Image

ഒബാമയുടെ 'ഡ്രീം ആക്ട്' ഭരണഘടനാ വിരുദ്ധം- 7000 ഇന്ത്യക്കാരുടെ ഭാവി അനിശ്ചിതത്വത്തില്‍

പി.പി.ചെറിയാന്‍ Published on 06 September, 2017
ഒബാമയുടെ 'ഡ്രീം ആക്ട്' ഭരണഘടനാ വിരുദ്ധം- 7000 ഇന്ത്യക്കാരുടെ ഭാവി അനിശ്ചിതത്വത്തില്‍
വാഷിംഗ്ടണ്‍ ഡി.സി.: നിയമവിരുദ്ധമായി അമേരിക്കയിലേക്ക് കുടിയേറിയ മാതാപിതാക്കളോടൊപ്പം എത്തിചേര്‍ന്ന കുട്ടികള്‍ക്ക് ഇവിടെ നിയമാനുസൃതം തുടരുന്നതിന് അനുമതി നല്‍കുന്ന ഒബാമയുടെ ഡിഫേര്‍ഡ് ആക്ഷന്‍ ഫോര്‍ ചൈല്‍ഡ് ഹുഡ് അറൈവല്‍സ്(ഡ്രീം ആക്ട് ) ഭരണഘടനാ വിരുദ്ധമാണെന്ന് അറ്റോര്‍ണി  ജനറല്‍ ജെഫ് സെഷന്‍ സെപ്റ്റംബര്‍ 5ന് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി.

ഡി.എ.സി.എ(DACA) പദ്ധതിയുടെ അടിസ്ഥാനത്തില്‍ 800,000 പേര്‍ക്ക് ഇവിടെ ജോലി ചെയ്യുന്നതിനുള്ള സാവകാശം പിന്‍വലിക്കുന്നതിനാണ് ട്രമ്പ് ഗവണ്‍മെന്റ് തീരുമാനിച്ചിരിക്കുന്നതെന്നും ജെഫ് വ്യക്തമാക്കി.

ട്രമ്പിന്റെ തീരുമാനം നിയമപരമായി അംഗീകരിക്കുന്നതിന് യു.എസ്. കോണ്‍ഗ്രസ്സിന് ആറു മാസത്തെ സമയമാണ് അനുവദിച്ചിരിക്കുന്നത്.

ഡ്രീം ആക്ട് പിന്‍വലിച്ചാല്‍ ഇന്ത്യന്‍ വംശജരായി 7000 ത്തോളം യുവതീയുവാക്കളുടെ ഭാവിയാണ് അവതാളത്തിലാക്കുക.

2012 ല്‍ ഒബാമ ഭരണകൂടമാണ് ഡ്രീം ആക്ടിന് രൂപം നല്‍കിയത്.
ട്രമ്പിന്റെ തീരുമാനത്തെ നാണം കെട്ട പ്രവര്‍ത്തിയായിട്ടാണ് ഡെമോക്രാറ്റിക്ക് പാര്‍ട്ടി ലീഡര്‍ നാന്‍സി പെലോസി വിശേഷിപ്പിച്ചത്. മറ്റുള്ളവര്‍ക്കു അവസരം നല്‍കുന്ന ഒരു രാജ്യമാണെങ്കിലും ഇവിടെ നിയമവ്യവസ്ഥകള്‍ നിലവിലുണ്ട് എന്നാണ് ട്രമ്പ് അഭിപ്രായപ്പെട്ടത്.

ഒബാമയുടെ 'ഡ്രീം ആക്ട്' ഭരണഘടനാ വിരുദ്ധം- 7000 ഇന്ത്യക്കാരുടെ ഭാവി അനിശ്ചിതത്വത്തില്‍
ഒബാമയുടെ 'ഡ്രീം ആക്ട്' ഭരണഘടനാ വിരുദ്ധം- 7000 ഇന്ത്യക്കാരുടെ ഭാവി അനിശ്ചിതത്വത്തില്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക