Image

പറഞ്ഞതൊക്കെ സത്യം; പറയുന്നതില്‍ നിന്നു പിന്നോക്കം പോകാറില്ല: പി.സി. ജോര്‍ജ് എം.എല്‍.എ

Published on 08 September, 2017
പറഞ്ഞതൊക്കെ സത്യം; പറയുന്നതില്‍ നിന്നു പിന്നോക്കം പോകാറില്ല: പി.സി. ജോര്‍ജ് എം.എല്‍.എ
അമേരിക്കയിലെ ആദ്യ സന്ദര്‍ശനത്തില്‍ പല നഗരങ്ങളും സന്ദര്‍ശിച്ചുവെങ്കിലും ദുഖിതരും പരാജിതരുമായ മലയാളികളെ കാണാനായില്ലെന്നു പി.സി. ജോര്‍ജ് എം.എല്‍.എ. പൊതുവില്‍ ഊര്‍ജസ്വലമായ ഒരു സമൂഹമാണ് നമ്മുടേത്.

പൊതു സ്ഥലങ്ങളില്‍ മാലിന്യമില്ലെന്നതാണ് ശ്രദ്ധിക്കപ്പെട്ട മറ്റൊരു വസ്തുത. അതുപോലെ നിയമങ്ങള്‍ ജനങ്ങള്‍ കൃത്യമായി പാലിക്കുന്നതും കണ്ടു. ഇതു രണ്ടും കേരളത്തിലില്ല. അതിനു മാറ്റം വരേണ്ടതുണ്ട്.

ഫോമ നേതാവ് ജോഫ്രിന്‍ 
ജോസിന്റെയും നിഷയുടെയും റോക്ക് ലാന്‍ഡ് സ്റ്റോണി പോയിന്റിലെ വസതിയിലെ സൗഹൃദ സമ്മേളനത്തിലാണ് എന്നും വിവാദങ്ങളുടെ തോഴനായ പി.സി. ജോര്‍ജ് മനസ്സു തുറന്നത്.

കേരളത്തിലെ ആളുകളൊക്കെ നാനാവിധ രോഗങ്ങള്‍ക്ക് അടിമകളാകുന്നു എന്നതാണ് കേരളത്തിലെ ഒരു വലിയ വലിയ പ്രശ്‌നം. ഒരു പഞ്ചായത്ത് വാര്‍ഡില്‍ പോലും കിഡ്‌നി മാറ്റിവെയ്ക്കേണ്ടവരും കാന്‍സര്‍ ബാധിതരുമൊക്കെ ഒട്ടേറെ പേര്‍ ഉണ്ടെന്നു വന്നാല്‍ മൊത്തം സ്ഥിതി ഊഹിക്കാമല്ലോ.

വര്‍ഗീയത വര്‍ധിക്കുന്നതിലും ആശങ്കയുണ്ട്. കുട്ടികളും സ്ത്രീകളും വര്‍ഗീയവത്കരിക്കപ്പെടുന്നതാണ് സങ്കടകരം. ഓരോ വിഭാഗക്കാരും അവരവരുടെ സ്‌കൂളുകളില്‍ പോയി ഭിന്നിപ്പിന്റെ പാഠങ്ങളാണ് തുടക്കം മുതലേ സ്വാംശീകരിക്കുന്നത്.

എതാനും വര്‍ഷത്തിനുള്ളില്‍ കേരള കോണ്‍ഗ്രസിന്റെ കഥ കഴിയുമെന്നാണ് കേരളാ കോണ്‍ഗ്രസ് വിദ്യാര്‍ത്ഥി നേതാവായും എം.എല്‍.എ ആയും പ്രവര്‍ത്തിച്ചിട്ടുള്ളപി.സി. ജോര്‍ജിന്റെ അഭിപ്രായം. തന്റെ പാര്‍ട്ടി 'കേരള ജനപക്ഷത്തിനു' സംസ്ഥാനത്ത്സ്വാധീനമുണ്ട്. കുറെക്കാലം താന്‍ തന്റെ മനസ് കെ.എം. മാണിക്കും പി.ജെ. ജോസഫിനും വിട്ടുകൊടുത്തിരിക്കുകയായിരുന്നു. അന്നു തനിക്ക് കിറുക്കായിരുന്നു- അദ്ദേഹം പറഞ്ഞു.

കേരളാ കോണ്‍ഗ്രസിനെ തള്ളിപ്പറഞ്ഞതിനെ സദസിലുണ്ടായിരുന്നചിലര്‍ചോദ്യം ചെയ്തു. ഇപ്പോഴും പി.സി ജോര്‍ജിനെ കേരളാ കോണ്‍ഗ്രസികാരനായേ കാണാനാവുകയുള്ളുവെന്ന് അവര്‍ ചൂണ്ടിക്കാട്ടി.

ചുരുങ്ങിയ ചെലവില്‍ കേരളത്തില്‍ നിന്നു ലഭിച്ചവിദ്യാഭ്യാസമാണുഇവിടെ ഉയര്‍ച്ചക്കു കാരണമെന്നു വിസ്മരിക്കരുതെന്നു പി.സി. ജോര്‍ജ് പറഞ്ഞു.കേരളത്തിലെ വിദ്യാഭ്യാസ രംഗത്തു ഗുണപരമായ മാറ്റം ഇനിയും ഉണ്ടാവണം. അമേരിക്കന്‍ മലയാളികളില്‍ ക്‌നാനായ വിഭാഗം ഏറെ പ്രബലമെന്നു കണ്ടു.

നടന്‍ ദീലീപിനെ ഒരിക്കല്‍ ഷൂട്ടിംഗ് സ്ഥലത്തുവെച്ച് കണ്ടുവെന്നാല്ലാതെ താനുമായി ഒരു ബന്ധവുമില്ല. ദിലീപിനെ അനുകൂലിക്കുകയല്ല, പോലീസ് കാണിക്കുന്ന അനീതിക്കെതിരേ ശബ്ദിക്കുകയാണ് താന്‍ ചെയ്തത്. നമ്പി നാരായണനു സംഭവിച്ചതിനു തുല്യമാണിത്. ആരേയും പോലീസിനു കുടുക്കാമെന്ന അവസ്ഥ. ജാമ്യം ലഭിക്കാത്ത വകുപ്പ് ചേര്‍ത്ത് കേസ് ചാര്‍ജ് ചെയ്താല്‍ കോടതിക്കും പരിമിതികള്‍ വരും. എ.ഡി.ജി.പി ബി സന്ധ്യയും മഞ്ജുവാര്യരും തമ്മിലുള്ള അടുപ്പമൊക്കെ കേസിനെ സ്വാധീനിച്ചിട്ടുണ്ട്. ബി. സന്ധ്യ ഇടപെടുന്ന കേസുകളൊക്കെ പ്രശ്‌നങ്ങളാകുന്നതാണ് അടുത്തയിടയ്ക്ക് കാണുന്നത്.

ഗംഗേശാനന്ദ സ്വമിയുടെ ജനനേന്ദ്രിയം മുറിച്ച കേസാണ് ഉദാഹരണം. ചട്ടമ്പി സ്വാമിയുടെ ഗൃഹം സ്മാരകമായി സൂക്ഷിക്കാന്‍ സമരത്തിന് നേതൃത്വം നല്‍കിയത് സ്വാമിയാണ്. അതു വാങ്ങിയത് സന്ധ്യയുടെ ഭര്‍ത്താവും. സമര്‍റ്റക്കാര്‍ക്ക് എതിരെ 14 കേസാണെടുത്തത്

സംഭവം നടന്ന വീടിന്റെ ഹാളിലാണ് സ്വാമി കിടന്നത്. മുറിയില്‍ അല്ലായിരുന്നു എന്നതുതന്നെ സ്വാമിക്കെതിരായ ആരോപണത്തിന്റെ മുന ഒടിക്കുന്നു. ജനനേന്ദ്രിയം മുറിച്ച ശേഷം ദൂരെ നോക്കുമ്പോള്‍ കണ്ടത് പെണ്‍കുട്ടിയെ ആണ്. അത്തരമൊരു കൃത്യം ചെയ്ത് ശേഷം അത്ര പെട്ടെന്ന് ആ കുട്ടിക്ക് അത്ര അകലത്തേക്ക് പോകാനാവില്ല. മറ്റാരോ ആയിരിക്കാം ക്രുത്യം ചെയ്തത്. താന്‍ തന്നെയാണ് കൃത്യം ചെയ്തതെന്നു സ്വാമി പറഞ്ഞതെന്നും ഓര്‍ക്കണം.

സത്യമില്ലാതെ താന്‍ ഇന്നുവരെ ഒരു കാര്യവും പറഞ്ഞിട്ടില്ല. പറഞ്ഞതില്‍ നിന്നു പിന്നോക്കം പോയിട്ടില്ല.

ദിലീപ് കേസില്‍ ഇരയെന്നു പറഞ്ഞ പെണ്‍കുട്ടിയോട് ആദരവുണ്ട്. പക്ഷെ സംഭവമെല്ലാം അവര്‍ തന്നെ പ്രമുഖ വാരികയില്‍ വിവരിക്കുന്നു. പിന്നെ പേരു പറയരുതെന്നു പറയുന്നതില്‍ എന്തുകാര്യം. പേരു പറഞ്ഞതിന് തനിക്കെതിരേ കേസുണ്ട്. അതു വന്നോട്ടെ. പേടിയൊന്നുമില്ല.

സ്വന്തം കഴിവു കൊണ്ട് വളര്‍ന്നുവന്ന വ്യക്തിയാണ് ദിലീപ്. അതില്‍ അസൂയപ്പെട്ടിട്ട് കാര്യമില്ല. ഇപ്പോള്‍ കൂടുതല്‍ പേര്‍ ദിലീപിനു പിന്തുണയുമായി വരുന്നു. ഒരു കൊള്ളക്കാരനെപ്പോലെ ദിലീപോടു പെരുമാറിയത് ശരിയായില്ല.
ന്യു യോര്‍ക്കില്‍ നിന്നു പുതുതായി പ്രസിധീകരണം തുടങ്ങിയ പത്രം 'മലയാളം പത്രിക'യുടെ ചീഫ് എദിറ്റര്‍ ജോണ്‍ സി. വര്‍ഗീസ് (സലിം) പത്രത്തിന്റെ കൊപ്പി എം.എല്‍.എക്കു നല്‍കി.

മാത്യു മാണി, 
ഡാനിയല്‍ വര്‍ഗീസ്‌ , ഷിനു ജോസഫ്, ഗോപിനാഥകുറുപ്പ്, ജി.കെ. നായര്‍, അലക്‌സ് തോമസ്, ഷാജിമോന്‍ വെട്ടം, സുനില്‍ ട്രൈസ്റ്റര്‍, തോമസ് മാത്യു, പ്രദീപ് നായര്‍, നിഷാന്ത് നായര്‍, രേഖാ നായര്‍, തുടങ്ങി ഒട്ടേറെ പേര്‍ പങ്കെടുത്തു.
പറഞ്ഞതൊക്കെ സത്യം; പറയുന്നതില്‍ നിന്നു പിന്നോക്കം പോകാറില്ല: പി.സി. ജോര്‍ജ് എം.എല്‍.എപറഞ്ഞതൊക്കെ സത്യം; പറയുന്നതില്‍ നിന്നു പിന്നോക്കം പോകാറില്ല: പി.സി. ജോര്‍ജ് എം.എല്‍.എപറഞ്ഞതൊക്കെ സത്യം; പറയുന്നതില്‍ നിന്നു പിന്നോക്കം പോകാറില്ല: പി.സി. ജോര്‍ജ് എം.എല്‍.എപറഞ്ഞതൊക്കെ സത്യം; പറയുന്നതില്‍ നിന്നു പിന്നോക്കം പോകാറില്ല: പി.സി. ജോര്‍ജ് എം.എല്‍.എപറഞ്ഞതൊക്കെ സത്യം; പറയുന്നതില്‍ നിന്നു പിന്നോക്കം പോകാറില്ല: പി.സി. ജോര്‍ജ് എം.എല്‍.എ
Join WhatsApp News
നാരദന്‍ 2017-09-08 22:22:30
 പറഞ്ഞത്  ഒക്കെയും , പറയുന്നത്  ഒക്കെയും  പറയാന്‍ പോവുന്നതും ഓക്കേ ?
ബട്ട്‌ നോട്ട് ദി പോയിന്റ്‌ , നിനകൊക്കെ  നാണം ഇല്ലേ ?

വിടുവായിക്ക്  എതിര്‍  വാ  പറയാന്‍  കഴിവ് ഇല്ല എങ്കില്‍ !
എന്തിനു ഇങ്ങനെ ഞെളിഞ്ഞു  നടക്കുന്നു ,
പാര മാത്തൻ 2017-09-08 23:45:30
രാഷ്ട്രീയക്കാര് സത്യം പറഞ്ഞ ചരിത്രം ഇല്ല . പിന്നെ സത്യമേ പറയൂ എന്ന് പറയുന്നത് ആട്ടിൻകുട്ടി ചെന്നായെ പീഡിപ്പിച്ചെന്ന് പറയുന്നതുപോലെയാണ് . 

അന്തർമുഖൻ 2017-09-09 09:32:57
ശ്രദ്ധിക്കപ്പെടാൻ ഞങ്ങൾ എന്തും ചെയ്യും നാരദരരെ .  ഏറ്റവും നാറ്റമുള്ളവരെ ഞങ്ങൾ തലയിൽ കയറ്റി വച്ച് അമേരിക്ക മുഴുവൻ കറങ്ങും.  അങ്ങനെങ്കിലും ഞങ്ങൾ നാരദരുടെ ശ്രദ്ധയിൽപെട്ടല്ലോ.?

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക