Image

ഡ്രീമേഴ്‌സ്: മറ്റൊരു രാഷ്ട്രീയക്കളി (കണ്ടതും കേട്ടതും-ബി. ജോണ്‍ കുന്തറ)

Published on 07 September, 2017
ഡ്രീമേഴ്‌സ്: മറ്റൊരു രാഷ്ട്രീയക്കളി (കണ്ടതും കേട്ടതും-ബി. ജോണ്‍ കുന്തറ)
D A C A ബംഗ്ലാദേശിന്റ്റെ തലസ്താനമല്ല ഇവിടെ ഞാനുദ്ദേശിക്കുന്നത് .പ്രസിഡന്റ്റ് ഒബാമ 2012ല്‍ പുറപ്പെടുവിച്ച ഒരു എക്‌സിക്യുറ്റീവ് ഓര്‍ഡര്‍. ഇതിന്റ്റെ നിര്‍വചനം, ഡിഫേര്‍ഡ് ആക്ഷന്‍ ഫോര്‍ ചൈല്‍ഡ്ഹുഡ് അറൈവല്‍സ്. ഇതിനെ ഡ്രീമേഴ്സ് ആക്ട് എന്നും വിശേഷിപ്പിക്കുന്നു .

ഡൊണാള്‍ഡ് ട്രമ്പ് അടുത്ത ദിനം പുറപ്പെടുവിച്ച, D A C A തല്‍ക്കാലം റദ്ദുചെയ്യുന്നു എന്ന മറ്റൊരു എക്‌സിക്യൂട്ടിവ് ഉത്തരവ് വീണ്ടും കുടിയേറ്റ വിഷയം വാര്‍ത്തയാക്കി മാറ്റിയിരിക്കുന്നു. ഇതിന്റ്റെ അവസ്ഥ പിന്നീട് നോക്കാം.

എക്‌സിക്യൂട്ടിവ് ഓര്‍ഡറിനെ ക്കുറിച്ചു ഒന്നുപറയട്ടെ. ഇത് അമേരിക്കന്‍ പ്രസിഡന്റ്റിനു അത്യാഹിതങ്ങളെ നേരിടുന്നതിനും കോണ്‍ഗ്രസ് അവധിയില്‍ ആയിരിക്കുമ്പോള്‍, ഭരണകാര്യങ്ങള്‍ സുഗമമായി കൊണ്ടുപോകുന്നതിനും വേണ്ടിവന്നാല്‍ ഉപയോഗിക്കുന്നതിനുള്ള ഒരുപാധി മാത്രം. 

ഇതുപോലുള്ള ഉത്തരവുകള്‍ക്ക് ദീര്‍ഘകാല ആയുസില്ല. കാരണം പിന്നീടുവരുന്ന പ്രസിഡന്റ്റിന് റദ്ദാക്കാം കൂടാതെ കോണ്‍ഗ്രസിന് വേണമെങ്കില്‍ വോട്ടു ചെയ്തു അസാധു ആക്കാം. ഭരണഘടനക്ക് എതിരാണെങ്കില്‍ കോടതിക്കും ഇതില്‍ ഇടപെടാം.

ഇതിന്റ്റെ തുടക്കം നോക്കിയാല്‍ വളരെ പരിതാപകരമായ അന്തരീഷമാണ് കാണുവാന്‍ സാധിക്കുന്നത്. ലാറ്റിന്‍ അമേരിക്കന്‍ രാജ്യങ്ങളില്‍ നിന്നും മാതാപിതാക്കള്‍ സ്വന്തം കുഞ്ഞുങ്ങളെ തങ്ങളുടെ സ്വാര്ത്ഥ താല്‍പ്പര്യങ്ങള്‍ക്കായി കരുക്കളാക്കി നടത്തിയ ഒരു നാടകത്തിന്റ്റെ ഒന്നാം ഭാഗം. അമേരിക്കയുടെ മനുഷ്യ സ്‌നേഹത്തെ മുതലെടുത്ത കഥ. കൂടുതല്‍ മെച്ചപ്പെട്ട ജീവിതത്തിനായി അമേരിക്കയില്‍ പലേ രീതികളിലും അനേകര്‍ എത്തുന്നു. കുഞ്ഞുങ്ങളെ ബലിയാടുകള്‍ ആക്കുന്നതും ഒരു വഴി ആയിമാറുന്നു.

കുഞ്ഞുങ്ങളെ പാലേരീതികളിലും അമേരിക്കന്‍ അതിര്‍ത്തി കടത്തിവിടുക ഇതിനായി ഇടനിലക്കാരും പ്രവര്‍ത്തിച്ചു. യാതൊരു സുരക്ഷയുമില്ലാതെ കന്നുകാലികളെ സൂക്ഷിക്കുന്നതിലും മോശമായി ട്രക്ക് കണ്ടൈനറുകളിലും എല്ലാം ആയി പ്രായപൂര്‍ത്തി ആകാത്ത കുട്ടികളെ കയറ്റി വിടുന്നു ഒട്ടനവധി ഇവിടെത്തി. അനവധി ഈ യാത്രയില്‍ പലരും മരണപ്പെടുകയും, മറ്റപകടങ്ങളിലും എല്ലാം ചെന്നുവീഴുന്നു. ലാറ്റിനമേരിക്കന്‍ രാജ്യങ്ങള്‍ ഞാനൊന്നുമറിഞ്ഞില്ലേ രാമനാരയണ എന്നമട്ടില്‍ കണ്ണും പൂട്ടിയിരിക്കുന്നു .

ഒരിക്കല്‍ അമേരിക്കന്‍ ബോര്‍ഡര്‍ കടന്നു കിട്ടിയാല്‍ കുട്ടികള്‍ സുരക്ഷിതരായി. ഇങ്ങനെ വരുന്ന കുട്ടികള്‍ ഒന്നുരണ്ടു രീതികളില്‍ പെടുത്താം. ഒന്ന് ഇവരുടെ അച്ചനോ അമ്മയോ, അഥവാ ആരെങ്കിലും ബന്ധുക്കള്‍ അമേരിക്കയില്‍ ഇല്ലീഗല്‍ ആയി ഉണ്ട്. രണ്ട് ഒരിക്കല്‍ കുട്ടികള്‍ അമേരിക്കയില്‍ എത്തുകയും ഏതെങ്കിലുമൊക്കെ രീതികളില്‍ ഒരു ഗ്രീന്‍ കാര്‍ഡ് സംഘടിപ്പിക്കുക പിന്നീട് സിറ്റിസണ്‍ ആകുക ഇവര്‍ വഴി പേരന്‍സ് അമേരിക്കയില്‍ എത്തുക.

ഇങ്ങനെ കുട്ടികളെ അതിര്‍ത്തി കടത്തി വിടുന്ന പ്രസ്ഥാനക്കാര്‍ മെക്‌സിക്കോയില്‍ പലതുണ്ട്. ഇവരെ വിളിക്കുന്നത് 'കയോട്ടികള്‍' എന്ന്. ഇങ്ങനെ വരുന്ന പല കുട്ടികളും പലതരത്തിലുള്ള ദുര്വ്വിനിയോഗങ്ങള്‍ക്ക് ഇരകളായി തീര്‍ന്നിട്ടുണ്ട്.

ഇങ്ങനെ വരുന്നവരെ മയക്കു മരുന്നു വില്പനക്കാരും ഉപയോഗിക്കുന്നു. മെക്‌സിക്കോയില്‍ നിന്നും മാത്രമല്ല മറ്റുപല തെക്കേ അമേരിക്കന്‍ രാജ്യങ്ങളില്‍ നിന്നും കുഞ്ഞുങ്ങള്‍ ഇതുപോലെ അമേരിക്കയില്‍ എത്തിയിരുന്നു.

പ്രസിഡന്റ്റ് ട്രമ്പിന്റ്റെ ഉത്തരവില്‍ പലേ നല്ല വശങ്ങള്‍ കാണുന്നുണ്ട് ഒന്നാമത് DACA പരിപൂര്‍ണ്ണമായും അവസാനിപ്പിക്കുന്നില്ല,. ആറുമാസങ്ങള്‍ക്കകം കോണ്‍ഗ്രസ് ഇതിനൊരു പരിഹാരം കാണണം അല്ലെങ്കില്‍ ട്രമ്പ് മറ്റൊരു എക്‌സിക്യൂട്ടീവ് ഓര്‍ഡര്‍ ഇതിനായി ഇറക്കും. ആരെയും ഉടനെ ഇവിടെ നിന്നും കെട്ടുകെട്ടിക്കുന്നില്ല.

നിയമം മറികടന്നു 
ഇനി  വരുന്നവര്‍ക്ക് DACA യുടെ സംരക്ഷണം കിട്ടില്ല.

രണ്ട്, ഇമ്മിഗ്രേഷന്‍ നയങ്ങള്‍ പുറപ്പെടുവിക്കേണ്ട ചുമതല കോണ്‍ഗ്രസിനാണുള്ളത്. ഇവിടെ സമഗ്രമായ ഒരു അഴിച്ചുപണി നയങ്ങള്‍ക്ക് വേണ്ടിയിരിക്കുന്നു എന്നാല്‍ കോണ്‍ഗ്രസില്‍ നടക്കുന്ന തൊഴുത്തില്‍ കുത്തുകളും വടംവലികളും ഒരു ബില്ലിനു പാസാകുന്നതിനുള്ള അവസരം നല്‍കുന്നില്ല.

DACA, കേള്‍ക്കുമ്പോള്‍ ഒരു കരുണയുടെ ചുവ കാണാം. എന്നാല്‍ ഇതില്‍ രാഷ്ട്രീയമുണ്ട് . ഇതിനെ പലേ രീതികളിലും മുതലെടുക്കുകയും ലാഭക്കച്ചവടം നടത്തുന്നവരുമുണ്ട്. അനേകം വിസ ഓവര്‍‌സ്റ്റേ തരക്കാരും ഈ വകുപ്പില്‍ കയറിപ്പറ്റി. ഇപ്പോളത്തെ കണക്കില്‍ 8 ലക്ഷത്തിലധികം വ്യക്തികള്‍ അമേരിക്കയില്‍ D A C A യുടെ സംരക്ഷണത്തില്‍ കഴിയുന്നു.

ഇപ്പോഴത്തെ അന്തരീക്ഷത്തില്‍ ട്രമ്പ് ഇമ്മിഗ്രേഷനെക്കുറിച്ചു എന്തു പോളിസി കൊണ്ടുവന്നാലും അതിനെ വെറുതെ അങ്ങെതിര്ക്കുക ഡെമോക്രാറ്റ്‌സിന്റ്റെ നയം. ഒട്ടനവധി മാധ്യമങ്ങളും ട്രമ്പ് വിരോധികള്‍. അവരും ട്രമ്പ് എന്തു പോളിസി കൊണ്ടുവന്നാലും അതിനെ അവലോകനം ചെയ്ത് ദുര്‍വ്യാഖ്യാനങ്ങള്‍ സൃഷ്ടിക്കുക. അതവരുടെ ഒരു പകപോക്കല്‍.

കോണ്‍ഗ്രസ് എന്തുകൊണ്ട് ഈവിഷയത്തിനു മുന്‍ഗണന നല്‍കുന്നില്ല?. ഈ രാഷ്ട്രീയ കളികള്‍ തല്ക്കാലം നിര്ത്തുക.. രണ്ടു പാര്‍ട്ടികളും ഒരു ഒത്തുതീര്‍പ്പിലെത്തി പ്രായോഗികമായ നിയമങ്ങള്‍ക്കു മുന്‍തൂക്കം നല്‍കുന്നതും നിയമം മറികടന്ന് ഇവിടെ എത്തുന്നവരെ പ്രോത്സാഹിപ്പിക്കാതെ കര്‍ശനമായി തിരികെ അയക്കുന്ന ഒരു ശാശ്വതമായ നിയമമാണ് നാടിനാവശ്യം.
Join WhatsApp News
Anthappan 2017-09-07 15:56:16
There are 800 thousand Dreamers filed under DACA (Differed Action for Childhood Arrival). They are working hard for their livelihood, pay Tax, (estimated 2 billion dollar tax annually) and not involved in any crime.  If these people want to be deported government has to spend 60 billion dollars.   Instead of making use of their talents for the benefits of this country, some of the hard liners in GOP want to deport them  mercilessly.  America is a compassionate country and the world always benefited out of it as America did too.  Trump seems like working with Democrat to get the debt ceiling   extended until December 2017 when Paul Ryan and Mitch MaChanel  failed to do it . He tweeted this morning that the dreamers doesn't have to worry even after six moths under the pressure of Pelosi. (probably he wants to do something before the Russian investigation catch up with him) Yes it is important to have an emigration law for this country to prevent this from happening again and for that both parties have to work together by keeping their vested interests away.  
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക