Image

കലാ മലയാളീ അസോസിയേഷന്‍ പൊളിറ്റിക്കല്‍ ഡിബേറ്റ്: പി.സി.ജോര്‍ജ് മുഖ്യാതിഥി

ജോജോ കോട്ടൂര്‍ Published on 06 September, 2017
കലാ മലയാളീ അസോസിയേഷന്‍ പൊളിറ്റിക്കല്‍ ഡിബേറ്റ്: പി.സി.ജോര്‍ജ് മുഖ്യാതിഥി
ഫിലഡെല്‍ഫിയ: കലയുടെ ആഭിമുഖ്യത്തില്‍ ഡിബേറ്റ് സെപ്റ്റംബര്‍ 11 തിങ്കളാഴ്ച വൈകുന്നേരം 5.30ന് ഫിലി പാര്‍ട്ടിപാലസില്‍(Blue Grass Shopping Centre, 2431 Welsh Road, Philadelphia, PA, 19114) വച്ച് ഡിന്നറോടു കൂടി നടത്തപ്പെടുന്നു. കേരള രാഷ്ട്രീയത്തിലെ ജനപക്ഷനായകന്‍ ശ്രീ.പി.സി.ജോര്‍ജ് എം.എല്‍.എ. മുഖ്യാതിഥി ആയിരിക്കും. കേരളത്തിലെ സമകാലീന രാഷ്ട്രീയ സാമൂഹിക പശ്ചാത്തലത്തില്‍ പ്രവാസി മലയാളികളുടെ ആശങ്കകളും ആശയങ്ങളും ഉത്തരവാദിത്തപ്പെട്ടവരെ അറിയിക്കുന്നതിന് ശ്രീ. പി.സി. ജോര്‍ജ്ജിന്റെ സാന്നിദ്ധ്യം സഹായകമാകുമെന്ന് സംഘാടകര്‍ പറഞ്ഞു. പ്രസ്തുത സമ്മേളനത്തില്‍ കലാ മലയാളീ അസോസിയേഷന്‍ ബിസിനസ്സ് എക്‌സലക്‌സ് അവാര്‍ഡ് ദാനം ശ്രീ.പി.സി.ജോര്‍ജ് എം.എല്‍.എ. നിര്‍വ്വഹിക്കുന്നതാണ്. സംവാദത്തില്‍ പങ്കെടുക്കുവാന്‍ താല്‍പര്യമുള്ളവര്‍ ബന്ധപ്പെടുക.
ഡോ.കുര്യന്‍ മത്തായി(പ്രസിഡന്റ്)- 610-352-7979, ഡോ.ജയിംസ് കുറിച്ചി(വൈസ് പ്രസിഡന്റ്)-856-275-4014, ജോര്‍ജ് മാത്യു(കോര്‍ഡിനേറ്റര്‍)-267- 549-1196, ജോജോ കോട്ടൂര്‍(ജന.സെക്രട്ടറി)-610-308-9829, അലക്‌സ് ജോണ്‍(ജോയിന്റ്.സെക്രട്ടറി)-215-715-8114, ബിജു സഖറിയ(ട്രഷറര്‍)-215-252-0443.

കലാ മലയാളീ അസോസിയേഷന്‍ പൊളിറ്റിക്കല്‍ ഡിബേറ്റ്: പി.സി.ജോര്‍ജ് മുഖ്യാതിഥി
കലാ മലയാളീ അസോസിയേഷന്‍ പൊളിറ്റിക്കല്‍ ഡിബേറ്റ്: പി.സി.ജോര്‍ജ് മുഖ്യാതിഥി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക