Image

തന്നെ പരിചയപ്പെടാന്‍ വരുന്നവര്‍ ആവശ്യപ്പെടുന്നത്; സണ്ണി ലിയോണ്‍ പറയുന്നു

Published on 07 September, 2017
തന്നെ പരിചയപ്പെടാന്‍ വരുന്നവര്‍ ആവശ്യപ്പെടുന്നത്; സണ്ണി ലിയോണ്‍ പറയുന്നു

ബോളിവുഡിലും പുറത്തും നിരവധി ആരാധകരുള്ള താരമാണ് സണ്ണി ലിയോണ്‍. അഭിനയിക്കുന്ന ചിത്രങ്ങള്‍ വലിയ വിജയങ്ങള്‍ നേടുന്നില്ലെങ്കിലും മോഡലിംഗും ടിവി ഷോയുമായൊക്കെ തിരക്കില്‍ തന്നെയാണ് സണ്ണി. പരിചയപ്പെടാന്‍ വരുന്ന അനേകം പേര്‍ക്ക് സണ്ണി ലിയോണ്‍ എന്ന യഥാര്‍ഥ വ്യക്തിയെ അല്ല അറിയേണ്ടതെന്നും സണ്ണി ലിയോണ്‍ വെളിപ്പെടുത്തി.

ബോളിവുഡില്‍ എത്തിയ സമയത്ത് മുഖ്യധാരയില്‍ താന്‍ നേരിട്ട ഒറ്റപ്പെടുത്തലിനെക്കുറിച്ചും അവഗണനയെക്കുറിച്ചുമാണ് സണ്ണി ലിയോണ്‍ ഇപ്പോള്‍ മനസ് തുറക്കുന്നത്. ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് താരത്തിന്റെ വെളിപ്പെടുത്തല്‍. ഒരു അവാര്‍ഡ് നിശയില്‍ പങ്കെടുക്കവെ തനിക്കൊപ്പം സ്‌റ്റേജ് പങ്കിടാന്‍ ബോളിവുഡ് താരങ്ങള്‍ തയ്യാറായില്ലെന്നും സണ്ണി തുറന്നു പറഞ്ഞു.

ആരും തന്റെയൊപ്പം വരാത്തതിനാല്‍ ഏറെ നേരം വേദിക്ക് സമീപം ഇരിയ്‌ക്കേണ്ടിവന്നു. തനിക്കൊപ്പം ഒരാള്‍ മാത്രമാണ് അവസാനം സ്‌റ്റേജിലേക്ക് വരാന്‍ തയ്യാറായതെന്നും സണ്ണി പറഞ്ഞു. സിനിമാമേഖലയില്‍ തനിക്ക് ഒരുപാട് സുഹൃത്തുക്കള്‍ ഇല്ലെന്നും എന്നാല്‍ അടുപ്പമുള്ള ചിലരുണ്ടെന്നും താരം പറഞ്ഞു. എന്നോടൊപ്പം പ്രവര്‍ത്തിച്ച ചിലര്‍ നല്ല സുഹൃത്തുക്കളായിട്ടുണ്ട്. അത്തരം പരിചയങ്ങളേ സൗഹൃദത്തിലേക്ക് നയിച്ചിട്ടുള്ളൂവെന്നും സണ്ണി വ്യക്തമാക്കി.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക