Image

ഇവള്‍ ജിന്‍സി (കഥ: ഭാഗം -4: സി.ജി. പണിക്കര്‍ കുണ്ടറ)

Published on 08 September, 2017
ഇവള്‍ ജിന്‍സി (കഥ: ഭാഗം -4: സി.ജി. പണിക്കര്‍ കുണ്ടറ)
ഗ്രാമപ്രദേശത്തുള്ള ഒരു ചായക്കട. പലഹാരങ്ങള്‍ നിറഞ്ഞ ഒരു ചെറിയ കണ്ണാടിപ്പെട്ടി, വാഴക്കുലകള്‍ ഒന്ന് രണ്ടെണ്ണം തൂക്കിയിട്ടിരിക്കുന്നു. രണ്ട് മൂന്ന്‌പേര്‍ അവിടെയിരുന്ന് അന്നത്തെ പത്രം വായിക്കുകയാണ്. കടക്കാരന്‍ ചായ നീട്ടി അടിച്ചുക്കൊണ്ട്, എന്തൊക്കെയുണ്ട് പത്രോസേ ഇന്നത്തെ പത്രവിശേഷങ്ങള്‍… പത്രോസ് മന്ത്രിസ‘യെ താഴെയിറക്കാന്‍ പ്രതിപക്ഷത്തിന്റെ ശ്രമം ആര് കേറിയാലും നമുക്കൊരു ഗുണവുമില്ല. പത്രോസ് അടുത്ത വാര്‍ത്ത വായിച്ചു. ആദിവാസികളെ നിരന്തരം ശല്യപ്പടുത്തിയിരുന്ന കാട്ടാന ചരിഞ്ഞു. ആദിവാസികള്‍ അവനിട്ടിരിക്കുന്ന പേര്”പാതിരാചോരന്‍” എന്നാണ്. ചായക്കടക്കാരന്‍ ചോദിച്ചു അതെന്താ കാട്ടാനയ്ക്ക് അങ്ങനെയൊരു പേര്. ആ കാട്ടാന പാതിരായ്ക്ക് ആദിവാസികളുടെ പറമ്പില്‍ കട്ടുതിന്നാന്‍ ഇറങ്ങുന്നതു കൊണ്ട് അവര്‍ അവനിട്ട ഓമനപ്പേരാണ് അതായത് മുതലാളിയെ ഞങ്ങള്‍ അന്തിപിശാച് എന്ന് വിളിക്കുന്നത് പോലെ. അന്തിയ്ക്ക് ഒട്ടീട്ട് വരുമ്പോഴാണ് മുതലാളി പിശാചാകുന്നത്. അത് ഞങ്ങള്‍ക്കേ അറിയൂ. ചായക്കടക്കാരന്റെ മറുപടി. “എടാ പത്രോസേ നിന്നെ ഞാന്‍ ത്രോണോസില്‍ കേറ്റുമേ”.. പത്രോസിന്റെ മറുപടി “അതിനുള്ള ‘ാഗ്യം എനിയ്ക്കു കിട്ടിയിരുന്നെങ്കില്‍ എത്ര നന്നായിരുന്നു. കത്തനാരായില്ലെങ്കിലും ഒരു കപ്യരായാല്‍ മതിയായിരുന്നു. അല്ല അരിക്കും പഞ്ചസാരയ്ക്കും ഇനിയും വിലകൂടാനാണ് സാദ്ധ്യത”.

ചായക്കടക്കാരന്‍ പറഞ്ഞു ഇനി മുതല്‍ ചായ ഉപ്പിട്ടു കുടിച്ചാല്‍ മതി. പത്രോസ്-അരിക്ക് വിലകൂടിയാല്‍ പിന്നെ ഗോതമ്പപ്പം തിന്നേണ്ടി വരുമോ. ചായമുതലാളി അല്പം പരിഹാസ സ്വരത്തില്‍ അല്ല ഒരു ഉലുവായ് അരി കൊണ്ടുള്ള അപ്പം തരാന്‍ ഇരിക്കുന്നു… കോതേച്ചി… ഇപ്പഴേ കുത്തു പാള എടുത്തിരിക്കുകയാ. കടയിലേക്ക് ഒരു പോലീസ്കാരന്‍ സാധാരണവേഷത്തില്‍ ചായകുടിക്കാനായി കയറി വന്നു, കോട്ടുവാ ഇട്ടുകൊണ്ട് ബഞ്ചിലിരിക്കുന്നു. എന്നിട്ട് പറഞ്ഞു “ഒരു സ്‌ട്രോങ്ങ് ചായ അടിയെടോ”, പത്രോസ് പോലീസ് കാരനെ നോക്കിക്കൊണ്ട് ഒരു ചെറുചിരിയോട് ഇന്നലത്തെ കെട്ട് ഇനിയും വിട്ടിട്ടില്ലാ എന്ന് തോന്നുന്നു. “ഇന്നലത്തെ ഡോസ് അല്പം കൂടിയെടോ” “വല്ല വാറ്റു ചാരായവും പിടിച്ചിരുന്നോ സാറേ” ………ചായക്കടക്കാരന്റെ കുശലം. പോലിസുകാരന് കലികയറിയിട്ട് ……എടാ ഉണ്ടൊ……..എന്ന്.

കടക്കാരന്‍ പറഞ്ഞു ഒരു “100 തികച്ച് അടിച്ചിട്ട് നാള് കൊറെ ആയി. പച്ചരി വാങ്ങാന്‍ കാശ് തികച്ചു വീഴുന്നില്ലിവിടെ ………..പിന്നാ” ……….പോലീസ് “നീയെന്താ വിചാരിച്ചത് പോലിസുകാരന് വാറ്റ് പിടിച്ചെങ്കിലേ കഴിക്കാന്‍ ഒക്കുകയുളളു എന്നോ”…..? കടക്കാരന്‍ - “അല്ല, വല്ലകോളും വന്നു വീണാല്‍ മതി. പിന്നെ അവനെയൊരു പിഴിച്ചിലല്ലേ ?സ്വന്തം കാശിന് പോലീസ്ക്കാര്‍ക്ക് കുടിച്ചുകൂടെ അയാള്‍ ചോദിച്ചു. അല്പം പുളിയും ചായക്കടക്കാരന്റെ മറുപടി. വേദനിക്കാതെ കുടിക്കുന്നത് അവരുടെ കഴിവാണെന്ന് കരുതിക്കോടോ.. രാവിലെ മൂഡ് കളയാതെ താന്‍ ചായ ഒഴി. ചായക്കടക്കാരന്‍ ചായ കൊടുക്കുന്നു അത് വാങ്ങി കുടിച്ചു കൊണ്ട് പത്രോസിനെ ഒന്നു നോക്കി, “എന്നാ-പത്രോസേ നീ പാറപോലെ കുത്തിപ്പിടിച്ച് ഇരിക്കുന്നത്”. “പാര വയ്ക്കാതെ സാറേ” പത്രോസിന്റെ മറുപടി. പത്രോസേ നീ പാറയാകുന്ന നിന്റെ മേല്‍ ഞാന്‍ എന്റെ സഭയെ പണിയും എന്ന് കര്‍ത്താവായ യേശുക്രിസ്തു പറഞ്ഞിട്ടില്ലേ…? “തമിര് അടിയ്ക്കാതെ സാറെ”… അപ്പോള്‍ ചായക്കടക്കാരന്‍ അല്പം ഹാസ്യത്തോട് അതിന് ഇങ്ങേരുടെ പുറത്ത് ഇപ്പം നാട്ടുകാരില്ലിയോപണിയുന്നത് പത്രോസിന് അല്പം കലി കയറി… ഒന്ന് നാവടയടോ അല്ലെങ്കില്‍ ഇപ്പം ഒരു പഴം ഇരിഞ്ഞ് വായിലോട്ട് വച്ചു തരും.

“എന്നെ തീറ്റിക്കാന്‍ ശ്രമിക്കാതെരണ്ടെണ്ണം ഇരിഞ്ഞ് പൊണ്ടാട്ടിക്ക് കൊണ്ടു പോയി രാവിലേ തൊലിച്ചു കൊടുക്കടോ”. പോലീസുകാരന്‍ ഇടയ്ക്ക് കയറി പറഞ്ഞു രാവിലെ കണാ…. പിണാ വഴക്ക് കൂടാതെടാ… ഇടയ്ക്ക് ഞാന്‍ വന്നു വീണാല്‍ പിന്നെ ഉഴിച്ചിലും പിഴിച്ചിലും ഒക്കെ നടത്തേണ്ടി വരും . സാര്‍ ഇതില്‍ ഇടപ്പെടേണ്ട.. ഇത് ഞങ്ങളുടെ ദിവസവും ഉള്ള പ്രോഗ്രാമാ.. കടക്കാരന്‍ പറഞ്ഞു “ആണോടാ പത്രോസേ” അയാള്‍ തിരക്കി. പത്രോസിന്റെ മറുപടി കുളം കലക്കിയിട്ട് പിന്നേം ചോദിക്കുവാ…. ആണോടാ പത്രോസേന്ന്.

പോലീസ് ‘ാഷ്യം നിനക്കറിയില്ലേടാ.. ഇപ്പം മനസ്സിലായി പത്രോസിന്റെ മറുപടി ചായക്കടമുതലാളി, “എടോ പത്രോസേ പോലീസുകാരനേക്കാള്‍ നല്ലതല്ലേടാ.. ഈ ചായക്കട മുതലാളി. വല്ലപ്പോഴും ഒരു ചായ എങ്കിലും കടം തരുമല്ലോ..? പോലീസുക്കാരന്റെയടുത്ത് കടം പറയാന്‍ പറ്റുമോ”…

ഈ സമയം നീട്ടി വളര്‍ത്തിയ തലമുടിയുമായി ഷൈജു കയറി വന്ന് ചായക്കടയിലെ ബഞ്ചിലിരുന്നു. ആരും അദ്ദേഹത്തെ തിരിച്ചറിഞ്ഞിരുന്നില്ല. “പിള്ളേച്ചന് നല്ല വിവരം ഉണ്ട്” പോലീസ്കാരന്‍ പറഞ്ഞു. പെരുമ്പുഴയിലെ പൊതുജനങ്ങളുടെ ഇടയിലല്ലെ എന്റെ ചായക്കച്ചവടം പിന്നെ എങ്ങനെ വിവരം ഉണ്ടാകാതിരിക്കും. എന്നിട്ട് എന്ത് വേണമെന്ന മട്ടില്‍ അയാള്‍ ഷൈജുവിനെ ഒന്ന് നോക്കി .

“കടുപ്പം കൂട്ടി ഒരു ചായ”. പോലീസ് വീണ്ടും വാചാലനായി. “അഭ്യസ്തവിദ്യരായ ചെറുപ്പക്കാരുടെ നാടാടോ, പെരുമ്പുഴ” ചായമുതലാളി-അത് ഞാനും സമ്മതിക്കുന്നു. പക്ഷേ എന്ത് ചെയ്യാം തൊഴിലൊന്നും കിട്ടാറില്ല. പാര്‍ട്ടിക്കാരുടെ കൊടിയും പിടിച്ച് ആകാശത്തേക്ക് മുഷ്ടി ചുരുട്ടികുത്തി ജാഥയില്‍ പങ്കെടുക്കുന്നു മുദ്രാവാക്യങ്ങളുടെ മന്ത്രാക്ഷരങ്ങള്‍ ഉരുവിടുന്നു. വീണുകിട്ടുന്ന സായംസന്ധ്യകളില്‍ പോക്കറ്റിന്റെ കനം അനുസരിച്ച് ഒരു ഒട്ടലും, ഒട്ടിക്കലും ഇതല്ലേ സാര്‍ ശരി. ശരിയും തെറ്റും താനാണോടോ തീരുമാനിക്കുന്നത്…..? ചായ മുതലാളി - “അഭിപ്രായ സ്വാതന്ത്യം എനിയ്ക്കും ഉണ്ടല്ലോ. കാര്‍ഗിലില്‍ ഇന്‍ഡ്യക്ക് വേണ്ടി ജീവന്‍ ബലിയര്‍പ്പിക്കുന്ന വീര ജവാന്മാരെപ്പറ്റി ആര്‍ക്കെങ്കിലും ഇവിടെ സഹാനഭൂതിയുണ്ടോ” ? കടക്കാരന്‍ ഷൈജുവിന് ചായക്കൊടുത്തുകൊണ്ട് ചോദിച്ചു കടിക്കാന്‍ എന്തെങ്കിലും … “വേണ്ട”, ഷൈജു മറുമടി പറഞ്ഞു.
പോലീസ്കാരന്‍-എടോ 1971ന് ശേഷം ഇന്‍ഡ്യയും പാകിസ്ഥാനും ആയി ഒരു യുദ്ധം ഉണ്ടായിട്ടുണ്ടോ ? ഒരു കാല്‍ നൂറ്റാണ്ടിലധികം ലക്ഷക്കണക്കിന് രൂപയ്ക്ക് വെറുതെ ആഹാരവും ശമ്പളവും കൊടുത്തിട്ടിരിക്കുകയല്ലായിരുന്നോ… ഇപ്പോഴല്ലേ കാര്‍ഗില്‍ പ്രശ്‌നം വന്നത്. പത്തെണ്ണം ചാകെട്ടടാ… പിള്ളേച്ചാ… തിന്നുമദച്ച് കിടക്കുകയല്ലേ? പത്രോസിന്റെ മറുപടി “പണ്ട് കൊച്ചിയില്‍ വീണ ബോംബ് വല്ല പോലീസ് ക്യാമ്പിലും വീണ് പൊട്ടി പത്തെണ്ണം ചത്തിരുന്നെങ്കില്‍ ഇവര്‍ക്ക് മനസ്സിലാകുമായിരുന്നു. യുദ്ധം-എന്താണെന്ന്.”

ചായ സാവധാനം കുടിച്ചുകൊണ്ടിരുന്ന ഷൈജുവിനെ നോക്കിക്കൊണ്ട് “എന്താ സുഹൃത്തെ നിങ്ങളുടെ അഭിപ്രായം ”പത്രോസ് തിരക്കി. ആട്ടിടയന് ആനയെ മേയിക്കാന്‍ കഴിയുമോ….അയാളുടെ മറുപടി ഡയലോഗ് കലക്കി കടക്കാരന്‍ ഇടയില്‍ കയറി പറഞ്ഞു. പോലീസിന് കോപം വന്നു “നീ ആരാടാ ഒരു പോലീസ് കാരനോട് ഇങ്ങനെ ഇത്ര ധൈര്യമായി സംസാരിക്കാന്‍”. “താങ്കളെപ്പോലെ അഭിപ്രായ സ്വാതന്ത്ര്യമുള്ള ഒരു ഇന്‍ഡ്യന്‍ പൗരന്‍” അയാള്‍ സൗമ്യമായി പറഞ്ഞു. പോലീസുക്കാരന്‍- “നിന്നെ കണ്ടാല്‍ ഒരു കള്ളന്റെ ലുക്കുണ്ടല്ലോ”…

“ മഞ്ഞപ്പിത്തം പിടിച്ചവര്‍ നോക്കുന്നതെല്ലാം മഞ്ഞിച്ചിരിക്കുമല്ലോ”. പത്രോസ് ഇടയ്ക്ക് കയറി പറഞ്ഞു. “പത്രോസേ ഇനി വേണ്ട തടി കേടാകും പോലീസ് ഓര്‍മ്മിപ്പിച്ചു” പത്രോസ് ഒന്നു പരുങ്ങി പിന്നെ ഷൈജുവിനെ നോക്കി തുടര്‍ന്നു, “എടാ പോലീസിനെ തൊട്ടുകളിക്കരുത് നിന്റെ വാരിയെല്ല് ഓരോന്നായി എണ്ണിയെടുക്കും ഞാന്‍ ഒരു ആനക്കാരന്‍ വന്നിരിക്കുന്നു. ഷൈജു വളരെ സൗമ്യമായി ഒരു സത്യം വിളിച്ചു പറഞ്ഞതിന് താങ്കള്‍ ഇത്ര കോപിക്കുന്നതെന്തിന്.”.? “പോലീസ് കോപിഷ്ടനായി നിന്റെ പല്ല് നാല് തെറിപ്പിച്ചെങ്കിലേ നീ അടങ്ങു എന്ന് തോന്നുന്നു”. ഷൈജു പറഞ്ഞു അങ്ങനെ ഒരു സീന്‍ ക്രീയേറ്റ് ചെയ്യാന്‍ തല്‍ക്കാലം ഞാന്‍ ആഗ്രഹിക്കുന്നില്ല അയാള്‍ എഴുന്നേറ്റ് ചായയുടെ പൈസ കൊടുത്ത് പോകാനായി ഭാവിക്കുമ്പോള്‍ പോലീസുകാരന്‍ എഴുന്നേറ്റിട്ട് പറഞ്ഞു “നില്‍ക്കടാ അവിടെ, അയാള്‍ നിന്നു. ഇന്നാ ഇത് കൂടി പിടിച്ചോ...എന്റെ ഓര്‍മ്മയ്ക്കായി എന്ന് പറഞ്ഞുകൊണ്ട് ആഞ്ഞടിക്കാന്‍ കൈപൊക്കുന്നു. ഷൈജു പോലീസുകാരന്‍ അടിക്കാന്‍ ഓങ്ങിയ കൈ തന്റെ ഇടതു കൈ കൊണ്ട് ബലമായി പിടിച്ചു വലതു കരം കൊണ്ട് മിന്നല്‍ വേഗത്തില്‍ ആഞ്ഞു വെട്ടി പോലീസുകാരനില്‍ നിന്നും ഒരു ആര്‍ത്തനാദം ഉയര്‍ന്നു അയാളുടെ കൈ തളര്‍ന്നുപോയി.

ഇതെന്റെ ഓര്‍മ്മയ്ക്കായി ഇരിക്കട്ടെ. എന്നെ പരിചയപ്പെടുത്താന്‍ ഞാന്‍ മറന്നു ഒരു കാര്‍ഗില്‍ യോദ്ധാവ്. പേര് ഷൈജു. അയാള്‍ സാവധാനം നടന്നു മറഞ്ഞു. പത്രോസും ചായക്കടകാരനും അന്ധാളിച്ചു നോക്കി നിന്നു.

കാര്‍ഗില്‍ യുദ്ധത്തില്‍ മരിച്ചു പോയ ഷൈജു തിരിച്ചുവന്നു എന്ന് പത്രത്തില്‍ വായിച്ചു വളരെ ആശ്ചര്യത്തോട് അയാള്‍ പറഞ്ഞു. അതേ ഹീറോ എന്റെ മുന്നില്‍ എന്റെ ചായക്കടയില്‍. അതേ സമയം പത്രോസ് പോലീസുക്കാരനെനോക്കിക്കൊണ്ട് ബൈബിളില്‍ ഇങ്ങനെയും എഴുതിയിട്ടുണ്ട്.” അവര്‍ ഇടയനെ വെട്ടും കുഞ്ഞാടുകള്‍ ചിതറി പ്പോകും”. ചായയുടെ കാശു തരുന്നതിന് മുന്‍പ് ഈ സീന്‍ നടന്നിരുന്നെങ്കില്‍ എന്റെ വക ഒരു ചായ ഫ്രീ കൊടുത്തേനെ കടക്കാരന്‍ പറഞ്ഞു. പോലീസുകാരന്‍ രോഷത്തോട് അവരെ നോക്കി പത്രോസ് പതിഞ്ഞ സ്വരത്തില്‍ “ഇന്നലത്തെ കെട്ട് വിട്ടു കാണുമെന്ന് തോന്നുന്നു” പിറുപിറുത്ത് കൊണ്ട് പതുങ്ങി പോകുന്നു.

(തുടരും....)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക