Image

ഓണാഘോഷത്തിന്റെ ഉത്സവത്തുടിപ്പായി നവയുഗം റാക്ക ഈസ്റ്റിന്റെ ചമയം 2017 അരങ്ങേറി.

Published on 07 September, 2017
ഓണാഘോഷത്തിന്റെ ഉത്സവത്തുടിപ്പായി നവയുഗം റാക്ക ഈസ്റ്റിന്റെ ചമയം 2017 അരങ്ങേറി.

 

ദമ്മാംതിരുവോണദിവസം കിഴക്കൻ പ്രവിശ്യയിലെ പ്രവാസികൾക്ക് നാട്ടിലേക്കാൾ വലിയ ഉത്സവമേളം പകർന്നു നൽകിനവയുഗം സാംസ്കാരികവേദി റാക്ക ഈസ്റ്റ് യൂണിറ്റിന്റെ വാർഷിക സമ്മേളനമായ "ചമയം 2017" ഈദ് -ഓണം ആഘോഷങ്ങൾസാംസ്കാരിക സമ്മേളനംകലാസന്ധ്യ എന്നിവയോടെ അരങ്ങേറി.

 

ഉച്ചയ്ക്ക് ദമ്മാം ബദർ അൽ റാബി ആഡിറ്റോറിയത്തിൽ നടന്ന നടന്ന വിഭവസമൃദ്ധമായ ഓണസദ്യയോടെയാണ് ചമയം 2017 തുടങ്ങിയത്.  തുടർന്ന് റാക്ക ഈസ്റ്റ് യൂണിറ്റ് പ്രസിഡന്റ് കുഞ്ഞുമോൻ കുഞ്ഞച്ചന്റെ അദ്ധ്യക്ഷതയിൽ ചേർന്ന സാംസ്കാരിക മ്മേളനം  പ്രമുഖ നാടകപ്രവർത്തകനുംദമ്മാം നാടകവേദിയുടെ സൂത്രധാരനുമായ ബിജു പി.നീലേശ്വരം ഉത്ഘാടനം ചെയ്തുകേരളത്തിൽ ജീവിയ്ക്കുന്നവരെക്കാളും ഓണത്തെ രു വികാരമായി ആഘോഷിയ്ക്കുന്നത് പ്രവാസികളാണെന്ന് അദ്ദേഹം ഉത്ഘാടനപ്രസംഗത്തിൽ പറഞ്ഞു.

 

കിഴക്കൻ പ്രവിശ്യയിൽ  ജീവകാരുണ്യപ്രവർത്തനങ്ങളിലൂടെ ശ്രദ്ധേയരാ നവയുഗം അൽഹസ്സ മേഖല രക്ഷാധികാരി ഹുസ്സൈൻ കുന്നിക്കോട്നവയുഗം അൽഹസ്സ മേഖല ജീവകാരുണ്യവിഭാഗം കൺവീനർ അബ്ദുൾ ലത്തീഫ് മൈനാഗപ്പള്ളി എന്നിവരെ ചടങ്ങിൽ വെച്ച് ആദരിച്ചു

 

നവയുഗം കേന്ദ്രകമ്മിറ്റി പ്രസിഡന്റ് ബെൻസി മോഹൻജനറൽ സെക്രട്ടറി  എം..വാഹിദ് കാര്യറജീവകാരുണ്യവിഭാഗം കൺവീനർ ഷാജി മതിലകംനൗഷാദ് തഴവ (പൈതൃകംഎന്നിവർ ആശംസ പ്രസംഗം നടത്തിറാക്ക ഈസ്റ്റ് യൂണിറ്റ് സെക്രട്ടറി രെഞ്ചി കെ രാജു വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചുപ്രവാസത്തിന്റെ ഇരുപത്തഞ്ചു വർഷങ്ങൾ പൂർത്തിയാക്കിയ യൂണിറ്റ് അംഗങ്ങളായ ജയരാജ്.ആർകുട്ടിശങ്കരൻപി.കെ.ഉമ്മർ  എന്നിവരെയും ചടങ്ങിൽ വെച്ച് ആദരിച്ചു

നവയുഗം കേന്ദ്രകായികവേദി കൺവീനർ റെജി സാമുവൽ സ്വാഗതവുംബെറ്റി റെജി നന്ദിയും ആശംസിച്ചു.

 

തുടർന്ന് സഹീർഷാ അവതാരകനായി നടന് കലാസന്ധ്യയിൽനവയുഗം തുഗ് വനിതാ യൂണിറ്റ് അവതരിപ്പിച്ച തിരുവാതിരക്കളികിഴക്കൻ പ്രവിശ്യയിലെ കലാകാരന്മാർ അണിനിരന്ന വിവിധ നൃത്തങ്ങൾപാട്ടുകൾകവിതാലാപനംമിമിക്രിവിവിധ വിനോദമത്സരങ്ങൾ എന്നിവ അരങ്ങേറിചടങ്ങിൽ ഉടനീളം നിറഞ്ഞു നിന്ന മാവേലിയുടെ പ്രച്ഛന്നവേഷം ഏറെ പ്രശംസ പിടിച്ചു പറ്റി.

വിവിധ കലാപരിപാടികൾ അവതരിപ്പിച്ചവർക്കുംമത്സര വിജയികൾക്കും മ്മാനങ്ങളും വിതരണം ചെയ്തു.

 

പരിപാടികൾക്ക് നവയുഗം കേന്ദ്രകമ്മിറ്റി നേതാക്കളായ അരുൺ ചാത്തന്നൂർബിജു വർക്കിറെജി സാമുവൽറാക്ക ഈസ്റ്റ് യൂണിറ്റ് നേതാക്കളായ ടോണി കൊളരിക്കൽബിനു കുഞ്ഞുഷെയ്ഖ് ഫരീദ്ഷിനു തോട്ടൻസിജു മാത്യുനാസ്സർനിജാസ് അലിഷമീർരവിഎബി ജോർജ്ജ്രതീഷ്കോശി ജോർജ്ജ്ജിജോ എന്നിവർ നേതൃത്വം നൽകി.

 

കേരളത്തിലെ ഓണക്കാലത്തെ ദമ്മാമിലേയ്ക്ക് പറിച്ചു നട്ടതുപോലെ ആഘോഷമേളം തീർത്ത ചമയം-2017,  നൂറുകണക്കിന് പ്രവാസി കുടുംബങ്ങൾ പങ്കെടുത്തു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക