങളെപ്പോലെയല്ല,   അതുക്കുംമേലെ...

ശാന്തനും തുറന്ന മനസ്ഥിതിയുമുളള ശിവന്‍ മുഹമ്മ അമേരിക്കന്‍ മലയാളി സമൂഹത്തില്‍ മുഖവുര വേണ്ടാത്ത വ്യക്തിത്വമാണ്. വിഷ്വല്‍ മീഡിയ അമേരിക്കയില്‍ സാന്നിധ്യമറിയിച്ചു തുടങ്ങിയ നാളുകള്‍ മുതല്‍ കൈരളി ടി.വിയിലെ വാര്‍ത്താ വായനയിലൂടെ ശിവന്‍ മുഹമ്മയുടെ ഡിജിറ്റല്‍ മുഖം മലയാളി കുടുംബങ്ങളിലെത്തിയിട്ടുണ്ട്. ഡിജിറ്റല്‍ മേഖല ശിവന്റെ കര്‍മ്മമണ്ഡലം കൂടിയാണ്. ഐ.ടി പ്രൊഫഷണലായ അദ്ദേഹം ഇപ്പോള്‍ അറ്റോര്‍ണി ബിരുദം നേടിയെടുക്കാനുളള പഠനത്തിലാണ്. 

ശാന്തമായ അന്തരീക്ഷം നല്‍കിത്തന്നെയാണ് ശിവന്‍ മുഹമ്മ കഴിഞ്ഞ 2 വര്‍ഷക്കാലം ഇന്ത്യ പ്രസ്‌ക്ലബ്ബിനെ നയിച്ചതും. ഒരിക്കല്‍ പോലും കറുപ്പിച്ചൊരു മുഖം ശിവനില്‍ കണ്ടിട്ടില്ലെന്ന് സഹപ്രവര്‍ത്തകര്‍ സാക്ഷ്യപ്പെടുത്തുന്നു. വിഭവ സമാഹരണം തൊട്ട് ഏഴാമത് കോണ്‍ഫറന്‍സ് സമാപനം വരെയുളള എല്ലാക്കാര്യങ്ങളും തികഞ്ഞ സമചിത്തതയോടെയാണ് ശിവന്‍ നേരിട്ടത്. ആരിലെങ്കിലും കുറ്റംചാരി രക്ഷപ്പെടാനുളള വിരുതൊന്നും അദ്ദേഹം കാണിച്ചതുമില്ല.

ന്യൂയോര്‍ക്കില്‍ 2016 ല്‍ നടന്ന ഇന്ത്യ പ്രസ്‌ക്ലബ്ബിന്റെ 2015, 2017 ടീമിന്റെ ഉദ്ഘാടനം മുതല്‍ ശിവന്‍ മുഴുവന്‍ സമയവും ഈ സംഘടനയുടെ കാര്യങ്ങളില്‍ ശരീരവും മനസും അര്‍പ്പിക്കുകയായിരുന്നു. പ്രസ്‌ക്ലബ്ബിന്റെ സിഗ്‌നേച്ചര്‍ പദ്ധതിയായ മാധ്യമശ്രീ അവാര്‍ഡാണ് അദ്ദേഹം ചുമലിലേറ്റിയ ആദ്യ ചടങ്ങ്. കേരളത്തിലെ ഒരു പത്രപ്രവര്‍ത്തകനെ ആദരിക്കുന്ന പദ്ധതിയാണിത്. ഒരുലക്ഷം രൂപ പുരസ്‌കാരവും അമേരിക്കന്‍ പര്യടനവും അടങ്ങുന്നതാണ് പുരസ്‌കാരം. 

പത്രപ്രവര്‍ത്തകയും ആറന്മുള എം. എല്‍. എയുമായ വീണാ ജോര്‍ജിനായിരുന്നു ഇത്തവണത്തെ മാധ്യമശ്രീ പുരസ്‌കാരം. പത്രപ്രവര്‍ത്തനത്തിലൂടെ രാഷ്ട്രീയത്തിലെത്തിയ വീണയെ അവാര്‍ഡിനായി തിരഞ്ഞെടുത്തതിലൂടെ രണ്ട് കാര്യങ്ങളാണ് ശിവന്‍ പ്രഘോഷിച്ചത്.

ഒന്ന് പത്രപ്രവര്‍ത്തനത്തിലൂടെ നിയമ നിര്‍മ്മാണ സഭയിലെത്തിയ വ്യക്തിയെ അനുമോദിക്കുക. 2 പുരുഷ മേല്‍ക്കോയ്മ നിലനിന്നിരുന്ന പത്രപ്രവര്‍ത്തന മേഖലയില്‍ സമീപ കാലത്തായി ശക്തമായിക്കൊണ്‍ിരിക്കുന്ന സ്ത്രീ സാന്നിധ്യത്തെ ബഹുമാനിക്കുക. പത്ര ലോകത്തിന്റെയും രാഷ്ട്രീയ രംഗത്തിന്റെയും കൈയടികള്‍ ഒരുമിച്ച് നേടിയതായിരുന്നു ശിവന്‍ നേതൃത്വം നല്‍കിയ മാധ്യമശ്രീ പുരസ്‌കാര സമര്‍പ്പണ ചടങ്ങ്.

പത്രപ്രവര്‍ത്തന മേഖലയിലെ സ്ത്രീ സാന്നിധ്യത്തെ അംഗീകരിക്കുന്ന മഹിമ ചിക്കാഗോയില്‍ ഓഗസ്റ്റ് 26 ന് അവസാനിച്ച് ഏഴാമത് കോണ്‍ഫറന്‍സിലും പ്രതിഫലിച്ചു. തലയെടുപ്പുളള 2 വനിതാ മാധ്യമ പ്രവര്‍ത്തകര്‍ ഇക്കുറി മുഖ്യ പ്രഭാഷകരായി എത്തിയിരുന്നു. മനോമര ന്യൂസിന്റെ ഷാനി പ്രഭാകരനും ഏഷ്യാനെറ്റിന്റെ അളകനന്ദയും. ഇതിനൊപ്പം കേരള പ്രസ് അക്കാഡമി ചെയര്‍മാന്‍ ആര്‍.എസ് ബാബു, മാതൃഭൂമി ന്യൂസിന്റെ ഉണ്ണി ബാലകൃഷ്ണന്‍, കൈരളി ടി,വിയുടെ ഡോ.എന്‍ ചന്ദ്രശേഖരന്‍ എന്നീ പത്രപ്രവര്‍ത്തകരെയും കൃഷിമന്ത്രി സുനില്‍കുമാര്‍, എം. സ്വരാജ് എം.എല്‍.എ, പാര്‍ലമെന്റംഗം എം.ബി രാജേഷ് എന്നിവരെയും ശിവന്‍ കോണ്‍ഫറന്‍സിനെത്തിച്ചു.

കഴിഞ്ഞ 2 വഷത്തെ പ്രവര്‍ത്തന വിജയങ്ങള്‍ക്ക് പ്രസിഡന്റിനൊപ്പം ഇന്ത്യ പ്രസ്‌ക്ലബ്ബ് എക്‌സിക്യൂട്ടീവ് കമ്മിറ്റിയംഗങ്ങള്‍ ഒറ്റക്കെട്ടായി നിലയുറപ്പിച്ചിരുന്നുവെങ്കിലും ഒപ്പത്തിനൊപ്പം നിന്ന മറ്റൊരു ശക്തികേന്ദ്രമുണ്‍്. ശിവന്റെ സഹധര്‍മ്മിണി ഡോ. ആനന്ദവല്ലി.

ചിക്കാഗോയിലായിരിക്കും ഏഴാമത് കോണ്‍ഫറന്‍സ് എന്ന തീരുമാനം ഉണ്ടായപ്പോള്‍ തന്നെ മറനീക്കിയ മറ്റൊരു പേരാണ് ജോസ് കണിയാലിയുടേത്. കുറ്റമറ്റ രീതിയില്‍ കണ്‍ വന്‍ഷന്‍ വിജയിപ്പിച്ചെടുക്കാന്‍ ഒരു ചെയര്‍മാനെ വേണം. അക്കാര്യത്തില്‍ പക്ഷെ ചര്‍ച്ചയുണ്ടായിരുന്നില്ല. അതങ്ങ് സംഭവിക്കുകയായിരുന്നു. ജോസ് കണിയാലിയുളളപ്പോള്‍ കണ്‍വന്‍ഷന്‍ ചെയര്‍മാനായി ചര്‍ച്ച നടത്തുന്നത് അനാവശ്യ സമയം കളയലാണ്.

ചിക്കാഗോയെന്നല്ല അമേരിക്കയിലെ എല്ലാ മലയാളി സമൂഹങ്ങളെയും കണക്കിലെടുത്താല്‍ ജോസ് കണിയാലിയുടെ സംഘാടകശേഷിയുളളവര്‍ വിരളമായിരിക്കുമെന്നുറപ്പ്. എങ്ങനെ ഇത്ര ചിട്ടയോടെ കാര്യങ്ങള്‍ നടത്തുന്നു എന്ന് നമുക്ക് അത്ഭുതത്തോടെയേ നോക്കിനില്‍ക്കാനാവൂ. ഒന്നും അസാധ്യമെന്ന് ജോസ് കണിയാലി പറയാറില്ല. എല്ലാക്കാര്യത്തിനും അദ്ദേഹം മനസില്‍ സൂക്ഷിച്ചിരിക്കുന്ന സേര്‍ച്ച് എന്‍ജിനില്‍ ഉത്തരമുണ്ട്. ചിലപ്പോള്‍ ഒരു സുഹൃത്തായി, മറ്റു ചിലപ്പോള്‍ ഒരു സഹോദരനായി, ചില സമയത്ത് ഒരു കാരണവരായി ഒക്കെ ഒപ്പം നില്‍ക്കുന്നവര്‍ക്ക് കണിയാലി അനുഭവപ്പെടും. എന്നാല്‍ ഈ വേഷപ്പകര്‍ച്ചകള്‍ക്കിടയിലും അദ്ദേഹത്തിന്റെ ശാന്തവും ഒപ്പം കര്‍ക്കശവുമായ സ്വഭാവ സവിശേഷത മാറുന്നില്ല, അത് അതുപോലെ തന്നെ നിലനിര്‍ത്തും. 

മനസെത്തുന്നിടത്ത് ശരീരവും ബുദ്ധിശക്തിയും എത്തിക്കുകയാണ് കണിയാലി സ്‌റ്റൈല്‍. ചിന്തിക്കുന്നത് നടപ്പിലാക്കാന്‍ തന്ത്രങ്ങള്‍ മെനയുകയും അത് പ്രാവര്‍ത്തികമാക്കാന്‍ കഠിനമായി അധ്വാനിക്കുകയും ചെയ്യുന്ന ജോസ് കണിയാലി ഇന്ത്യ പ്രസ്‌ക്ലബ്ബിന് ഒരു ടോട്ടല്‍ പാക്കേജാണ്. 

ഇത് മൂന്നാം തവണയാണ് കണിയാലിയുടെ നേതൃത്വത്തില്‍ ഇന്ത്യ പ്രസ്‌ക്ലബ്ബ് സമ്മേളനം ചിക്കാഗോയില്‍ നടക്കുന്നത്. പ്രസിഡന്റെന്ന നിലയില്‍ 2008 ലാണ് ആദ്യമായി ചിക്കാഗോയിലേക്ക് പ്രസ്‌ക്ലബ്ബ് സമ്മേളനം എത്തുന്നത്. കേരളത്തിലെ ദൃശ്യമാധ്യമ രംഗത്തെ കുലപതികളായ ശ്രീകണ്ഠന്‍ നായര്‍, ജോണ്‍ ബ്രിട്ടാസ്, ജോണി ലൂേക്കാസ് എന്നിവരെ ഒരു പ്ലാറ്റ്‌ഫോമിലെത്തിച്ചതായിരുന്നു ചിക്കാഗോയിലെ ആദ്യ കോണ്‍ഫറന്‍സിന്റെ ഹൈലൈറ്റ്. ഇന്ത്യ പ്രസ്‌ക്ലബ്ബ് ഇന്ന് കാണുന്ന കുതിപ്പിന് തുടക്കിമിട്ടതും ഈ സമ്മേളനത്തില്‍ നിന്നാണ്. അന്ന് കണിയാലി രൂപപ്പെടുത്തിയ ഒരു വാചകം ഇന്നും പ്രസ്‌ക്ലബ്ബിന് ആപ്തവാക്യ മാണ്. ഒന്നിനും ഒരു കുറവുണ്ടാകരുത്. 

സ്വന്തം തട്ടകത്തില്‍ കോണ്‍ഫറന്‍സ് നടത്തിയ പ്രസിഡന്റായ ജോസ് കണിയാലി തൊട്ടടുത്ത വര്‍ഷം ന്യൂജേഴ്‌സിയിലും കോണ്‍ഫറന്‍സ് നടത്തി ചരിത്രം സൃഷ്ടിച്ചു. ചിക്കാഗോയിലിരുന്ന് ചിക്കാഗോയില്‍ കോണ്‍ഫറന്‍സ് നടത്തുന്നത് മനസിലാക്കാം, എന്നാല്‍ ചിക്കാഗോയിലിരുന്ന് ന്യൂജേഴ്‌സിയില്‍ കോണ്‍ഫറന്‍സ് നടത്തുകയും വിജയിപ്പിക്കുകയും ചെയ്യുന്നതാണ് മനസിലാക്കാന്‍ ബുദ്ധിമുട്ടെന്നായിരുന്നു അന്ന് മുഖ്യ പ്രഭാഷകനായിരുന്നു മലയാള മനോരമ എഡിറ്റോറിയല്‍ ഡയറക്ടര്‍ തോമസ് ജേക്കബ് അഭിപ്രായപ്പെട്ടത്. അദ്ദേഹം പറഞ്ഞത് നൂറ് ശതമാനം ശരിയാണ്. ഇന്നും സംഘാടക രംഗത്ത് കണിയാലിയില്‍ നിന്നും പുതിയ പാഠങ്ങള്‍ പഠിക്കാനുണ്ട്.

ഇന്ത്യ പ്രസ്‌ക്ലബ്ബിന് അമേരിക്കയുടെ തെക്കു നിന്ന് കിട്ടിയ സംഭാവനയായിരുന്നു ശിവനൊപ്പം ജനറല്‍ സെക്രട്ടറിയായിരുന്ന ജോര്‍ജ് കാക്കനാട്ട്. സംഘടനാരംഗത്ത് ഒട്ടേറെ അനുഭവ സമ്പത്തുളള കാക്കനാട്ടിനെ ഇപ്രാവശ്യത്തെ കോണ്‍ഫറന്‍സ് വിജയത്തിന്റെ ആണിക്കല്ലെന്ന് വിശേഷിപ്പിക്കാം. ആഴ്ചവട്ടം പത്രത്തിന്റെ പത്രാധിപരായ അദ്ദേഹം സംഘടനാരംഗത്തെ പരിചയവും പത്രപ്രവര്‍ത്തനത്തിലെ അനുഭവ സമ്പത്തും സമന്വയിപ്പിച്ചാണ് തന്റെ വിജയ ഫോര്‍മുലക്ക് രൂപം നല്‍കിയത്. നാട്ടില്‍ നിന്ന് അതിഥികളെ എത്തിക്കുന്നതിനും അവരുടെ യാത്രാ പരിപാടിക്ക് നേതൃത്വം കൊടുത്തതും കാക്കനാട്ടിന്റെ ശക്തമായ നേതൃത്വത്തിലായിരുന്നു. എന്തു വന്നാലും കുലുങ്ങാത്ത ആത്മവിശ്വാസമാണ് ജോര്‍ജ് കാക്കനാട്ടില്‍ കാണുന്ന സവിശേഷത. 

മാധ്യമശ്രീ പദ്ധതി ഹൂസ്റ്റണില്‍ സംഘടിപ്പിച്ച് അതിഗംഭീര വിജയത്തിലെത്തിച്ചതാണ് 2 വര്‍ഷം ജനറല്‍ സെക്രട്ടറി പദത്തിലിരുന്ന് ഇന്ത്യ പ്രസ്‌ക്ലബ്ബിന് കാക്കനാട്ട് നല്‍കിയ ഏറ്റവും വലിയ സംഭാവന. തെക്കന്‍ സംസ്ഥാനത്തേക്ക് ഇന്ത്യ പ്രസ്‌ക്ലബ്ബിന്റെ ഒരു ചടങ്ങെത്തുന്നത് അന്നതാദ്യമായിരുന്നു. പ്രസ്‌ക്ലബ്ബിന് മുന്‍കാല പരിചയമില്ലാത്ത മണ്ണിലേക്ക് പ്രധാനപ്പെട്ട ഒരു പരിപാടി സംഘടിപ്പിച്ചാല്‍ വിജയിക്കുമോ എന്ന സന്ദേഹത്തിന് ധൈര്യമായിരിക്കൂ, ഞാന്‍ ഏറ്റെടുത്തിരിക്കുന്നു എന്ന കാക്കനാട്ടിന്റെ ഉറച്ച ശബ്ദമാണ് ഉത്തരമായത്. ആ ധൈര്യ വചനം വാക്കില്‍ മാത്രമല്ല പ്രവര്‍ത്തനത്തിലും കാണിച്ച് അദ്ദേഹം ഇന്ത്യ പ്രസ്‌ക്ലബ്ബിന്റെ അഭിമാനം കാത്തു.

ചോദിക്കുന്ന ചോദ്യങ്ങള്‍ക്ക് സ്വയം ചോദ്യമാവുന്ന കൈരളി ടി.വി യു.എസ്.എ ഡയറക്ടര്‍ ജോസ് കാടാപുറമായിരുന്നു ഇന്ത്യ പ്രസ്‌ക്ലബ്ബിന്റെ പണപ്പെട്ടിയുടെ കാവല്‍ക്കാരന്‍. എന്നുവച്ചാല്‍ ട്രഷറര്‍. പണപ്പെട്ടിയുടെ സൂക്ഷിപ്പുകാരനല്ല മറിച്ച് അതില്‍ പണം നിറയ്ക്കുന്ന ജോലിയായിരുന്നു കഴിഞ്ഞ 2 വര്‍ഷമായി അദ്ദേഹത്തിന്. അതിലദ്ദേഹം വിജയിക്കുകയും ചെയ്തു. അമേരിക്കയിലെ വ്യവസായ പ്രമുഖരുടെയും മാധ്യമ സ്്‌നേഹികളു ടെയും ഫോണുകളിലേക്ക് ജോസ് കാടാപുറത്തിന്റെ വിളികളെത്തിയെങ്കില്‍ അത് അദ്ദേഹത്തിന്റെ കര്‍മ്മനിര്‍വഹണത്തിന്റെ ഭാഗമായി കണ്‍ാല്‍ മതി. ഇവിടുത്തെ പത്രപ്രവര്‍ത്ത കരെ ബഹുമാനിക്കുന്നുവെങ്കില്‍, അവരെ സ്‌നേഹിക്കുന്നുവെങ്കില്‍ ഒരു സ്‌നേഹസമ്മാനം നല്‍കുക, ഇത്രയുമായിരുന്നു അദ്ദേഹത്തിന്റെ വിഭവ സമാഹരണ യഞ്ജത്തിന്റെ ഉദ്ദേശം. അല്ലാതെ സ്വന്തം നേട്ടങ്ങളുടെ ബാലന്‍സ്ഷീറ്റ് തയാറാക്കാന്‍ ജോസ് കാടാപുറം മിനക്കെട്ടിട്ടില്ല.

തുടക്കം മുതല്‍ ഒടുക്കും വരെ നിശബ്ദ സാന്നിധ്യമായി നിന്ന് ഈ സമ്മേളന വിജയത്തിന് അടിത്തറയൊരുക്കിയ കണ്‍വീനറും ചിക്കാഗോ ചാപ്റ്റര്‍ അംഗവുമായ പ്രസന്നന്‍ പിളളയെ പരാമര്‍ശിക്കാതെ ഈ അനുമോദന കുറിപ്പ് പൂര്‍ണമാവില്ല. കാരണം പൂര്‍ണത തന്നെയായിരുന്നു പ്രസന്നന്റെ നിശബ്ദ സേവനത്തിന്റെ കാതല്‍. പ്രസ്‌ക്ലബ്ബ് വെബ്‌സൈറ്റ് പരിഷ്‌കരണത്തിന്റെ ചുമതല മുതല്‍ അതിഥികളെയും അംഗങ്ങളെയും സ്വീകരിക്കുന്നതിലും അവര്‍ക്ക് മികച്ച അന്തരീക്ഷമൊരുക്കുന്നതിലും പ്രസന്നന്‍ ശ്രദ്ധാലുവായിരുന്നു. സൗമ്യത കൂടെപ്പിറപ്പാണെന്നു തോന്നും അദ്ദേഹത്തിന്റെ രീതികള്‍ കണ്ടാല്‍. അടുത്തുണ്ടെങ്കി ലും ഇല്ലെന്ന തോന്നല്‍, അകന്നിരിക്കുമ്പോഴും അടുത്തുണ്ടെന്ന ഫീല്‍. ഒരുതരം ഗന്ധര്‍വ സാമീപ്യം. ഇതെങ്ങനെ സാധിച്ചെടുക്കുന്നു എന്ന ചോദ്യത്തിന് ഇവിടെ പ്രസ്‌കതിയില്ല. കാരണം ആത്മാര്‍ത്ഥത മാത്രം മൂലധനമാക്കിയ അദ്ദേഹത്തിനു പോലും അത് നിര്‍വചിച്ചെടുക്കാനാവില്ല. 

അതുപോലെ തന്നെ ആത്മാര്‍ത്ഥതയുടെ ഫുള്‍സ്യൂട്ട് അണിഞ്ഞെത്തിയ സഹായി ആയിരുന്നു ശബ്ദവും വെളിച്ചവും നിയന്ത്രിച്ച ജേക്കബ് ചിറയത്ത്. സമയക്ലിപ്ത പാലിക്കാന്‍ അദ്ദേഹം ആവിഷ്‌കരിച്ചെടുത്ത മഞ്ഞ, ചുവപ്പ് ലൈറ്റടി പ്രയോഗം പാണനു പോലും ഉടു ക്കു കൊട്ടി പാടാവുന്ന നാടന്‍പാട്ട് ശീലുകളില്‍ ഉള്‍പ്പെടുത്താം...

ഇന്ത്യ പ്രസ്‌ക്ലബ്ബിന്റെ വിജയ വിസ്‌ഫോടനത്തിന്റെ കണക്കെടുപ്പ് ഇവിടെ അവസാനിക്കുന്നില്ല. വൈസ് പ്രസിഡന്റ് രാജു പളളത്ത്, ജോയിന്റ് സെക്രട്ടറി പി.പി ചെറിയാന്‍, ജോയിന്റ് ട്രഷറര്‍ സുനില്‍ തൈമറ്റം, ഓഡിറ്റര്‍മാരായ ജീമോന്‍ ജോര്‍ജ്, ജയിംസ് വര്‍ഗീസ് എന്നിവര്‍ക്കു പുറമെ ആതിഥേയരായ ചിക്കാഗോ ചാപ്റ്റര്‍ പ്രസിഡന്റ്ബിജു സഖറിയ, സെക്രട്ടറി അനിലാല്‍ ശ്രീനിവാസന്‍, വൈസ് പ്രസിഡന്റ് ജോയിച്ചന്‍ പുതുക്കുളം, ട്രഷറര്‍ ബിജു കിഴക്കേക്കൂറ്റ്, കണ്‍വീനര്‍ ജോയി ചെമ്മാച്ചേല്‍, വര്‍ഗീസ് പാലമലയില്‍, ചാക്കോ മറ്റത്തി ല്‍പറമ്പില്‍....ഇവരുടെയൊക്കെ സേവനവും രചിക്കപ്പെടേണ്‍തു തന്നെ..
  
ഇവര്‍ക്കൊപ്പം വിവിധ സംസ്ഥാനങ്ങളില്‍ നിന്നെത്തിയ ഇന്ത്യ പ്രസ്‌ക്ലബ്ബ് പ്രവര്‍ത്തകരും. ഇവരില്‍ മുന്‍ പ്രസിഡന്റുമാരുണ്ട്, ജനറല്‍ സെക്രട്ടറിമാരുണ്ട്, ട്രഷറര്‍മാരും വൈ സ് പ്രസിഡന്റുമാരും അഡൈ്വസറി ബോര്‍ഡ് ചെയര്‍മാന്‍മാരും വൈസ് ചെയര്‍മാന്‍മാരു മുണ്ട്.

നിയുക്ത പ്രസിഡന്റ് മധു കൊട്ടാരക്കരയാണ് കണ്ണും മെയ്യും മറന്ന് പ്രവര്‍ത്തിച്ച മറ്റൊരാള്‍. ഇന്ത്യ പ്രസ്‌ക്ലബ്ബിന്റെ ജനറല്‍ സെക്രട്ടറിയായി ഉജ്വല പ്രകടനം കാഴ്ചവച്ചിട്ടുളള മധു തന്റെ അനുഭവ സമ്പത്തിനൊപ്പം ഈ സമ്മേളനത്തിന്റെ വിജയരഹസ്യങ്ങളും ഉരകല്ലില്‍ ഉരച്ചെടുക്കുന്നത് കണ്ടു. അശ്വമേധം എന്ന അമേരിക്കയിലെ ആദ്യകാല പത്രത്തെ ഓണ്‍ ലൈനില്‍ വിജയിപ്പിച്ചെടുത്ത മധുവിന് തന്റെ ഭരണകാലത്തും പ്രസ്‌ക്ലബ്ബ് ശക്തമായി നിലനിര്‍ത്താനുളള ആത്മധൈര്യവും തറവാടിത്തവുമുണ്ട്.

എന്നാല്‍ സ്ഥാനമാനങ്ങള്‍ ഭാരമായി കരുതാതെ എല്ലാം മറന്ന് പ്രവര്‍ത്തിച്ച അംഗങ്ങള്‍ തന്നെയാണ് ഇന്ത്യ പ്രസ്‌ക്ലബ്ബിന്റെ എല്ലാ വിജയത്തിനും അടിത്തറ. ഈ സഹകരണവും സ്‌നേഹവും കാണുമ്പോള്‍ ഒരു ചോദ്യം അവശേഷിക്കുകയാണ്. ഇവരൊക്കെ സഹോദര തുല്യരോ.. അതോ ഇന്ത്യ പ്രസ്‌ക്ലബ്ബ് എന്ന ഒരമ്മ പെറ്റ മക്കളോ... 


നന്നായി ടീം ഇന്ത്യ പ്രസ്‌ക്ലബ്ബ്, വളരെ നന്നായി
ശിവന്‍ മുഹമ്മ
നന്നായി ടീം ഇന്ത്യ പ്രസ്‌ക്ലബ്ബ്, വളരെ നന്നായി
ജോസ് കണിയാലി
നന്നായി ടീം ഇന്ത്യ പ്രസ്‌ക്ലബ്ബ്, വളരെ നന്നായി
ജോര്‍ജ് കാക്കനാട്ട്
നന്നായി ടീം ഇന്ത്യ പ്രസ്‌ക്ലബ്ബ്, വളരെ നന്നായി
ജോസ് കാടാപുറo
നന്നായി ടീം ഇന്ത്യ പ്രസ്‌ക്ലബ്ബ്, വളരെ നന്നായി
പ്രസന്നന്‍ പിളള
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക