Image

ഡോ. ഉമ്മന്‍ ജോര്‍ജ് സി.എസ്.ഐ കൊല്ലം--കൊട്ടാരക്കര ബിഷപ്

Published on 08 September, 2017
ഡോ. ഉമ്മന്‍ ജോര്‍ജ്  സി.എസ്.ഐ കൊല്ലം--കൊട്ടാരക്കര  ബിഷപ്
കോട്ടയം: സി.എസ്.ഐ സഭക്ക് കൊല്ലം--കൊട്ടാരക്കര കേന്ദ്രീകരിച്ച് പുതിയ മഹായിടവക. പ്രഥമ ബിഷപ്പായി സി.എസ്.ഐ മധ്യകേരള മഹായിടവക വൈദിക സെക്രട്ടറിയും കഞ്ഞിക്കുഴി അസന്‍ഷന്‍ ചര്‍ച്ച് വികാരിയുമായ ഡോ. ഉമ്മന്‍ ജോര്‍ജിനെ തെരഞ്ഞെടുത്തു. ചെന്നയില്‍ സി.എസ്.ഐ സിനഡ് ആസ്ഥാനത്ത് മോഡറേറ്റര്‍ ബിഷപ് തോമസ് കെ. ഉമ്മന്റെഅധ്യക്ഷതയില്‍ കൂടിയ കമ്മിറ്റിയാണ് തെരഞ്ഞെടുത്തത്.

സ്ഥാനാഭിഷേകം ഞായറാഴ്ച കൊല്ലം സി.എസ്.ഐ കത്തീഡ്രലില്‍

കേരള റീജനല്‍ സിനഡ് സെക്രട്ടറിയായും പ്രവര്‍ത്തിച്ചുവരുന്ന അദ്ദേഹം സി.എസ്.ഐ സഭയിലെ സുവിശേഷകനായിരുന്ന പരേതനായ പുന്നയ്ക്കാട്ട് മലയില്‍ കെ.സി. ജോര്‍ജ് ഉപദേശിയുടെയും പരേതയായ മല്ലപ്പള്ളി പനവേലില്‍ റേച്ചല്‍ ടീച്ചറിന്റെയും മകനാണ്.വേദശാസ്ത്രത്തില്‍ ഷികാഗോയില്‍ നിന്ന് ഡോക്ടറേറ്റു നേടി.

മുണ്ടത്താനം, ഞാലിയാകുഴി, മാവേലിക്കര, ഷികാഗോ, മാമ്മൂട്, നെടുങ്ങാടപ്പള്ളി, മൂലേടം, കഞ്ഞിക്കുഴിപള്ളികളില്‍ വികാരിയായിരുന്നു. സി.എസ്.ഐ സിനഡ് അംഗം, സി.എസ്.ഐ സിനഡ് മിഷന്‍ ഇവാഞ്ചലിക്കല്‍ കമ്മിറ്റി അംഗം, മധ്യകേരള മഹായിടവക എക്‌സിക്യൂട്ടിവ് കമ്മിറ്റി അംഗം, സി.എസ്.ഐ നോര്‍ത്ത് അമേരിക്കന്‍ കൗണ്‍സില്‍ വൈസ് പ്രസിഡന്റ്, ശാലോം ഭവനദാന പദ്ധതി കണ്വീനര്‍, മഹായിടവക മിഷന്‍ ബോര്‍ഡ് സെക്ര'റി, പാസ്റ്ററല്‍ ബോര്‍ഡ് സെക്രട്ടറി, അല്‍മായ സംഘടന വൈസ് പ്രസിഡന്റ്, മഹായിടവക കണ്വെന്‍ഷന്‍ കണ്വീനര്‍ എീ നിലകളിലും പ്രവര്‍ത്തിച്ചുണ്ട്.
ഭാര്യ: ഏലിയാമ്മ ഉമ്മന്‍. മക്കള്‍: ഡയാന, ലീസ, ലീന 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക