Image

പിറവം വാര്‍ഷിക സംഗമം സെപ്റ്റംബര്‍ 23 ന്

ജോസ് കാടാപുറം : Published on 06 September, 2017
പിറവം വാര്‍ഷിക സംഗമം സെപ്റ്റംബര്‍ 23 ന്
ന്യൂയോര്‍ക്ക്:പിറവത്തും പരിസരത്തുമുള്ള വടക്കേ അമേരിക്കയിലെ നിവാസികള്‍ ഒത്തുകൂടുന്നു .1995ല്‍ ബിനോയ് തെന്നശ്ശേരിയുടെ ഭവനത്തില്‍ കൂടിയ പിറവം നിവാസികളുടെ ആദ്യയോഗം മുതല്‍ 20 വര്‍ഷങ്ങള്‍ പിന്നിട്ടപ്പോള്‍ വടക്കേ അമേരിക്കയിലെ പിറവം നിവാസികളുടെ കൂട്ടായ്മ വര്‍ഷത്തില്‍ ഒരിക്കലുള്ള ഒരു സൗഹൃദസംഗമമായിരുന്നു. പിറവത്ത് പല തരത്തിലുള്ള സാമ്പത്തിക സഹായങ്ങള്‍ എത്തിക്കാന്‍ ഇക്കാലയളവില്‍ പിറവം സംഗമത്തിന് കഴിഞ്ഞു. പിറവം നേറ്റീവ് അസോസിയേഷന്റെ ഈ വര്‍ഷത്തെ വാര്‍ഷിക സംഗമം യോങ്കേഴ്‌സിലുള്ള മുംബൈ സ്‌പൈസസ് റെസ്‌റ്റോറന്റ് ( 1727 Cetnral Park Ave, Yonkers, NY 10710) വച്ച് വിവിധ പരിപാടികളോടെ ആഘോഷിക്കുന്നു .പിറവം നിവാസികളായ അംഗങ്ങളെ ആദരിക്കുന്ന ചടങ്ങിനൊപ്പം ,"പിറവത്തു എന്തുണ്ട് വിശേഷം"എന്ന സ്‌പെഷ്യല്‍ പരിപാടിയും ഉണ്ടായിരിക്കും.

സ്‌നേഹവിരുന്നോടെ ചടങ്ങുകള്‍ സമാപിക്കും ,ഈ സൗഹൃദയ കൂട്ടായ് മയിലേക്കു പിറവം നിവാസികളായ ഏവരും ക്ഷണിക്കുന്നു .കൂടുതല്‍ വിവരങ്ങള്‍ക്ക് മനോഹര്‍ തോമസ് (പ്രസിഡന്റ്) 917 501 0173, വി യു പൗലോസ് നാമക്കുഴി (സെക്രട്ടറി )516 502 2355
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക