Image

രസകരമായ ഇടവേള

ആഷ എസ്‌ പണിക്കര്‍ Published on 08 September, 2017
രസകരമായ ഇടവേള

നവാഗതനായ അല്‍ത്താഫ്‌ സംവിധാനം ചെയ്‌ത ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള എന്നചിത്രം നല്ല സിനിമകള്‍ കാണാന്‍ ആഗ്രഹിക്കുന്ന പ്രേക്ഷകര്‍ക്കുള്ളതാണ്‌. കഥയുടെ പുതുമയും അതിന്റെ അവതരണ ഭംഗിയും ചിത്രത്തിന്‌ കൂടുതല്‍ കരുത്തേകുന്നു.

സ്വസ്ഥമായ കുടുംബജീവിതം നയിച്ചിരുന്ന ഷീല ചാക്കോയുടെ മനസില്‍ ഉടലെടുക്കുന്ന ഒരു സംശയവും അതേ തുടര്‍ന്ന്‌ അവരുടെ ജീവിതത്തില്‍ ഉണ്ടാകുന്ന സംഭവ വികാസങ്ങളുമാണ്‌ ഈ ചിത്രത്തില്‍ പറയുന്നത്‌.

ഷീല(ശാന്തികൃഷ്‌ണ) യുടെ ഭര്‍ത്താവാണ്‌ ചാക്കോ(ലാല്‍). ഒന്നിനെയും ധൈര്യത്തോടെ നേരിടാന്‍ കരുത്തില്ലാത്ത പ്രകൃതം. പേടിയും അസ്വസ്ഥതതയും ആണ്‌ അയാള്‍ക്കെപ്പോഴും. ഷീലയ്‌ക്കാകട്ടെ ഒന്നിനെയും പേടിയില്ല. ധൈര്‌ക്കുറവില്ല.

 ഒന്നിനെ കുറിച്ചോര്‍ത്തും ഒരസ്‌ഴസ്ഥതയുമില്ല. ഇവര്‍ക്ക്‌ മൂന്നു മക്കളാണ്‌. സ്വഭാവത്തിന്റെ കാര്യത്തില്‍ വ്യത്യസ്‌ത ധ്രുവങ്ങളില്‍ നില്‍ക്കുന്നവര്‍. തന്റെ മനസിലുണ്ടായ ഒരു സംശയത്തിന്റെ പേരില്‍ ലണ്ടനിലുള്ള മകന്‍ കുര്യനോട്‌ എത്രയുംവേഗം നാട്ടിലെത്താന്‍ ഷീല പറയുന്നു.

കുടുംബബന്ധങ്ങളുടെ അടുപ്പവും ആഴവും മനോഹരമായി അവതരിപ്പിക്കുന്ന ചിത്രമാണിത്‌. സവിധായകനായ അല്‍ത്താഫ്‌ അക്കാര്യത്തില്‍ വിജയിച്ചു എന്നു പറയാം. ഷീലയെ ചുറ്റിപ്പറ്റിയാണ്‌ കഥ നീങ്ങുന്നത്‌. 

ഒരു സംശയത്തിന്റെ പേ#ിലാണ്‌ ഷീല മകനോട്‌ നാട്ടിലെത്താന്‍ ആവശ്യപ്പെടുന്നത്‌. ആ സംശയം എന്തായിരിക്കുമെന്നാണ്‌ പ്രേക്ഷകരുടെ ജ്ജ്‌ഞാസ. അത്‌ നിലനിര്‍ത്താന്‍ സംവിധായകന്‌ കഴിയുന്നുമുണ്ട്‌.

നിവിന്‍ പോളിയാണ്‌ ചിത്രത്തിലെ നായകന്‍ എന്ന്‌ അവകാശപ്പെടാമെങ്കിലും ഷീല ചാക്കോയാണ്‌ കഥയുടെ കേന്ദ്രബിന്ദു. ഒരിടവേളയ്‌ക്കു ശേഷം മലയാള സിനിമയില്‍ തിരിച്ചെതതിയ ശാന്തികൃഷ്‌ണ ആ കഥാപാത്രത്തെ ഭംഗിയായി അവതരിപ്പിക്കുകയും ചെയ്‌തു.

 നിവിന്‍ പോളി അവതരിപ്പിച്ച കുര്യന്‍ ചാക്കോ എന്ന കഥാപാത്രവും മികച്ചതായി. ലണ്ടന്‍ ജീവിതം മടുത്തു എന്നു പറഞ്ഞ്‌ ജീവിത്തതിന്റെ നിറപ്പകിട്ടുകളിലേക്ക്‌ മടങ്ങാന്‍ ആഗ്രഹിക്കുന്ന മനസുള്ള ചെറുപ്പക്കാരനായി നിവിന്‍ തിളങ്ങി. നാട്ടില്‍ വന്നതിനു ശേഷവും അയാള്‍ക്ക്‌ ജീവിതം നിറം പിടിപ്പിക്കാനുളള പരിശ്രമങ്ങള്‍ തന്നെ.

 ജോലി വേണം, വിവാഹം കഴിക്കണം. അങ്ങനെ പലതും. അതിനു േവണ്ടിയുള്ള യാത്രയ്‌ക്കിടയില്‍ അയാള്‍ ക്കു നേരിടേണ്ടി വരുന്ന രസകരമായ സംഭവങ്ങള്‍ കോര്‍ത്തിണക്കിയാണ്‌ കഥ വികസിക്കുന്നത്‌.

ചാക്കോ എന്ന കഥാപാത്രമായി എത്തിയ ലാല്‍ ശരിക്കും തിളങ്ങി. ഐശ്വര്യലക്ഷ്‌മി, ലാല്‍, സ#ൈജുകുറുപ്പ്‌, ഷറഫുദ്ദീന്‍ സിജു വിന്‍സണ്‍ ജോര്‍ജ്‌ കോര, നസീര്‍ സംക്രാന്തി, ദിലീഷ്‌ പോത്തന്‍ ജയകുമാര്‍ ഇന്ദ്രന്‍സ്‌ അഹാന കൃഷ്‌ണ കുമാര്‍ ഓമന ഔസേപ്പ്‌ ഷേര്‍ളി സുന്ദരം ബേബി മീനു എന്നിവരാണ്‌ പ്രധാന താരങ്ങള്‍. 

പ്രേമം എന്ന ചിത്രത്തില്‍ മേരിയ്‌ക്കൊപ്പവും സഖാവ്‌ എന്ന ചിത്രത്തില്‍ നായകനൊപ്പവും സദാ നടക്കുന്ന കൂട്ടുകാരന്‍ എന്നീ കഥാപാത്രങ്ങളെ അവതരിപ്പിച്ച അല്‍ത്താഫാണ്‌ ഈ ചിത്രം സംവിധാനം ചെയ്‌തത്‌. ചില രംഗങ്ങളിലെ ഇഴച്ചില്‍ ഒഴിവാക്കിയാല്‍ ചെറിയ ഒരു പ്രമേയത്തെ വളരെ മനോഹരമായ രീതിയില്‍ അവതരിപ്പിക്കാന്‍ അല്‍ത്താഫിന്‌ കഴിഞ്ഞിട്ടുണ്ട്‌. നിവിന്‍പോളി തന്നെയാണ്‌ ചിത്രത്തിന്റെ നിര്‍മാതാവ്‌. 
രസകരമായ ഇടവേള
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക