Image

ഹറിക്കേനും മുന്‍കരുതലുകളും (ജി. പുത്തന്‍കുരിശ്)

ജി. പുത്തന്‍കുരിശ്) Published on 06 September, 2017
ഹറിക്കേനും മുന്‍കരുതലുകളും (ജി. പുത്തന്‍കുരിശ്)
രണ്ടായിരത്തി പതിനേഴ് ജൂണ്‍ ഒന്ന് അമേരിക്കയില്‍, ഔദ്യോഗികമായി ഹറിക്കേയിന്റെ ആരംഭം കുറിക്കുന്നു.  ഉഷ്ണമേഖലാ പ്രദേശങ്ങളില്‍ ആരംഭിക്കുന്ന ചുഴലിക്കാറ്റ് ശക്തിയാര്‍ജ്ജിച്ചാണ് ് ഹറിക്കേന്‍ ആയി മാറുന്നത്.  വളരെയധികം ന്യൂന മര്‍ദ്ദമുള്ള ഈ ചുഴലിക്കാറ്റിന്റെ ഒരു പ്രത്യേകതയാണ് ഇടിയും മിന്നലും ചേര്‍ന്ന പെരുമഴ.  ചുഴലിക്കാറ്റിന്റെ മദ്ധ്യഭാഗത്തെയാണ് 'ഐ' അഥവാ 'കണ്ണ്'എന്ന് വിളിക്കുന്നത്.  വട്ടത്തില്‍ കറങ്ങിക്കൊണ്ടിരിക്കുന്ന ഇതിന്റെ 'ഐ' പൊതുവെ ശാന്തവും കാര്‍മേഘരഹിതവും ആയിരിക്കും.  ഒരു 'ഐ'് യുടെ വലിപ്പം എന്നു പറയുന്നത് രണ്ട് മൈല്‍ തുടങ്ങി ഇരുന്നൂറ്റി മുപ്പത് മൈല്‍ വരെ വ്യാസം ഉണ്ടാകും.  'ഐ' യെ വലയം ചെയ്തു നില്‍ക്കുന്ന ഇടിയും മിന്നലും ചേര്‍ന്ന കൊടുങ്കാറ്റിനെയാണ് 'ഐ വാള്‍' എന്ന് വിളിക്കുന്നത്.   സമുദ്രത്തില്‍ നിന്ന് ചൂടിന്റെ ആധിക്യം മുലം ഉണ്ടാകുന്ന നീരാവി ഘനീ'വിക്കുമ്പോള്‍ കൊടുങ്കാറ്റിന് ആവശ്യമായ ഊര്‍ജ്ജം ലഭിക്കുന്നു.  കൊടുങ്കാറ്റിന്റെ കായശക്തിയും ഗുരുത്വാകര്‍ഷണവും , ഇടിയും മിന്നലും പെരുമഴയും ചേര്‍ന്ന് ഇത് ഒരു സംഹാരമുര്‍ത്തിയായ ഹറിക്കേന്‍ ആയി മാറുന്നു.

    ഹറിക്കേന്‍ അപകടങ്ങളില്‍ നിന്നും രക്ഷപ്പെടാനുള്ള മാര്‍ഗ്ഗം,  മുന്‍കരുതലുകളും സുരക്ഷാ പദ്ധതികളുമാണ്. നാഷണല്‍ വെതര്‍ സെന്ററില്‍ നിന്നുള്ള അറിയിപ്പുകള്‍ ശ്രദ്ധിക്കുക, അത്യാവശ്യ സാധനങ്ങള്‍ പരിശോധിച്ച് കുറവുകള്‍ നികത്തുക, കാറ്റ് അടിച്ച് പറത്താന്‍ സാധ്യതയുള്ള സാധനങ്ങള്‍ വീടിന് അകത്ത് കൊണ്ടുവരിക, കതകും ജനാലകളും അടച്ച് 'ദ്രമാക്കുക, റഫ്‌റിജറേറ്ററും ഫ്രീസറും, അഥവാ രണ്ടുമൂന്നു ദിവസം വൈദ്യുതി നഷ്ടപ്പെട്ടാലും, 'ക്ഷണപദാര്‍ത്ഥങ്ങള്‍ ചീത്തയാകാത്ത വിധത്തില്‍ ഏറ്റവും തണുപ്പില്‍ സെറ്റു ചെയ്യുക, ഇലക്ട്രിക്കല്‍ ഉപകരണങ്ങളുടെ കണക്ഷന്‍സ് നീക്കം ചെയ്യുക, കാറിന്റെ ഗ്യാസ്റ്റാങ്ക് നിറക്കുക, കുടംബത്തിലുള്ളവരുമായി രക്ഷാപദ്ധതികള്‍ ആസൂത്രണം ചെയ്യുക, നമ്മള്‍ ജീവിക്കുന്ന കമ്മ്യൂണിറ്റിയുടെ രക്ഷാപദ്ധതികള്‍, മാര്‍ഗ്ഗങ്ങള്‍, ഷെല്‍റ്ററുകള്‍ എന്നിവ അറിഞ്ഞിരിക്കുക.  കുടംബത്തില്‍ ആരെങ്കിലും ആരോഗ്യപരമായി പ്രത്യേക ആവശ്യങ്ങള്‍ ഉണ്ടെങ്കില്‍ കമ്മ്യൂണിറ്റിയുടെ അത്യാഹിത വിഭാഗത്തില്‍
അറിയിക്കുക, അഥവാ വീട് ഒഴിഞ്ഞുപോകാന്‍ ആജ്ഞ ഉണ്ടായാല്‍, പോകുന്ന മാര്‍ഗ്ഗത്തില്‍ വെള്ളപ്പൊക്കമോ, മറ്റ് അപകടങ്ങളോ ഇല്ലെന്ന് ഉറപ്പ് വരുത്തുക.  സാധാരണയായി നാം താമസിക്കുന്ന 'വനങ്ങള്‍ക്ക് ഹറിക്കേനും വെള്ളപ്പൊക്ക കെടുതികള്‍ക്കുമായുള്ള ഇന്‍ഷ്വ്വറന്‍സ് ഉണ്ടാകാനുള്ള സാദ്ധ്യത കുറവാണ്.  ഈ സാഹചര്യത്തില്‍ ഗവണ്‍മെന്റ് ഇന്‍ഷ്വറന്‍സ് സൈറ്റില്‍ നിന്നും കൂടുതല്‍ വിവരം തേടുക.

    ഹറിക്കേന്‍ കാലഘട്ടത്തിലേക്ക് അനേക സാധനങ്ങള്‍ നാം കരുതേണ്ടതായിട്ടുണ്ട്.  ഒരാള്‍ക്ക് ഒരു ഗ്യാലന്‍ എന്ന കണക്കിന് മൂന്ന് ദിവസത്തേക്കുള്ള കുടിവെള്ളം, നശിച്ചുപോകാത്തതും പെട്ടെന്ന'് പാചകം ചെയ്യത്തക്ക രീതിയില്‍ മൂന്ന് ദിവസത്തേക്കുള്ള ആഹാര സാധനങ്ങള്‍, ഫ്‌ളാഷ് ലൈറ്റ്, ബാറ്ററികൊണ്ട് പ്രവര്‍ത്തിക്കുന്ന റേഡിയോ, ആവശ്യത്തിലധികം ബാറ്ററികള്‍,  ഫസ്‌റ്റെയിഡ് കിറ്റ്, കുറഞ്ഞത് ഒരാഴ്ചയിലേക്കുള്ള മരുന്നുകള്‍, ഹിയറിങ്ങെയിഡും അതിന് വേണ്ട ബാറ്ററിയും, കണ്ണട, കോണ്‍ടാക്റ്റ് ലെന്‍സ്, സിറിഞ്ച്, നടക്കാന്‍ വേണ്ട വാക്കറുകള്‍, ആരോഗ്യ സംരക്ഷണത്തിനാവശ്യമായ ശുചീകരണ സാധനങ്ങള്‍, നമ്മുടെ മേല്‍വിലാസം തെളിയിക്കുന്നതിനുള്ള പ്രമാണങ്ങള്‍, വീടിന്റെ ആധാരങ്ങള്‍, പാസ്‌പോര്‍ട്ട്, ജനന തീയതികള്‍ തെളിയിക്കുന്നതിനുള്ള സാക്ഷി പത്രങ്ങള്‍, ഇന്‍ഷ്വറന്‍സ് പോളിസി,  സെല്‍ഫോണും അതിന്റെ ചാര്‍ജറും, അത്യാവശ്യത്തിന് ബന്ധപ്പെടാനുള്ള ടെലിഫോണ്‍ നമ്പറുകള്‍, ആവശ്യത്തിനുള്ള പണം (ക്രെഡിറ്റ് കാര്‍ഡ് പലപ്പോഴും ഉപയോഗപ്രദം ആയിരിക്കില്ല), കമ്പിളി പുതപ്പ്, ഭൂപടം, കുട്ടികള്‍ക്ക് വേണ്ട കുപ്പികള്‍, ആഹാരം, ഡയപ്പേഴ്‌സ്, വളര്‍ത്തുമൃഗങ്ങള്‍, അവയുടെ ആഹാര സാധനങ്ങള്‍, ആവശ്യത്തിനുള്ള പണിക്കോപ്പുകള്‍, കാറിന്റെ മറ്റൊരു താക്കോല്‍, ആവശ്യത്തിനുള്ള തുണികള്‍, മഴക്കോട്ടുകള്‍, കൊതുകിനെ തുരത്താനുള്ള മരുന്നുകള്‍, നാശനഷ്ടങ്ങളുടെ പടം എടുക്കുന്നതിനുള്ള ക്യാമറ തുടങ്ങിയവ കരുതിയിരിക്കണം. 

    കൊടുങ്കാറ്റു കഴിഞ്ഞുള്ള സമയവും നിര്‍ണ്ണായകമാണ്. കൊടുങ്കാറ്റിന് ശേഷവും പലപ്പോഴും ശക്തമായ മഴ തുടരാന്‍ സാദ്ധ്യതയുള്ളതുകൊണ്ട് കാലാവസ്ഥ പ്രവചനങ്ങള്‍ തുടര്‍ന്ന് ശ്രവിക്കുക.  വീട്ടിലേക്ക് മടങ്ങിപോകുന്നതിനു മുന്‍പേ, സുരക്ഷിതത്വം ഉറപ്പ് വരുത്തുക. വാഹനങ്ങള്‍ ഓടിക്കുമ്പോള്‍ വെള്ളക്കുഴികള്‍ ഒഴിവാക്കുക. പൊട്ടി കിടക്കുന്ന വൈദ്യുത കമ്പികളെ തട്ടാതെ സൂക്ഷിക്കുന്നതോടൊപ്പം, ആ വിവരം വേണ്ടപ്പെട്ടവരെ അറിയിക്കുന്നതില്‍ മുന്‍കൈ എടുക്കുക. വീടിനു ചുറ്റും വെള്ളമുണ്ടെങ്കില്‍ അവിടേക്ക് കടുന്ന്‌പോകാന്‍ മുതിരാതിരിക്കുക.  നാശനഷ്ടങ്ങള്‍ ഉണ്ടെങ്കില്‍ അവയുടെ പടം എടുത്തു വയ്ക്കുക. ഇന്‍ഷ്വറന്‍സിന്റെ ആവശ്യത്തിലേക്ക് ഇത് വേണ്ടിവരും. ഒരിക്കലും മെഴുകുതിരി ഉപയോഗിക്കാതെ ഫ്‌ളാഷ് ലൈറ്റ് ഉപയോഗിക്കുക. പൊട്ടിയ ഗ്യാസ് ലൈനുകള്‍ ഉണ്ടെങ്കില്‍ അത് അപകടം വിളിച്ചുവരുത്തും. പൈപ്പിലൂടെ ലഭിക്കുന്ന
  ജലം മലിനമല്ലെന്ന് ഉറപ്പ് വരുത്തിയതിനു ശേഷം മാത്രം  ആ ജലം ഉപയോഗിച്ച് ആഹാരം പാകം ചെയ്യുക.  റഫ്‌റിജറേറ്ററില്‍ വച്ചിട്ടുള്ള ആഹാരം ചീത്തയായിട്ടുണ്ടെങ്കില്‍ അത് ദൂരെ കളയുക. മുറിവുകള്‍ ഉണ്ടാകാതിരിക്കത്തക്ക രീതിയിലുള്ള സുരക്ഷാ വസ്ത്രങ്ങളും ഷൂസും ധരിച്ചുവേണം വൃത്തിയാക്കലുകള്‍ നടത്തുവാന്‍. ടെലിഫോണ്‍ ആവശ്യത്തിനു മാത്രം ഉപയോഗിക്കുക.

     നവംബര്‍ മുപ്പതാണ് ഔദ്യോഗികമായി കൊടുങ്കാറ്റുകളും ചുഴലിക്കാറ്റുകളും അവസാനിക്കുന്ന സമയം.  പ്രകൃതിയുടെ സംഹാരതാണ്ഡവത്തെ ചെറുത്ത് നില്ക്കാന്‍ കഴിയുകയില്ല എങ്കിലും മുന്‍കരുതലുകളിലൂടെയും സുരക്ഷാ പദ്ധതികളിലൂടെയും പലപ്പോഴും അപകടത്തില്‍ നിന്ന് രക്ഷപെടാന്‍ കഴിയും.  സൂക്ഷിച്ചാല്‍ ദുഃഖിക്കേണ്ട എന്നാണല്ലൊ ആപ്തവാക്യം.

                                        ജി. പുത്തന്‍കുരിശ്



ഹറിക്കേനും മുന്‍കരുതലുകളും (ജി. പുത്തന്‍കുരിശ്)
Join WhatsApp News
Texan 2017-09-06 22:15:04
If you see water on the road Turn around and drive away. Never follow big trucks and think that you can also cross over. Wish all the best to the people of Miami as Irma is heading that way. Be safe
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക