Image

ബുദ്ധമതവും ബ്രാഹ്മണരുടെ ആധിപത്യവും നിഷ്ഠുരതകളും (ജോസഫ് പടന്നമാക്കല്‍)

ജോസഫ് പടന്നമാക്കല്‍ Published on 08 September, 2017
ബുദ്ധമതവും ബ്രാഹ്മണരുടെ ആധിപത്യവും നിഷ്ഠുരതകളും  (ജോസഫ് പടന്നമാക്കല്‍)
ആര്യ ബ്രാഹ്മണരുടെ ചരിത്രം അവലോകനം ചെയ്താല്‍ ഭാരതത്തില്‍ ഉദയം ചെയ്ത ബുദ്ധമതത്തെ സമൂലം ഇല്ലാതാക്കിയത് അവര്‍ നേതൃത്വം കൊടുത്തിരുന്ന മതമായിരുന്നുവെന്നു കാണാം.  അഫ്ഗാനിസ്ഥാനില്‍ താലിബന്‍കാര്‍ക്ക് തുല്യമായ ക്രൂരകൃത്യങ്ങള്‍ ബ്രാഹ്മണര്‍ ബുദ്ധമതത്തോടു ചെയ്തിട്ടുണ്ട്. എക്കാലവും  ഹൈന്ദവ മതത്തിന്റെ മേല്‍ക്കോയ്മകള്‍ ഉണ്ടായിരുന്നത് ബ്രാഹ്മണര്‍ക്കായിരുന്നു. ഹിന്ദുത്വ മുന്നണികള്‍ അഫ്ഗാനിസ്ഥാനില്‍ താലിബന്‍കാര്‍ ബുദ്ധമത വിഹാരങ്ങള്‍ തകര്‍ത്തപ്പോള്‍ വിമര്‍ശിച്ചിരുന്നു. അതേസമയം ഹിന്ദുത്വ ശക്തികളുടെ പൂര്‍വിക തലമുറകള്‍ ബുദ്ധ മതക്കാരുടെ പ്രതിമകള്‍ നശിപ്പിക്കുക മാത്രമല്ല ചെയ്തത് അനേകായിരം ബുദ്ധമതാനുയായികളെ കൊല ചെയ്യുകയും ചെയ്തു.

ബുദ്ധമതം കൃസ്തുവിനു മുമ്പും കേരളത്തിലുണ്ടായിരുന്നതായ തെളിവുകള്‍ ചരിത്രകാര്‍ നിരത്തിയിട്ടുണ്ട്. കേരളത്തിലെ നിരവധി നാട്ടു രാജാക്കന്മാരുടെ ശാസനങ്ങളും സംഘകാല കൃതികളും ബുദ്ധമതത്തിന്റെ പൗരാണികതയെ സൂചിപ്പിക്കുന്നു. അശോകന്റെ കല്ലില്‍ കൊത്തി വെച്ച ചില ലിഖിതങ്ങളും കണ്ടു കിട്ടിയിട്ടുണ്ട്. അശോക ചക്രവര്‍ത്തിയുടെ കാലത്ത് ബുദ്ധമതം പ്രചാരണത്തിനായി ബുദ്ധ സന്യാസികളെ ലോകത്തിന്റെ നാനാഭാഗത്തും അയച്ചിരുന്നു. അവരില്‍ ചിലര്‍ കേരളത്തില്‍ ബുദ്ധമതം പ്രചരിപ്പിച്ചിരുന്നു. അശോകന്റെ സൈന്യക ബലത്താലോ കേരളത്തിലെ ചേരമാന്‍ രാജാക്കന്മാരുടെ മതസഹിഷ്ണതയാലോ കേരളത്തിലെ ജനങ്ങള്‍ സൗഹാര്‍ദ്ദപരമായി തന്നെ ബുദ്ധമതം സ്വീകരിച്ചിരുന്നു.

ഹൈന്ദവ തത്ത്വങ്ങളായ സമത്വം, സാഹോദര്യം സഹാനുഭൂതി, അഹിംസ, എന്നിവകള്‍ ബുദ്ധ മതക്കാരില്‍ നിന്നും പകര്‍ത്തിയെടുത്തതാണ്. സത്പത ബ്രാഹ്മണം പറയുന്നു, 'ഈ പ്രപഞ്ചത്തെ ദൈവം നിയന്ത്രിക്കുന്നു, ദൈവത്തെ നിയന്ത്രിക്കുന്നത് മന്ത്രമാണ്. മന്ത്രം ബ്രാഹ്മണന്റെ ഉള്ളിലും സ്ഥിതി ചെയ്യുന്നു. അതുകൊണ്ടു ബ്രാഹ്മണരാണ് ഭൂമിയിലെ ദൈവം.' ബ്രാഹ്മണരെ അനുസരിക്കാന്‍, താഴ്ന്നവരില്‍ ഭയം സൃഷ്ടിക്കാന്‍ അവര്‍ മന്ത്രവും ശാപവും ഉപയോഗിച്ചിരുന്നു. എന്നാല്‍ ബുദ്ധമതക്കാര്‍ നാം കാണുന്ന സത്യങ്ങളില്‍ മാത്രം വിശ്വസിക്കാനും ഉപദേശിച്ചു. കാര്യ കാരണങ്ങളില്ലാതെ ഭയമരുതെന്നും ബുദ്ധമതം പഠിപ്പിച്ചിരുന്നു. നന്മ മാത്രം ചെയ്യാനും പ്രജകളുടെ ക്ഷേമത്തിനായി രാജാവിനെ സഹായിക്കാനും വേണ്ടവിധ പ്രോത്സാഹനങ്ങള്‍ നല്‍കിയിരുന്നു. ബുദ്ധമതം ജനങ്ങളുടെ ക്ഷേമത്തിനായി പൊതുനന്മ ആഗ്രഹിച്ചപ്പോള്‍ ബ്രാഹ്മണര്‍ ലോകം സൃഷ്ടിച്ചത് തങ്ങള്‍ക്കുമാത്രമെന്നും വാദിച്ചു. അങ്ങനെ പരസ്പ്പര വിരുദ്ധങ്ങളായ ആശയ സംഘട്ടനങ്ങള്‍ ബുദ്ധമതക്കാരും ബ്രാഹ്മണരും തമ്മിലാരംഭിച്ചു.

കേരളത്തില്‍ 'പള്ളി' കൂട്ടി അനേക സ്ഥലനാമങ്ങള്‍ കാണാം. കരുനാഗപ്പള്ളി, കാര്‍ത്തികപ്പള്ളി, പള്ളിപ്പുറം, ഇടപ്പള്ളി ഇങ്ങനെ സ്ഥലനാമങ്ങള്‍ അറിയപ്പെടുന്നു. പള്ളിയെന്ന അര്‍ത്ഥം ബുദ്ധ വിഹാരമെന്നാണ്. കേരളത്തില്‍ 1200 വര്‍ഷങ്ങളോളം ബുദ്ധ പാരമ്പര്യമുണ്ടെന്ന് അനുമാനിക്കുന്നു. സ്‌കൂളിനെ തന്നെ വിളിച്ചിരുന്നത് എഴുത്തുപള്ളി അല്ലെങ്കില്‍ പള്ളിക്കൂടമെന്നായിരുന്നു. ക്രിസ്ത്യാനികളും മുസ്ലിമുകളും അവരുടെ ആരാധനാലയങ്ങളെ പള്ളിയെന്നു വിളിക്കുന്നു. ബുദ്ധമത വിരോധിയായിരുന്ന 'കുമാരില ഭട്ട ' യുടെയും ശങ്കരാചാര്യരുടെയും നേതൃത്വത്തില്‍ ബുദ്ധന്മാരുടെ  പള്ളികളെല്ലാം നശിപ്പിച്ചു കളഞ്ഞു. 1200 വര്‍ഷം പഴക്കമുള്ള ബുദ്ധസംസ്‌ക്കാരത്തെ നശിപ്പിച്ചുകൊണ്ട് അവര്‍ ചാതുര്‍വര്‍ണ്യം നടപ്പാക്കി. ഈഴവരും അതില്‍ താണവരും ചാതുര്‍ വര്‍ണ്യത്തിനു പുറത്തുള്ള അടിമകളായിരുന്നു. ബുദ്ധ വിഹാരങ്ങള്‍ അമ്പലങ്ങളായി മാറ്റി. ഭൂരിഭാഗം ജനതയ്ക്ക് അമ്പലങ്ങളില്‍ തീണ്ടല്‍ കല്പിച്ചിരുന്നു. 'കേരള' എന്ന വാക്കുപോലും ദ്രവീഡിയന്‍ ബുദ്ധമത പദമായ 'ചേരള' എന്ന പദത്തില്‍ നിന്നു വന്നതാണ്. പിന്നീട് കേര വൃക്ഷങ്ങളുടെ നാടെന്ന അര്‍ത്ഥത്തില്‍ സംസ്‌കൃതീകരിക്കുകയും ചെയ്തു.

ബുദ്ധ മതക്കാര്‍ക്കുണ്ടായ അതേ വിധിയാണ് തെക്കേ ഇന്ത്യയില്‍ ജൈനമതത്തിനും ഉണ്ടായത്. എ.ഡി.  300400 കാലങ്ങളിലുള്ള ജൈനന്മാരെപ്പറ്റിയുള്ള അറിവുകള്‍ വളരെ പരിമിതമാണെന്ന് പ്രൊഫ. ബഹാഹുദ്ദിന്റെ പ്രബന്ധത്തില്‍ സൂചിപ്പിച്ചിട്ടുണ്ട്. സംഘകാലത്തിന്റെ ആരംഭത്തില്‍ ക്രിസ്തുവര്‍ഷം 470 അഉ യില്‍ ജൈനമതം വളര്‍ന്നുവെന്നും അഞ്ചും ആറും നൂറ്റാണ്ടുകളില്‍ ജൈനമതം സര്‍വ്വയിടങ്ങളിലും വ്യാപിച്ചിരുന്നുവെന്നും പ്രസിദ്ധ ചരിത്രകാരനായ കുമാര സ്വാമി അയ്യങ്കാര്‍ രേഖപ്പെടുത്തിയിരിക്കുന്നു. ബ്രാഹ്മണന്മാരുടെ ആചാരം പോലെ ജൈനന്മാരും അവരുടെ വിശുദ്ധരെ ബിംബങ്ങളായി ആരാധിച്ചിരുന്നു. തമിഴ്‌നാട്ടില്‍ ജൈനന്മാരുടെ ആരാധനാലയങ്ങള്‍ നീക്കപ്പെട്ടതിനു ശേഷമായിരിക്കണം ഹിന്ദുക്കളുടെ അമ്പലങ്ങളുടെ തുടക്കം. ജൈനന്മാരെ നശിപ്പിച്ച 63 സന്യാസിമാരുടെ ബിംബങ്ങള്‍ തമിഴ്‌നാട്ടിലെ ഏതാനും അമ്പലങ്ങളില്‍ ഇന്നും പൂജിക്കുന്നുണ്ട്. ജൈന ബിംബങ്ങളുടെ അവശിഷ്ടങ്ങള്‍ തമിഴ് നാടിന്റെ വിവിധ ഭാഗങ്ങളില്‍ കണ്ടെത്തിയിട്ടുണ്ട്. തകര്‍ക്കപ്പെട്ട ഓരോ ജൈന വിഗ്രഹങ്ങള്‍ക്കും അതിന്റേതായ കഥകള്‍ പറയാനുണ്ടാകും. മധുര മീനാക്ഷി അമ്പല ഭിത്തികളില്‍ ജൈന രാജാക്കന്മാരുടെ ഛായാ പടങ്ങള്‍ കാണാം.

ബുദ്ധന്മാര്‍ ആദ്ധ്യാത്മിക ചിന്തകളിലും സന്യാസിമാരുടെ ജീവിതത്തിനും മാത്രമേ പ്രാധാന്യം കല്പിച്ചിരുന്നുള്ളൂ. കുടുംബ ജീവിതം നയിക്കുന്നവരില്‍ ശ്രദ്ധിക്കുന്നുണ്ടായിരുന്നില്ല. അതിനാല്‍ ശരിയായ കാഴ്ചപ്പാടില്ലാതെ ജീവിതം എങ്ങനെ നയിക്കണമെന്ന കാര്യത്തില്‍ സാധാരണ ജനങ്ങള്‍ ആശയക്കുഴപ്പത്തിലായിരുന്നു. രാഷ്ട്രീയമായുള്ള സ്വാധീനം ഇല്ലാതാകുകയും സാമ്പത്തികമായുള്ള അധഃപതനവും കാരണങ്ങളാല്‍ ബുദ്ധമതം ക്ഷയിക്കുകയുണ്ടായി. അശോകനെപ്പോലുള്ള രാജാക്കന്മാരും ജനങ്ങളും ബുദ്ധന്മാരുടെ ആശ്രമങ്ങളെ സഹായിച്ചുകൊണ്ടിരുന്നു. സാമ്പത്തിക പിന്തുണ അവസാനിച്ചപ്പോള്‍ ബുദ്ധമതത്തിനു ക്ഷീണം സംഭവിക്കാന്‍ തുടങ്ങി. അശോകന്റെ അഹിംസാ മുന്നേറ്റത്തിന് ഏതാനും നൂറ്റാണ്ടുകള്‍ക്ക് ശേഷമായിരുന്നു അലക്‌സാണ്ടര്‍ ഇന്ത്യയെ ആക്രമിച്ചത്. സന്യാസവും പരിത്യാഗവും കഠിനമായ വൃതവും പാലിക്കുന്നവര്‍ക്കു മാത്രം ജനങ്ങളുടെ പിന്തുണ ലഭിച്ചിരുന്നു. ആശ്രമ നിയമങ്ങള്‍ അനുസരിച്ച് ജീവിക്കുന്നവരെ മാത്രം ജനങ്ങള്‍ക്കു സ്വീകാര്യമായിരുന്നു.

ബുദ്ധമതം അവരുടെ ആശ്രമത്തില്‍ മാത്രം ഒതുങ്ങി നിന്നിരുന്നു. ആശ്രമ ജീവിതം അവസാനിക്കുന്നതിനൊപ്പം അവിടെ ബുദ്ധമതവും ഇല്ലാതാകുമായിരുന്നു. ബിഹാറിലെ 'ഉത്തന്ധപുര' ആശ്രമം നിറുത്തേണ്ടി വന്നത് മുസ്ലിം ആക്രമണ ശേഷമായിരുന്നു. നളന്ദയിലെയും വിക്രമശിലയിലെയും കൂട്ടക്കൊലകളും ബുദ്ധമതത്തിന്റെ അവസാനത്തിന്റെ നാഴികക്കല്ലുകളായിരുന്നു. വിവിധ സംസ്‌കാരങ്ങളുടെയും മതങ്ങളുടെയും വിചാരങ്ങളും ആശയങ്ങളും തത്ത്വചിന്തകളും ബുദ്ധമതം പകര്‍ത്തിയിരുന്നു. ഒന്നാം നൂറ്റാണ്ടില്‍ തന്നെ പലവിധ ആത്മീയ പരിശീലനവും ഐതിഹ്യ കഥകളും ബുദ്ധമതത്തില്‍ വന്നുകൂടി. ഉദാഹരണമായി ആറാം നൂറ്റാണ്ടില്‍ ചില ബുദ്ധമതക്കാര്‍ താന്ത്രിക്ക് സാധനകള്‍ സ്വീകരിച്ചു. എന്നിട്ടു സ്വയം സുഖ സൗകര്യങ്ങള്‍ക്കായി ആത്മീയതയെ ദുര്‍വിനിയോഗം ചെയ്തു. താന്ത്രിക്കിലെ അറിവ് അവര്‍ക്ക് ദഹിക്കില്ലായിരുന്നു. താന്ത്രിക ബുദ്ധമതം അതുമൂലം അധഃപതിക്കാന്‍ തുടങ്ങി.

ഹിമാലയന്‍ ഇന്‍സ്റ്റിട്യൂട്ടിലെ ആദ്ധ്യാത്മിക നേതാവായ 'പണ്ഡിറ്റ് രാജ്മണി ട്യുഗുനൈറ്റോ (ഞമഷാമിശ ഠൗഴിമശ0േ) എഴുതിയിരിക്കുന്നു, 'അഞ്ചു മുതല്‍ പത്താം നൂറ്റാണ്ടു വരെ ബുദ്ധമതത്തില്‍ വജ്രയാന, സിദ്ധയാന, സഹജയാന, എന്നിങ്ങനെ മൂന്നു സ്‌കൂളുകള്‍ വടക്കു കിഴക്കേ ഇന്ത്യയില്‍ ഉണ്ടായിരുന്നു. നേപ്പാളിലും, സിക്കിമിലും ടിബറ്റിലും സ്‌കൂളിന്റെ പ്രവര്‍ത്തനം വ്യാപിച്ചിരുന്നു. വലിയ ജ്ഞാനികളായ ഗുരുക്കന്മാരും യോഗികളുമായിരുന്നു ആ സ്‌കൂളിന്റെ സ്ഥാപകര്‍. എന്നാല്‍ അനുയായികള്‍ സ്‌കൂളിന്റെ തത്ത്വങ്ങളെ ദുരുപയോഗപ്പെടുത്തുകയും അസാന്മാര്‍ഗ്ഗികമായ ജീവിതം ആരംഭിക്കുകയും ചെയ്തു.' പലരും അദ്ധ്യാത്മികതയ്ക്കുപരി ജീവിക്കാന്‍ വേണ്ടി സന്യാസിമാരാകാന്‍ തുടങ്ങി. അതുമൂലം വര്‍ദ്ധിച്ചു വരുന്ന സന്യാസികളെ തീറ്റി പോറ്റേണ്ട കടമ സമൂഹത്തിനു വന്നു. കാര്യങ്ങള്‍ വഷളായപ്പോള്‍ ശങ്കരാചാര്യരും കുമാരില ഭട്ടായും ബുദ്ധമതത്തെ ഇന്ത്യയില്‍ ഇല്ലാതാക്കി.

കേരളമുള്‍പ്പടെ ഇന്ത്യയൊന്നാകെ സാമൂഹികമായ ഒരു പരിവര്‍ത്തനത്തിനു കാരണക്കാര്‍ ബുദ്ധമതക്കാരായിരുന്നു. ജൈനന്മാരും പരിവര്‍ത്തനത്തിന് കൂട്ടാളികളായിരുന്നു. ഇരുമ്പുകൊണ്ടുള്ള പണി ആയുധങ്ങളുടെ സഹായത്തോടെ കൃഷി ചെയ്യാനാരംഭിച്ചതും ബുദ്ധമതക്കാരായിരുന്നു. അത് കൃഷിയുടെ വളര്‍ച്ചയ്ക്കു കാരണമായിരുന്നു. അതിന്റെ ഫലമായി കൃഷിസ്ഥലങ്ങളുടെ വ്യാപ്തിയും വര്‍ദ്ധിച്ചു. കൃഷി ഉത്ഭാദനവും വര്‍ദ്ധിച്ചു. ഒപ്പം വാണിജ്യവും പുരോഗമിച്ചുകൊണ്ടിരുന്നു. നവീകരിച്ച റോഡുകളും റോഡുകള്‍ തമ്മില്‍ പരസ്പ്പരം ബന്ധിച്ചും നാടിന്റെ നാനാ ഭാഗങ്ങളിലും കാണപ്പെടാന്‍  തുടങ്ങി. ആവശ്യത്തിനു മാത്രം ഭക്ഷ്യ വിഭവങ്ങള്‍ ഉണ്ടായിരുന്ന ഒരു സാമ്പത്തിക വ്യവസ്ഥയില്‍ വിഭവങ്ങള്‍ മിച്ചവുമായി. ജനങ്ങളുടെ സാമ്പത്തിക ഭദ്രത കൂടുതല്‍ ദൃഢമുള്ളതായി തീര്‍ന്നു. ഭക്ഷ്യ വിഭവങ്ങള്‍ സൂക്ഷിക്കാനുള്ള സ്‌റ്റോറുകളും നിലവില്‍ വന്നു. കൃഷിയുല്‍പ്പന്നങ്ങളും കന്നുകാലികളും കൈമാറ്റം ചെയ്യുന്ന ബാര്‍ട്ടര്‍ സംവിധാനമായിരുന്നു അന്നു നിലവിലുണ്ടായിരുന്നത്. അതുമൂലം വാണിജ്യമേഖല ഏതാനും പേരുടെ നിയന്ത്രണത്തിലുമായി തീര്‍ന്നു. ഒരേ സാമൂഹിക ചുറ്റുപാടുകളില്‍ മനുഷ്യര്‍തമ്മില്‍ പലതരം വര്‍ഗങ്ങളായും തിരിയാനിടയായി.

അദ്ധ്വാനിക്കുന്ന കൃഷിക്കാരുടെയിടയില്‍ വേറിട്ട ചിന്താഗതിക്കാരായ ബ്രാഹ്മണരുടെ കഥ മറ്റൊരു തരത്തിലായിരുന്നു. ബ്രാഹ്മണര്‍ ധര്‍മ്മം സ്വീകരിക്കുകയും കൊടുക്കുകയും ചെയ്യുന്ന ജോലികള്‍ മാത്രമേ ചെയ്തിരുന്നുള്ളൂ. കൃഷി ചെയ്യുകയോ കച്ചവടം ചെയ്യുകയോ ഇല്ലായിരുന്നു. ധര്‍മ്മം മേടിക്കുന്നവരും കൊടുക്കുന്നവരും ദൈവത്തോട് അടുത്തു പ്രവര്‍ത്തിച്ചിരുന്നു. കൃഷിക്കാരെയും കച്ചവടക്കാരെയും അവര്‍ താണ ജാതികളിലുള്ളവരായി കരുതാന്‍ തുടങ്ങി. മനുസ്മ്രിതി അനുസരിച്ച് ഒരു ശൂദ്രന്‍ സ്വത്ത് സമ്പാദിക്കാന്‍ പാടില്ലെന്നാണ്. അവന്റെ സ്വത്തുക്കള്‍ ബ്രാഹ്മണന് യാതൊരു സന്ദേഹമില്ലാതെ എടുത്തുകൊണ്ടു പോവാന്‍ സാധിക്കുമായിരുന്നു. ബ്രാഹ്മണനു ദാനം കൊടുക്കാത്തവനെ കൊല്ലാനും പുരാണങ്ങള്‍ പറയുന്നുണ്ട്. അതേ സമയം കൃഷി ഉത്തമമെന്ന് ബുദ്ധന്മാര്‍ വിശ്വസിച്ചിരുന്നു. കൃഷി ചെയ്യുന്നവരെ ചെറുതാക്കുന്നതും ബുദ്ധമത പ്രമാണഗ്രന്ഥങ്ങള്‍ക്ക് എതിരായിരുന്നു.

ബുദ്ധമതത്തിന്റെ വൈഭവം തെളിയിച്ചത് വൈദ്യ ശാസ്ത്രത്തിന്റെ നിപുണതയില്‍ കൂടിയായിരുന്നു. വൈദ്യവും മരുന്ന് നിര്‍മ്മാണവും അവരുടെ സാമൂഹിക ജീവിതത്തിന്റെ ഭാഗമായി തീര്‍ന്നു. മന്ത്രവാദവും കാട്ടു മരുന്നുകളും മാത്രം ഉപയോഗിച്ചിരുന്ന ഒരു ജനതയുടെയിടയില്‍ അവര്‍ വിജ്ഞാനത്തിന്റ വേരുകള്‍ പാകിയിരുന്നു. അശോക മഹാരാജാവ് തന്നെ നിരവധി ഔഷധ തോട്ടങ്ങള്‍ നിര്‍മ്മിച്ചിരുന്നു. മരുന്നുകള്‍ നിര്‍മ്മിക്കുന്ന അറിവുകള്‍ നല്‍കാന്‍ പഠന ശാലകളും ഉണ്ടായിരുന്നു. തമിഴ്‌നാട്ടിലെ മരുത്വമല അവകളില്‍ ഒന്നാണ്. ആയുര്‍വേദത്തിന്റെ വളര്‍ച്ചയുടെ കാരണക്കാരും ബുദ്ധ സന്യാസികളായിരുന്നു.

'രാസവൈശേഷിക സൂത്ര' എന്ന കൃതി രചിച്ചത് ബുദ്ധസന്യാസിയായ നാഗാര്‍ജുനന്റെ ശിക്ഷ്യനായ നരസിംഹനായിരുന്നു. നരസിഹന്റെ പ്രയത്‌ന ഫലമായിട്ടാണ് കേരളീയ ജനതയ്ക്ക് ഔഷധ സസ്യങ്ങളെ സംബന്ധിച്ച ജ്ഞാനം ലഭിച്ചത്. വാസ്തു ശില്‍പ്പ ശാസ്ത്രവും ബുദ്ധമതക്കാരുടെ സംഭാവനയായിരുന്നു. ബുദ്ധ മതക്കാരാണ് കേരളത്തിലെ പൗരാണിക ക്ഷേത്രങ്ങളെല്ലാം പണി തീര്‍ത്തത്. പിന്നീട് ബുദ്ധമത ക്ഷേത്രങ്ങള്‍ ഹിന്ദു മതത്തിലേക്ക് പരിവര്‍ത്തനം ചെയ്തപ്പോഴും ബുദ്ധന്മാരുടെ ശില്‍പ്പകല ഹിന്ദുക്കള്‍ പിന്തുടര്‍ന്നു. ക്ഷേത്രോത്സവങ്ങളും വെടിക്കെട്ടും പൂരവും രഥോത്സവവും ബുദ്ധന്മാരുടെ പകര്‍പ്പാണ്. 'അമര കോശം' രചിച്ചയാള്‍ മാവേലിക്കരയ്ക്കടുത്ത് തകഴിയിലാണ് ജനിച്ചത്. അമരകോശം രചിക്കാന്‍ ഇരുപതു വര്‍ഷങ്ങള്‍ എടുത്തു. അതിനു ശേഷം അദ്ദേഹം ശ്രീ ലങ്കയില്‍ പോയി സിംഹന്‍ എന്ന നാമം സ്വീകരിച്ചു. വിക്രമാദിത്യ കൊട്ടാരത്തിലെ നവരത്‌നങ്ങള്‍ എന്നറിയപ്പെട്ടിരുന്ന പണ്ഡിത സദസില്‍ 'അമര സിംഹ'നുമുണ്ടായിരുന്നു. അമരകോശം രചിച്ചത് ബുദ്ധമതക്കാരനാണെങ്കിലും ഇത് ബ്രാഹ്മണരുടെയും ജൈനന്മാരുടെയും  ആധികാര ഗ്രന്ഥംകൂടിയാണ്.

കൊടുങ്ങല്ലൂരില്‍ 'മേത്തല ഗ്രാമത്തില്‍' തൃക്കണാമതിലകം തെക്കായി ബുദ്ധന്റെ സ്തൂപങ്ങള്‍ കണ്ടെടുത്തിട്ടുണ്ട്. ബുദ്ധ വിഹാരങ്ങളുടെ വളരെയേറെ നാശനഷ്ടങ്ങളും കാണാം. 'സത്യപുത്രന്‍' എന്ന ചേര രാജാവിന്റെ കാലത്ത് 'മഹിഷ്മതിപട്ടണം 'ചേരരാജ്യത്തിന്റെ തലസ്ഥാനമായിരുന്നു. 'മണിമേഖല' എന്ന പ്രാചീന ഗ്രന്ഥത്തില്‍ ഇക്കാര്യം സൂചിപ്പിച്ചിട്ടുണ്ട്. തൃശൂരുള്ള വടക്കുംനാഥ അമ്പലവും കൊടുങ്ങലൂരുള്ള കുറുമ്പ അമ്പലവും ബുദ്ധന്മാരുടെ അമ്പലങ്ങളായിരുന്നു. കൊല്ലം, ആലപ്പുഴ, മാവേലിക്കര, കറുമാടി എന്നീ സ്ഥലങ്ങളില്‍നിന്നെല്ലാം ബുദ്ധന്റെ വിഗ്രഹങ്ങള്‍ കണ്ടു കിട്ടിയിട്ടുണ്ട്. മാനസിക രോഗികളെ ചീകത്സിക്കുന്ന തിരുവാടി അമ്പലവും കുഷ്ഠ രോഗികളെ ചീകത്സിക്കുന്ന തകഴി അമ്പലവും ബുദ്ധന്മാരുടെ അമ്പലങ്ങളായിരുന്നു. ഇങ്ങനെയുള്ള മാനുഷിക സേവനങ്ങള്‍ സാധാരണ ഹൈന്ദവ അമ്പലങ്ങളില്‍ കാണപ്പെടുന്നതല്ല. അ.ഉ. 900ത്തില്‍ ബുദ്ധ മതവും ജൈന മതവും തമിഴ്‌നാട്ടില്‍നിന്നും പൂര്‍ണ്ണമായും നിര്‍മ്മാജനം ചെയ്തിരുന്നു. ഒമ്പതാം നൂറ്റാണ്ടില്‍ പാണ്ഡിയന്‍ രാജാക്കന്മാരുടെ പിന്തുണയോടെ ബ്രാഹ്മണര്‍ കൂട്ടത്തോടെ കേരളത്തില്‍ കുടിയേറാന്‍ തുടങ്ങി. ബ്രാഹ്മണരുടെ ഈ കുടിയേറ്റ പ്രവാഹം കേരളത്തിലുള്ള ബുദ്ധ മതക്കാരെ പലായനം ചെയ്യിപ്പിച്ചിരിക്കാം.

സാമൂഹിക തലങ്ങളില്‍ വിവിധ മേഖലകളിലായി ബുദ്ധസന്യാസികള്‍ പരിഷ്‌ക്കാരങ്ങള്‍ നടത്തിയിരുന്നു. ആദിമ ദ്രാവിഡരുടെ മൃഗബലിയും മനുഷ്യ ബലികളും അവസാനിപ്പിക്കാന്‍ ബുദ്ധമതത്തിന്റെ സ്വാധീനം കൊണ്ട് സാധിച്ചു. ഇന്നു കാണുന്ന കേരളത്തിലെ അമ്പല ഉത്സവങ്ങള്‍ക്ക് കാരണവും ബുദ്ധമതത്തിന്റെ പ്രഭാവം മൂലമായിരുന്നു.  കൃഷി ചെയ്യുന്ന രീതികളും കലപ്പ ഉപയോഗിക്കുന്നതും ബുദ്ധമത സന്യാസികളില്‍ നിന്ന് പകര്‍ത്തിയതാണ്. പള്ളിക്കൂടങ്ങളും നിരവധി ചീകത്സാ കേന്ദ്രങ്ങളും അവരുടെ സംഭാവനയാണ്. അതുവരെ മന്ത്രവാദവും പ്രാകൃത ചീകത്സകളും പരിശീലിച്ചിരുന്ന കേരള ജനതയ്ക്ക് ബുദ്ധമതക്കാര്‍ പുത്തനായ സാമൂഹിക വ്യവസ്ഥകളിലുള്ള പരിഷ്‌കാരങ്ങള്‍ നല്‍കിക്കൊണ്ടിരുന്നു.

സംഘകാലത്ത് ജീവിച്ചിരുന്ന പ്രസിദ്ധരായ രാജാക്കന്മാര്‍ ബുദ്ധ മതക്കാരായിരുന്നു.  തമിഴ് കൃതിയായ 'ചിലപ്പതികാരം' അക്കാലത്തെ ബുദ്ധമത സ്വാധീനം ചെലുത്തിയിരുന്നു. തമിഴിലെ മറ്റൊരു കൃതിയായ മണിമേഖല എഴുതിയത് 'ചിത്തലൈ ചാത്തനാര്‍' എന്ന ബുദ്ധ സന്യാസിയായിരുന്നു. ആറാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന ബുദ്ധ പണ്ഡിതനാണ് ആര്യദേവന്‍ അഥവാ ആര്യഭട്ടന്‍. നാഗാര്‍ജുനയുടെ അനുയായി ആയിരുന്ന അദ്ദേഹം 'ചാത്തൂസ്സിക' എന്ന ഗ്രന്ഥം എഴുതി. അദ്ദേഹം കൊടുങ്ങലൂരില്‍  ജീവിച്ചിരുന്നു. പൂജ്യം കണ്ടുപിടിച്ചത് ആര്യഭട്ടന്‍ ആണ്.

ബി.സി. 483273 മുതല്‍ ബുദ്ധന്റെ മരണശേഷം അശോകന്റെ കാലം വരെ ബുദ്ധമതത്തില്‍ ബ്രാഹ്മണരുടെ ചിന്താഗതികളും ആശയങ്ങളും കൂട്ടിച്ചേര്‍ക്കാന്‍ ശ്രമിച്ചിരുന്നു. ബുദ്ധമതം ഇന്ത്യ മുഴുവന്‍ വ്യാപിച്ചപ്പോള്‍ ബുദ്ധമതത്തെ നശിപ്പിക്കുന്ന പ്രവണത തുടങ്ങി. ബുദ്ധ മതത്തില്‍ വിശ്വസിക്കുന്നവര്‍ക്കെതിരെ  കൊല്ലും കൊലയും ആരംഭിച്ചു. അവരുടെ തത്ത്വങ്ങളെ ഉന്മൂലനം ചെയ്യാനും തുടങ്ങി. അതിന്റെ ഫലമായി ബുദ്ധമതം പതിനെട്ടു ഉപവിഭാഗങ്ങളായി പിരിഞ്ഞിരുന്നു.  അതില്‍ ഹീനയാനവും മഹായാനവും പ്രധാന വിഭാഗങ്ങളായി കരുതുന്നു. വടക്കേ ഇന്ത്യയില്‍ ബ്രാഹ്മണ മേധാവിത്വം വളര്‍ന്നപ്പോള്‍ ബുദ്ധമതക്കാരെ പുറത്താക്കാനുള്ള ശ്രമങ്ങളും തുടങ്ങി. തെക്കെ ഇന്ത്യയില്‍ നിന്ന് ജൈനന്മാരെയും പുറത്താക്കിക്കൊണ്ടിരുന്നു. ക്രിസ്തു വര്‍ഷം  7001100 വരെയുള്ള കാലഘട്ടങ്ങളില്‍ തെക്കേ ഇന്ത്യയിലും ബ്രാഹ്മണരുടെ ആധിപത്യം നേടിയിരുന്നു. എ.ഡി. 11001400 മുതല്‍ കര്‍ണ്ണാടകയിലും കേരളത്തിലും പരിപൂര്‍ണ്ണമായും ബുദ്ധമതം നശിച്ചിരുന്നു. കാലക്രമേണ ഇന്ത്യ മുഴുവനും ബ്രാഹ്മണര്‍ക്ക് ആര്‍ക്കും ചോദ്യം ചെയ്യാന്‍ സാധിക്കാത്തവണ്ണം ആധിപത്യം നേടാന്‍ കഴിഞ്ഞു.

എ.ഡി.830നും 966 നുമിടയില്‍ ഹിന്ദു നവോത്ഥാനത്തിന്റെ മറവില്‍ ബുദ്ധന്റെ പ്രതിമകളും സ്തൂപങ്ങളും വിഹാരങ്ങളും നശിപ്പിച്ചുകൊണ്ടിരുന്നു. അദ്വൈത വേദാന്തികളുടെ വര്‍ഗീയതമൂലം കണക്കില്ലാത്ത ബുദ്ധമതാനുയായികളെ കൊന്നതായി പുരാതന  ഗ്രന്ഥങ്ങളും സാഹിത്യ കൃതികളും വ്യക്തമാക്കുന്നു. ആത്മീയ ഗുരുക്കളും ശങ്കരാചാര്യരും രാജാക്കന്മാരും ബുദ്ധവിഹാരങ്ങളെയും അവരുടെ സംസ്‌കാരങ്ങളെയും നശിപ്പിച്ചതില്‍ അഭിമാനിക്കുന്നതായ ചരിത്ര കൃതികളുമുണ്ട്. ഇന്ന് അവരുടെ അനുയായികള്‍ ബാബ്‌റി മസ്ജീതും തകര്‍ത്തു. ഭാവിയില്‍ തകര്‍ക്കാനുള്ള മുസ്ലിം ദേവാലയങ്ങളുടെ ലിസ്റ്റും അവര്‍ തയ്യാറാക്കിയിട്ടുണ്ട്.

'പുഷ്യമിത്ര സംഗ' എന്ന ഹിന്ദു രാജാവ് '84000' ബുദ്ധ സ്തൂപങ്ങള്‍ നശിപ്പിച്ചു. അവകളെല്ലാം അശോക ചക്രവര്‍ത്തി പണി കഴിപ്പിച്ചതായിരുന്നു. ബുദ്ധന്മാരുടെ വാസസ്ഥലങ്ങള്‍ നശിപ്പിക്കുകയും അനേകായിരം ബുദ്ധ ഭിഷുക്കളെ കൊന്നൊടുക്കുകയും ചെയ്തു. 'ജലാലുക' എന്ന രാജാവ് അയാളുടെ രാജ്യാതിര്‍ത്തിയിലുണ്ടായിരുന്ന ബുദ്ധന്മാരെ കൊന്നൊടുക്കി. ബുദ്ധഗീതങ്ങള്‍ പാടുമ്പോഴുള്ള ശബ്ദം രാജാവിന്റെ ഉറക്കത്തിനെ തടസപ്പെടുത്തിയെന്നത് കൊലകള്‍ക്ക് കാരണമായിരുന്നു. കാശ്മീരില്‍ 'കിന്നാര' എന്ന രാജാവ് ആയിരക്കണക്കിന് ബുദ്ധ വിഹാരങ്ങള്‍ പിടിച്ചെടുത്തു. ബ്രാഹ്മണരെ പ്രീതിപ്പെടുത്താന്‍ ഗ്രാമങ്ങളും കൈയ്യടക്കി. ബുദ്ധ വിഹാരങ്ങള്‍ പിടിച്ചെടുത്ത ശേഷം അവകളെ ഹിന്ദുക്കളുടെ അമ്പലങ്ങളായും മാറ്റപ്പെടുമായിരുന്നു. സമൂഹത്തില്‍ താണവര്‍ക്കും തൊട്ടുകൂടാ ജാതികള്‍ക്കും അമ്പലങ്ങളില്‍ പ്രവേശനം നല്‍കിയിരുന്നില്ല. ബുദ്ധന്മാരുടെ ആരാധനാലയങ്ങള്‍ പിടിച്ചെടുത്ത ശേഷം അമ്പലത്തിനോടനുബന്ധിച്ച് അര്‍ത്ഥ സത്യങ്ങളായ ചരിത്രങ്ങളോ കെട്ടുകഥകളോ,പുരാണങ്ങളോ എഴുതുമായിരുന്നു. തിരുപ്പതിയും എല്ലോറയും പൂരിയും ബദരീനാഥും അയോദ്ധ്യായും ശൃംഗരിയും ബോധി ഗയയും സാരനാഥും നളന്ദയും ശബരി മലയും  ബുദ്ധന്മാരുടെ അധീനതയിലുള്ളതായിരുന്നു. ഓരോ കാലത്തും ബ്രാഹ്മണരുടെ പ്രേരണമൂലം അവകളെല്ലാം പിടിച്ചെടുത്തുവെന്നു പുരാവസ്തു ശാസ്ത്രം തെളിയിക്കുന്നു.

ശങ്കരാചാര്യരുടെ വര്‍ഗീയ വിദ്വെഷത്തെപ്പറ്റി ഡോ. ജയപ്രകാശ് നല്‍കുന്ന വിവരണം, 'കേരളത്തില്‍ ശങ്കരാചാര്യര്‍ക്ക് കുമാരില ഭട്ടയെന്ന സുഹൃത്തുണ്ടായിരുന്നു. അയാള്‍ കടുത്ത ബുദ്ധമത വിരോധിയുമായിരുന്നു. ബുദ്ധമതക്കാരെ അയാളുടെ ഭീകര സംഘടന ഇല്ലായ്മ ചെയ്തുകൊണ്ടിരുന്നു. ബ്രാഹ്മണ വിശ്വസമില്ലാത്തവരെ തീയിലിട്ടു കൊല്ലുന്നത് അയാളുടെ വിനോദമായിരുന്നുവെന്ന് 'ശങ്കര ദിഗ്‌വിജയ' എന്ന കൃതിയിലുണ്ട്. 'കുമാരിലഭട്ട' ഉജ്ജയിനിലെ രാജാവായിരുന്ന 'ശുദ്ധന്‍വാനെ' പ്രേരിപ്പിച്ച് ബുദ്ധമതക്കാരെ ഇല്ലായ്മ ചെയ്തിരുന്നു. ബുദ്ധ സന്യാസികളെ കാളകളോടൊപ്പം കഴുത്തില്‍ വളകളിട്ടു വണ്ടികളില്‍ ബന്ധിച്ചും പീഡിപ്പിച്ചിരുന്നു. ബുദ്ധമതം ഇല്ലാതാക്കിയ 'കുമാരില'യുടെ ക്രൂരമായ നശീകരണങ്ങളുടെയും കൂട്ടക്കൊലകളുടെയും വിവരങ്ങള്‍ കേരളോല്‍പത്തിയിലും വിവരിച്ചിട്ടുണ്ട്.

ഡോ. ജയപ്രകാശിന്റെ ഗവേഷണപ്പണിപ്പുരയിലെ വിവരങ്ങളനുസരിച്ച് അമ്പലപ്പുഴ, കരുനാഗപ്പള്ളി, പള്ളിക്കല്‍, മാവേലിക്കര, നീലം പേരൂര്‍ എന്നീ സ്ഥലങ്ങളില്‍ ബുദ്ധന്റെ അനേക ബിംബങ്ങള്‍ കണ്ടുകിട്ടിയിട്ടുണ്ടെന്നാണ്. അവകളെല്ലാം ഒന്നുകില്‍ ഉടച്ചതോ അല്ലെങ്കില്‍ ബുദ്ധ വിഹാരങ്ങളില്‍ നിന്ന് എറിഞ്ഞു കളഞ്ഞതോ ആവാം. ശബരിമല അയ്യപ്പന്റെയും തിരുവനന്തപുരത്തെ ശ്രീ പത്മനാഭന്റെയും ബിംബങ്ങള്‍ ബുദ്ധന്റെ സാദൃശ്യത്തിലെന്നും കാണാം. പത്മനാഭ വിഗ്രഹത്തെ വിഷ്ണുവായി ആരാധിക്കുന്നു. ആലുവാ നദിയുടെ തീരത്ത് ആയിരക്കണക്കിന് ബുദ്ധമതക്കാരെ കൊന്നടുക്കിയ ചരിത്രവുമുണ്ട്. 'ആലവൈ' എന്ന വാക്കിന്റെ അര്‍ത്ഥം ത്രിശൂലം എന്നാണ്. ഈ ആയുധം വെച്ചാണ് ഹിന്ദു വര്‍ഗീയ വാദികള്‍ ബുദ്ധന്മാരെ കൊന്നൊടുക്കിയത്. അതുപോലെ തമിഴ് നാട്ടിലെ 'വൈഗൈ' നദിയുടെ തീരത്ത് വൈഷ്ണവര്‍ ആയിരക്കണക്കിന് ബുദ്ധമതക്കാരെ കൊന്നൊടുക്കി. ക്രൂരമായ ഈ കൊലകളെപ്പറ്റി തമിഴിലെ പ്രാചീന കൃതികള്‍ രേഖപ്പെടുത്തിയിട്ടുണ്ട്.

തമിഴ് നാട്ടില്‍ ചുവടുറച്ച ശൈവ മതവും വൈഷ്ണവ മതവും ബുദ്ധമതത്തിന്റെ അധഃപതനത്തിനു കാരണമായി. ഈ രണ്ടു മതങ്ങളും ബുദ്ധമതത്തെ നശിപ്പിക്കാന്‍ ശ്രമിച്ചതായി ചരിത്ര രേഖകളുണ്ട്. ഒമ്പതാം നൂറ്റാണ്ടില്‍ തഞ്ചാവൂരില്‍ ജീവിച്ചിരുന്ന സംബന്ധ മൂര്‍ത്തിയുടെ കിങ്കരന്മാര്‍ ബുദ്ധ മതക്കാരെ കൂട്ടത്തോടെ കൊന്നൊടുക്കിയിരുന്നു. 'കുമാരീല ഭട്ടന്റെ' അനുയായി ആയിരുന്നു അയാള്‍. ഏഴാം നൂറ്റാണ്ടില്‍ രചിച്ച തമിഴിലെ 'ആലവൈപതികം' എന്ന കൃതിയില്‍ ഇയാള്‍ '8000' ബുദ്ധസന്യാസികളെ കൊന്നൊടുക്കിയതായി എഴുതപ്പെട്ടിരിക്കുന്നു. അവരുടെ സ്ത്രീകളെ അമ്പല കൂത്തച്ചികളായും വെപ്പാട്ടികളായും സംബന്ധ മൂര്‍ത്തിയുടെ കിങ്കരന്മാര്‍ ഉപയോഗിച്ചുകൊണ്ടിരുന്നു. വേദങ്ങളെ ചോദ്യം ചെയ്തുകൊണ്ടുള്ള ഒരു മതവും 'കുമാരില ഭട്ടന്‍' സ്വീകരിക്കില്ലായിരുന്നു. ബുദ്ധ മത പ്രചാരണം അയാള്‍ അനുവദിക്കാതിരുന്നത് കൊണ്ട് ഭാരതത്തില്‍ ബുദ്ധമതം ക്ഷയിക്കാന്‍ തുടങ്ങി. വാഗ്‌വാദങ്ങളില്‍ ബുദ്ധസന്യാസിമാരെ പരാജയപ്പെടുത്തുകയും ചെയ്തിരുന്നു.

ഇന്ത്യയില്‍ ബുദ്ധമതത്തിന്റെ അധഃപതനം കാരണമെന്തെന്ന് യുവാക്കളായ ബുദ്ധമത അനുയായികളോട് അംബേദ്ക്കര്‍ വിവരിക്കുന്നുണ്ട്. അദ്ദേഹം പറഞ്ഞു, 'ജഡികങ്ങളായ ലോകത്ത് ബുദ്ധമതം ഇന്ത്യയില്‍ നിന്ന് അപ്രത്യക്ഷമായിയെന്നു തോന്നാം. എങ്കിലും ബുദ്ധമതത്തിലെ അദ്ധ്യാത്മികത ഭാരതത്തിന്റെ ആത്മാവില്‍ പ്രതിഫലിക്കുന്നുണ്ടായിരുന്നു. ബുദ്ധന്മാരുടെ ചില ആരാധന രീതികളും പരിപാലനവും വൈഷ്ണവര്‍ക്കും ശൈവ മതക്കാര്‍ക്കും രുചിക്കിന്നില്ലായിരുന്നു. അവര്‍ ബുദ്ധ മതത്തിനെതിരായി തീവ്രമായ പ്രചാരണം നടത്തിയിരുന്നതുകൊണ്ടു ബുദ്ധമതം ഇന്ത്യയില്‍ ക്ഷയിക്കാന്‍ കാരണമായി.' അലാവുദിന്‍ കില്ജിയുടെ ആക്രമത്തിലും ബീഹാറില്‍ ആയിരക്കണക്കിന് ബുദ്ധ മതാനുയായികള്‍ മരണപ്പെട്ടു. അനേകര്‍ ടിബറ്റിലേയ്ക്കും നേപ്പാളിലേയ്ക്കും ചൈനയിലേക്കും പലായനം ചെയ്തു. ഭൂരിഭാഗം ജനവും ഹിന്ദുമതത്തില്‍ ചേര്‍ന്നു. മറ്റൊരു കാരണം ബുദ്ധ മതം പ്രായോഗിക ജീവിതത്തില്‍ ആചരിക്കാന്‍ ബുദ്ധിമുട്ടായിരുന്നു. ഹിന്ദു മതത്തിലെ ആചാരങ്ങള്‍ പാലിക്കാന്‍ പ്രയാസമുണ്ടായിരുന്നില്ല. കൂടാതെ അന്നത്തെ രാഷ്ട്രീയ സ്ഥിതികള്‍ ബുദ്ധമതത്തിന്റെ വളര്‍ച്ചക്ക് അനുകൂലമായിരുന്നില്ല.

അമേരിക്ക ഭൂഖണ്ഡത്തില്‍ വെളുത്തവരായവര്‍ വലതു കൈയില്‍ തോക്കുകളുമേന്തി ഇടതു കൈയില്‍ ബൈബിളുമായി റെഡ് ഇന്ത്യക്കാരുടെ സംസ്‌കാരങ്ങള്‍ നശിപ്പിച്ചെങ്കില്‍ കിഴക്കിന്റെ ഈ ഉപഭൂഖണ്ഡത്തില്‍ ബ്രാഹ്മണ പുരോഹിതര്‍ അധരങ്ങളില്‍ മന്ത്രങ്ങള്‍ ഉരുവിട്ട് ഇടതുകൈകളില്‍ ത്രിശൂലവുമായി ബുദ്ധന്മാരെ പീഡിപ്പിച്ചും കൊന്നും അവരുടെ മതം ഇല്ലാതാക്കി.  കൂടാതെ ബുദ്ധ,ജൈന  സംസ്‌കാരങ്ങളെ കവര്‍ന്നെടുക്കുകയും ചെയ്തു.

ബുദ്ധമതവും ബ്രാഹ്മണരുടെ ആധിപത്യവും നിഷ്ഠുരതകളും  (ജോസഫ് പടന്നമാക്കല്‍)
Join WhatsApp News
george 2017-09-08 12:58:43
ശ്രീ ജോസഫ് വളരെ നല്ല ഒരു ലേഖനം. താങ്കളുടെ ഓരോ ലേഖനങ്ങളും ഒന്നിനൊന്നു മെച്ചമായി തോന്നുന്നു . ചരിത്രത്തെ കുറിച്ച് താങ്കൾക്കുള്ള അറിവ് മറ്റുള്ളവരിലേക്ക് എത്തിക്കുക എന്ന ദൗത്യം ഭംഗിയായി ചെയ്യുന്നു. അഭിനന്ദനങ്ങൾ. ഈ ലേഖനങ്ങൾ എല്ലാം ഒരു പുസ്തകം ആക്കി പ്രസിദ്ധീകരിക്കുന്ന കാര്യം പരിഗണിക്കുക. എല്ലാവിധ ആശംസകളും. 
Joseph Padannamakkel 2017-09-08 18:12:22
ശ്രീ ആൻഡ്രുസും ശ്രീ ജോർജും എഴുതിയ അഭിപ്രായങ്ങളിൽ വളരെ സന്തോഷമുണ്ട്. വായനക്കാരാണ് എഴുത്തുകാരെ വളർത്തുന്നത്. പ്രത്യേകിച്ച് കമന്റുകൾ കിട്ടുമ്പോൾ അതിയായ സന്തോഷവും വരാറുണ്ട്. നെഗറ്റിവ് കമന്റ് കിട്ടുന്നതും സ്വാഗതാർഹമാണ്.

സഭ എക്കാലവും എഴുത്തുകളെയും കലകളെയും നിരുത്സാഹപ്പെടുത്തിയിരുന്നു. അമ്പല കൂത്തുകളെയും ചാക്ക്യാർ കൂത്തുകളെയും കഥകളിയേയും മറ്റു കലകളെയും പള്ളി പുരോഹിതർ പരിഹസിച്ചിരുന്ന കാലങ്ങളും ഓർക്കുന്നുണ്ട്. മലയാളത്തിലെ ഭൂരിഭാഗം ക്ലാസിക്കൽ എഴുത്തുകാരും ആധുനിക എഴുത്തുകാരും ഹിന്ദുക്കളാണ്. വിമർശനം പാടില്ലായെന്ന സഭയുടെ കർശന നിയമം എഴുതാൻ ആഗ്രഹിക്കുന്നവരെയും ബന്ധിതരാക്കുന്നു.

മുണ്ടശേരിക്കും എം.പി. പോളിനും പൊൻകുന്നം വർക്കിയ്ക്കും സി.ജെ. തോമസിനുമെല്ലാം മതം വിലക്ക് കൽപ്പിച്ചിരുന്നു. ഗാനഗന്ധർവൻ യേശുദാസ് ക്രിസ്തുമതം ഉപേക്ഷിക്കുകയും ചെയ്തു.  ഹൈന്ദവരുടെ വേദഗ്രന്ഥങ്ങൾ വായിക്കുന്നത് പാപമായിട്ടാണ് പുരോഹിതർ ക്രിസ്ത്യാനികളെ പഠിപ്പിച്ചുകൊണ്ടിരുന്നത്. പുതിയ തലമുറയിലുള്ളവർ അവരെ അധികം ശ്രവിക്കാതിരിക്കുന്നതും ആശ്വാസകരമാണ്. 

ബുദ്ധമതക്കാരെ ഇല്ലായ്മ ചെയ്‍ത ചരിത്രം ഒരു പ്രത്യേക മതത്തിന്റെ മാത്രമുള്ളതല്ല. അത് ഇന്ത്യയുടെ ചരിത്രമാണ്. അതേ പീഡനങ്ങൾ തന്നെ ക്രിസ്ത്യാനികളും ദളിതരോട് ആവർത്തിക്കുന്നു. ഇന്ത്യയിൽ ബ്രാഹ്മണർ പത്തു ശതമാനത്തിൽ താഴെ മാത്രമേയുള്ളൂ. 
andrew 2017-09-08 22:12:32

Joseph Sir,

you are doing a great job, but unfortunately very few pay attention. It is funny some of the owners of the articles won't even read other's but are concerned whether we read their article.

മലയാള രണ്ടാന മനോരമ എന്ന് വായിച്ചവര്‍ പ്രസ്സ് ക്ലബ്‌ നേതാക്കള്‍ ആണ് , ചിലര്‍ പത്രങ്ങളും നടത്തുന്നു.

it is an upward battle against the pomp & pride of the ignorant & hypocrite.

Religion is engulfing all and all media is getting disgusting. Fanatics fight like fire ants foe no reason. Logic and reason is allergic to them. How far we can go ?

I have no hope with the senior generation, but very optimistic about the new generation.

Anthappan 2017-09-08 23:33:33
Where the mind is without fear and the head is held high
Where knowledge is free
Where the world has not been broken up into fragments
By narrow domestic walls
Where words come out from the depth of truth
Where tireless striving stretches its arms towards perfection
Where the clear stream of reason has not lost its way
Into the dreary desert sand of dead habit
Where the mind is led forward by thee
Into ever-widening thought and action
Into that heaven of freedom, my Father, let my country awake (Tagore)
V.George 2017-09-09 07:26:07
Does Joseph has an English or Malayalam translation of 'Shankara Digvijaya.'? If so, please publish the paragraph showing Shankara's support of slaughtering Buddhists. 
Joseph Padannamakkel 2017-09-09 10:56:09
ശ്രീ ജോർജിന്റെ കമന്റിൽ വളരെ സന്തോഷം. 'ദിഗ്‌വിജയത്തിലെ' ബുദ്ധന്മാർക്കെതിരെയുള്ള സംസ്കൃത ശ്ലോകങ്ങളുടെ പടം കമ്പ്യൂട്ടറിൽ അപ്‌ലോഡ് ചെയ്തത് ഈമലയാളിയുടെ കമന്റിൽ ചേർക്കാൻ സാധിക്കുന്നില്ല. ആരുടെയോ ഇംഗ്ലീഷ് തർജ്ജിമ ഇവിടെ ചേർക്കുന്നു. ഞാൻ അതിന്റെ ലിങ്ക് ഓർക്കുന്നില്ല.  
The king (Sudhanva) commanded his servants “kill all Buddhists from Himalaya to Rameshvaram, even children and elderly. Whosoever will not kill them, will be killed at my hands.” [93] At the instigation of Kumarila Bhatta, the king killed the Buddhists, the opponents (of the Hindu religion) just like a Yogi destroys the disturbances. [95][Madhava-Vidyaranya, Sankara Digvijaya Sarg 1; shlokas 93-95]
Sreenarayanan 2017-09-11 16:23:23
കേരളത്തിൽ ബുദ്ധമതം ഉണ്ടായിരുന്നുവെന്നും വടക്കു നിന്നും സ്വയം ആര്യന്മാർ എന്ന് വിശേഷിപ്പിച്ച വെളുത്ത തൊലിക്കാർ വന്നപ്പോൾ ബുദ്ധമതക്കാർ പുറം തള്ളിയെന്നും അവരാണ് ഈഴവർ എന്നും എവിടെയോ വായിച്ചതായി ഓർക്കുന്നു. ശ്രീ പടന്നമാക്കൽ ആ വിഷയത്തെക്കുറിച്ച് എഴുതുന്നത് നന്നായിരിക്കും. പ്രത്യേകിച്ച് താങ്കളുടെ ലേഖനത്തിൽ ഈഴവരും അതിൽ താണവരും ചാതുർ വർണ്യത്തിനു പുറത്തെന്ന് എഴുതിയിട്ടുണ്ട്. അപ്പോൾ അവർ അതിനു മുമ്പ്  ആരായിരുന്നുവെന്നു അറിയുമല്ലോ. അവരിൽ കുറേപേർ മാർക്കം കൂടിയെന്ന വാർത്തയാണ് കൃസ്ത്യാനികൾ നംപൂതിരിയിൽ നിന്നും മാത്രം മാർക്കം കൂടി എന്ന കഥയുണ്ടാകാൻ കാരണമെന്നും കേട്ടിട്ടുണ്ട്.
Joseph Padannamakkel 2017-09-12 05:04:54

മിസ്റ്റർ 'ശ്രീനാരായണന്റെ' ഈ ലേഖനത്തോടനുബന്ധിച്ചുള്ള അഭിപ്രായത്തിൽ വളരെ സന്തോഷം. ഈഴവരുടെ ചരിത്രം വിശകലനം ചെയ്യുമ്പോൾ ചരിത്രകാർ വ്യക്തമായ ധാരണയില്ലാതെ വ്യത്യസ്തമായി അഭിപ്രായപ്പെടുന്നതു കാണാം. ഇൻഡോ ആര്യന്മാരെന്നു കേൾക്കുകയാണ് ക്രിസ്ത്യാനികൾക്കും ഈഴവർക്കും നായന്മാർക്കും താൽപ്പര്യം. ദ്രാവിഡരെന്നു സമ്മതിക്കാൻ ഈ മൂന്നു കൂട്ടരും ആഗ്രഹിക്കുന്നില്ല. സാംസ്‌കാരികമായി മുന്നേറിയിരുന്നവർ ദ്രാവിഡരായിരുന്നു.

ഏഴാം നൂറ്റാണ്ടു വരെ ബ്രാഹ്മണർ കേരളത്തിൽ ഉണ്ടായിരുന്നില്ല. അഥവാ ബ്രാഹ്മണർ ഉണ്ടായിരുന്നുവെങ്കിൽ തന്നെയും അവർ ഒറ്റതിരിഞ്ഞു യാചകരെപ്പോലെ നടക്കുന്നവരായിരുന്നു. ആ സ്ഥിതിക്ക് കേരളത്തിൽ നായന്മാരും ഈഴവരും ചാതുർ വർണ്യത്തിനു കീഴ്പ്പെട്ടിരിക്കാൻ സാധ്യത കുറവാണ്. കേരള ജനതയ്ക്ക് തനതായ സംസ്ക്കാരമുണ്ടായിരുന്നുവെന്നും കരുതണം. ഏഴാം നൂറ്റാണ്ടിനു മുമ്പുള്ള ബ്രാഹ്മണരുടെ ഇല്ലത്തിന്റെ അവശിഷ്ടങ്ങളോ അമ്പലങ്ങളുടെ അവശിഷ്ടങ്ങളോ പുരാവസ്തു ശാസ്ത്രജ്ഞർക്ക് ലഭിച്ചിട്ടില്ല.  

ജാതി വ്യവസ്ഥ ആദിശങ്കരന്റെ കാലം മുതൽ തുടങ്ങിയിരിക്കും. നായന്മാർ രാജാവിനുവേണ്ടി സേവനം ചെയ്തിരുന്നതു കൊണ്ട് അവർക്ക് സമൂഹത്തിൽ സമുന്നതമായ ഒരു സ്ഥാനം ലഭിച്ചു. ഈഴവർ കൃഷിക്കാരായിരുന്നു. കൃഷിക്ക് മാന്യത കല്പിച്ചിരുന്നില്ല. ഈഴവരും ക്രിസ്ത്യാനികളും മക്കത്തായം പിന്തുടരുമ്പോൾ നായന്മാർ മരുമക്കത്തായം പിന്തുടരുന്നു. ക്രിസ്ത്യാനികളും ഈഴവരും ഭൂരിഭാഗം കൃഷി ഉപജീവനമായി ജീവിക്കുന്നു. യൂറോപ്യൻമാർ വരുന്നതിനു മുമ്പുതന്നെ ക്രിസ്ത്യാനികളുടെയും ഈഴവരുടെയുമിടയിൽ മക്കത്തായമായിരുന്നു നടപ്പിലുണ്ടായിരുന്നത്. ആ സ്ഥിതിക്ക് ക്രിസ്ത്യാനികൾ ഈഴവരായിരുന്നുവെന്ന അനുമാനത്തിനും വിലകൽപ്പിക്കേണ്ടിയിരിക്കുന്നു. ഡി.എൻ.എ ടെസ്റ്റിൽ തെളിഞ്ഞതനുസരിച്ച് ഈഴവർ ഇറാന്റെ കിഴക്കായ യൂപ്രട്ടീസ്, ടൈഗ്രിസ് നദിതടത്തിൽ നിന്ന് വന്നവരെന്നും അവർ ഇൻഡോ ആര്യന്മാരെന്നും അടുത്ത കാലത്ത് ചരിത്രമുണ്ടാക്കിയിട്ടുണ്ട്.  

ഈഴവർ കളരിപ്പയറ്റിനു പ്രാവിണ്യരായിരുന്നു. ഇന്നും ധാരാളം കളരി സ്‌കൂളുകൾ ഈഴവരുടെ മേല്നോട്ടത്തിലുണ്ട്. ചേരമാൻ പെരുമാൾ രാജ്യരക്ഷക്കും സ്വന്തം സുരക്ഷക്കായും ആയുധാഭ്യാസം പഠിച്ചവരെ ശ്രീ ലങ്കയിൽനിന്നു കൊണ്ടുവന്നിരുന്നുവെന്നു ഐതിഹ്യം പറയുന്നു. ഈഴവരുടെ പൂർവിക തലമുറകൾ ശ്രീ ലങ്കയിൽ നിന്നും ആരംഭിച്ചിരിക്കാം. ഈഴവരെ ചോവോന്മാരെന്നും വിളിക്കുന്നു. രാജ്യത്തിനുവേണ്ടി യുദ്ധം ചെയ്തിരുന്നതുകൊണ്ടു ചാവാൻ പോകുന്നുവെന്ന അർത്ഥത്തിൽ ചോവോൻമാരെന്ന വിളിപ്പേരുകൾ വന്നതായിരിക്കാം. 
പ്രകാശൻ 2023-05-30 11:51:49
വീരശൂരപരാക്രമിയായ പുലയന് സ്ഥാനക്കയറ്റം നൽകിയതാണ് നായർ എന്ന ഒരു വായന കണ്ടിട്ടുണ്ട്,,, അതിൻ്റെ ചരിത്രം വിശദമാക്കിയാലും
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക