Image

വിജയ്‌ ബാബു അഭിനയിച്ച' ഹ്രസ്വചിത്രം കാന്‍വാസ്‌ റിലീസ്‌ ചെയ്‌തു

Published on 06 September, 2017
വിജയ്‌ ബാബു അഭിനയിച്ച' ഹ്രസ്വചിത്രം  കാന്‍വാസ്‌ റിലീസ്‌ ചെയ്‌തു

കൊച്ചി: പ്രമുഖ മ്യൂസിക്‌ ലേബല്‍ ആയ മ്യൂസിക്‌247, `കാന്‍വാസ്‌' എന്ന ഹ്രസ്വചിത്രം റിലീസ്‌ ചെയ്‌തു. നിഷാന്ത്‌ പിള്ള കഥയും തിരക്കഥയും ഒരുക്കി സംവിധാനം ചെയ്‌ത ഈ ചിത്രം ഒരു പുരുഷനും സ്‌ത്രീയും തമ്മിലുള്ള നിര്‍വ്യാജമായ അടുപ്പത്തെ കുറിച്ചാണ്‌. 

ഗാര്‍ഹിക പീഡനം മൂലമുള്ള വൈകാരിക അരക്ഷിതത്വം വളര്‍ന്നു വരുന്ന കുട്ടികളുടെ മനസ്സിനെ എങ്ങനെ ബാധിക്കുന്നു എന്നും ഈ ചിത്രം കാട്ടി തരുന്നുണ്ട്‌.

വിജയ്‌ ബാബു, അഞ്‌ജലി നായര്‍, എന്‍ പി നിസ എന്നിവരാണ്‌ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്‌. അനൂപ്‌ വി ശൈലജ ഛായാഗ്രഹണവും വിഷ്‌ണു വേണുഗോപാല്‍ ചിത്രസംയോജനവും നിര്‍വഹിച്ചിരിക്കുന്നു.

 പ്രണവം മധു സംഗീതം നല്‍കിയ `മഴ കണ്ടു ഇരുന്നപ്പോള്‍ ഒരു മഴക്കാലം` എന്ന്‌ തുടങ്ങുന്ന ഒരു മനോഹര ഗാനവും ഈ ചിത്രത്തിലുണ്ട്‌. ബി ജനാര്‍ദ്ദനന്‍ പിള്ള രചിച്ച ഈ ഗാനം ആലപിച്ചിരിക്കുന്നത്‌ സരിത രാജീവാണ്‌. 

അമൃതേഷ്‌ വിജയനും ലിബിന്‍ ജോസഫും കൂടിയാണ്‌ പശ്ചാത്തലസംഗീതം ചിട്ടപ്പെടുത്തിയിരിക്കുന്നത്‌. തുഷാര ലാലു, സജിത്ത്‌ യുസുഫ്‌, നന്ദകുമാര്‍, പ്രഘോഷ്‌ എന്നിവര്‍ ചേര്‍ന്നാണ്‌ ഗ്രാമം ഡോട്ട്‌ കോം പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഈ ഹ്രസ്വചിത്രം നിര്‍മിച്ചിരിക്കുന്നത്‌. മ്യൂസിക്‌247നാണ്‌ ഒഫീഷ്യല്‍ ഓണ്‍ലൈന്‍ പാര്‍ട്‌ണര്‍.

'കാന്‍വാസ്‌' ഹ്രസ്വചിത്രം മ്യൂസിക്‌247ന്റെ യൂട്യൂബ്‌ ചാനലില്‍ കാണാന്‍: https://www.youtube.com/watch?v=sO5dncfr8ns


മ്യൂസിക്‌247നെ കുറിച്ച്‌:
കഴിഞ്ഞ നാല്‌ വര്‍ഷമായി മലയാള സിനിമ ഇന്‍ഡസ്‌ട്രിയിലെ പ്രമുഖ മ്യൂസിക്‌ ലേബല്‍ ആണ്‌ മ്യൂസിക്‌247. അടുത്ത കാലങ്ങളില്‍ വിജയം നേടിയ പല സിനിമകളുടെ സൌണ്ട്‌ ട്രാക്കുകളുടെ ഉടമസ്ഥാവകാശം മ്യൂസിക്‌247നാണ്‌. 

അങ്കമാലി ഡയറീസ്‌, ഒരു മെക്‌സിക്കന്‍ അപാരത, ജോമോന്റെ സുവിശേഷങ്ങള്‍, എസ്ര, കൊച്ചൗവ്വ പൗലോ അയ്യപ്പ കൊയ്‌ലോ, ഒരു മുത്തശ്ശി ഗദ,ജേക്കബിന്റെ സ്വര്‍ഗ്ഗരാജ്യം, പ്രേമം, ബാംഗ്ലൂര്‍ ഡെയ്‌സ്‌, ചാര്‍ലി, കമ്മട്ടിപ്പാടം, ഹൗ ഓള്‍ഡ്‌ ആര്‍ യു, കിസ്‌മത്ത്‌,വിക്രമാദിത്യന്‍, മഹേഷിന്റെ പ്രതികാരം, ഒരു വടക്കന്‍ സെല്‍ഫി എന്നിവയാണ്‌ ഇവയില്‍ ചിലത്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക