Image

ആശയസംവാദത്തെ ഭയക്കുന്ന സംഘശക്തികളുടെ അസഹിഷ്ണുതയാണ് ഗൗരി ലങ്കേഷിന്റെ കൊലപാതകത്തിന് കാരണം: നവയുഗം

Published on 06 September, 2017
ആശയസംവാദത്തെ ഭയക്കുന്ന സംഘശക്തികളുടെ അസഹിഷ്ണുതയാണ് ഗൗരി ലങ്കേഷിന്റെ കൊലപാതകത്തിന് കാരണം: നവയുഗം
ദമ്മാം: ആശയസംവാദത്തെ ഭയന്ന്, എതിര്‍ശബ്ദങ്ങളെ ആക്രമങ്ങളിലൂടെ എന്നന്നേയ്ക്കും നിശബ്ദമാക്കാനുള്ള സംഘപരിവാര്‍ ശക്തികളുടെ ശ്രമമാണ്, മുതിര്ന്ന പത്രപ്രവര്‍്ത്തകയും എഴുത്തുകാരിയുമായിരുന്ന ഗൗരി ലങ്കേഷിന്റെ ദാരുണകൊലപാതകത്തിന് കാരണമെന്ന് നവയുഗം സാംസ്‌കാരികവേദി കേന്ദ്രകമ്മിറ്റി പ്രതിഷേധ പ്രമേയത്തിലൂടെ ആരോപിച്ചു.

രാജ്യത്തിന്  സ്വാതന്ത്ര്യം ലഭിച്ച് അഞ്ചു മാസങ്ങള്‍ തികയും മുന്‍പ്, രാഷ്ട്രപിതാവിനെത്തന്നെ വെടിയുണ്ടയ്ക്കിരയാക്കി, അസഹിഷ്ണുത കൊലപാതകങ്ങളുടെ പരമ്പരയ്ക്ക് തുടക്കം കുറിച്ച സംഘശക്തികളുടെ ഏറ്റവും ഒടുവിലത്തെ ഇരയാണ്, ലങ്കേഷ് പത്രികയുടെ എഡിറ്ററായ പ്രമുഖ മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷ്.  തീവ്രഹിന്ദുത്വ രാഷ്ട്രീയത്തിന്റെ ശക്തയായ വിമര്‍്ശകയായിരുന്ന ഗൗരി ലങ്കേഷ് സ്വന്തം വീടിന് മുന്നില്‍ വെച്ചാണ് വെടിയേറ്റ്  കൊല്ലപ്പെടുന്നത്. സംഘശക്തികളുടെ രാഷ്ട്രീയത്തിന് ഇന്ത്യന്‍ ഭരണതലങ്ങളില്‍ മേല്‍കൈ കിട്ടിയപ്പോള്‍,  മഹാരാഷ്ട്രയില്‍ നരേന്ദ്ര ധബോല്ക്കറും, ഗോവിന്ദ് പന്‌സാരെയും, കര്‍്ണാടകത്തില്‍ എം.എം കല്‍ബുര്‍ഗിയും കൊല്ലപ്പെട്ടതും സമാനരീതിയിലാണ്. 2015 ഓഗസ്റ്റ് 30ന് കല്‍ബുര്‍ഗിയെ വീട്ടില്‍ പ്രഭാതഭക്ഷണത്തിനിടെ ബൈക്കിലെത്തിയ അജ്ഞാതസംഘം വെടിവെച്ചു കൊല്ലുകയായിരുന്നു. ആ കൊലപാതകം ചെയ്ത ശക്തികളെ നിയമത്തിനു മുന്നില്‍ കൊണ്ടുവരാന്‍  ഇതുവരെ കര്‍ണ്ണാടക പൊലീസിന് കഴിഞ്ഞിട്ടില്ല. രണ്ടുവര്‍്ഷം കഴിഞ്ഞപ്പോള്‍, അതേ രീതിയില്‍ ഗൗരി ലങ്കേഷിനെയും ആ ശക്തികള്‍ ഇല്ലായ്മ ചെയ്തിരിയ്ക്കുകയാണ്.

 2005ലാണ് ഗൗരിയുടെ പിതാവായ ലങ്കേഷ്,  'ലങ്കേഷ് പത്രിക' എന്ന പേരില്‍ ടാബ്ലോയിഡ് മാഗസിന് ആരംഭിക്കുന്നത്. സംഘപരിവാര്‍് തീവ്രഹിന്ദുത്വ ശക്തികള്‍്‌ക്കെതിരെ ഇതിലൂടെ കടുത്ത വിമര്ശനമാണ് ഗൗരി ലങ്കേഷ് ഉയര്ത്തിയിരുന്നത്. മതത്തിന്റെയും ജാതിയുടെയും പേരില്‍ ഇന്ത്യയെ കുട്ടിച്ചോറാക്കാന് ശ്രമിക്കുന്നവര്‍്ക്ക് മുന്നില്‍ തലകുനിക്കാന്‍  ഒരിക്കലും ശ്രീമതി ഗൗരി ലങ്കേഷ് തയ്യാറായിരുന്നില്ല. ഇന്ത്യയുടെ ബഹുസ്വരതയിലും മതനിരപേക്ഷതയിലും അവര്‍ക്കുള്ള വിശ്വാസം അചഞ്ചലമായിരുന്നു. ഗൗരി എഡിറ്ററായ ലങ്കേഷ് പത്രിക ഇന്ത്യയിലെ പത്രപ്രവര്‍ത്തകര്‍ക്ക് ആവേശവും പ്രചോദനവുമായിരുന്നു. വിവിധ പത്രങ്ങളില്‍് ലേഖനമെഴുതുകയും ടെലിവിഷന്‍ ചര്‍ച്ചകളില്‍ സജീവസാന്നിദ്ധ്യവുമായ ശ്രീമതി ഗൗരി ലങ്കേഷ്, സംഘപരിവാര്‍ സംഘടനകളെ രൂക്ഷമായി എതിര്‍്ത്തിരുന്നു എന്ന കാരണത്താല്‍, അവരുടെ കണ്ണിലെ കരടായിരുന്നു.

അയാള്‍ ഞാന്‍  തന്നെയാണ് എന്ന തിരിച്ചറിവിനോളം മറ്റൊന്നില്ല. ബെംഗലൂരുവിലെ വീട്ടുമുറ്റത്ത് ചിതറിയ രക്തം ഗൗരിയുടേതു മാത്രമല്ല, നമ്മുടേതു കൂടിയാണ്. നമ്മള്‍ ഉള്‍്‌പ്പെടുന്ന ഈ സമൂഹത്തിന്റെ ഒരു ഭാഗമാണ് ബെംഗലൂരുവില്‍ ഇല്ലാതായിരിക്കുന്നത്. മണി മുഴങ്ങുന്നത് ആര്‍ക്കുവേണ്ടിയാണെന്ന് നമ്മള്‍ അന്വേഷിക്കേണ്ട കാര്യമില്ല. ഇന്ന് ഗൗരിയെ ഇല്ലായ്മ ചെയ്ത ശക്തികള്‍ നാളെ നമ്മളെയും തേടിയെത്താം എന്ന തിരിച്ചറിവ്  ഇന്ത്യന്‍ ജനതയ്ക്ക് ഉണ്ടാകണം.

ആശയങ്ങളെ ആയുധങ്ങള്‍ കൊണ്ട് നേരിടുന്ന സംഘപരിവാര്‍ ഫാസിസത്തിനെതിരെ ശക്തമായി പ്രതികരിയ്ക്കാന്‍ ഇന്ത്യയിലെ ജനാധിപത്യവിശ്വാസികള്‍ തയ്യാറാകണമെന്ന് നവയുഗം സാംസ്‌കാരികവേദി കേന്ദ്രകമ്മിറ്റി ആഹ്വാനം ചെയ്തു.


ആശയസംവാദത്തെ ഭയക്കുന്ന സംഘശക്തികളുടെ അസഹിഷ്ണുതയാണ് ഗൗരി ലങ്കേഷിന്റെ കൊലപാതകത്തിന് കാരണം: നവയുഗം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക