ന്യൂയോര്‍ക്ക്: വാര്‍ത്തകളായാലും
എന്റെര്ടെയ്ന്മെന്റ് പരിപാടികളായാലും, ലോക മലയാളികളുടെ സ്വന്തം ചാനലായ
ഏഷ്യാനെറ്റില്‍ എല്ലാ ശനിയാഴ്ച്ചയും രാവിലെ 9 (ന്യൂയോര്‍ക്ക് സമയം) മണിക്ക്
ഡിഷ് നെറ്റ് വര്‍ക്കിലും, ഐ.പി.ടി.വി. സിസ്റ്റത്തില്‍ 8 മണിക്കും
(ന്യൂയോര്‍ക്ക് സമയം) പ്രക്ഷേപണം ചെയ്യുന്ന ഏഷ്യാനെറ്റ് യൂ.എസ്.
റൗണ്ടപ്പില്‍ ഈയാഴ്ച്ച, അമേരിക്കയിലെ വിവിധ മലയാളി സംഘടനകളുടെ ഓണാഘോഷ
പരിപാടികളുടെ പ്രശക്ത ഭാഗങ്ങള്‍ ലോക മലയാളികള്‍ക്കായി കാഴ്ച്ചവെക്കുന്നു.
കേരളാ കള്‍ച്ചറല്‍ ഫോറം ഓഫ് ന്യൂജേഴ്സി, മലയാളി അസ്സോസിയേഷന് ഓഫ്
ഡെലവെയര്‍വാലി (കലാ), ചിക്കാഗോ മലയാളി അസ്സോസിയേഷന്, നാട്ടുകൂട്ടം, മലയാളി
അസ്സോസിയേഷന് ഓഫ് റോക്ക്ലാന്‍ഡ് കൗണ്ടി തുടങ്ങിയ സംഘടനകളുടെ ഓണാഘോഷ
പരിപാടികളുടെ പ്രശക്ത ഭാഗങ്ങളാണ് ഈ എപ്പിസോഡില്‍
ഉള്‍പ്പെടുത്തിയിരിക്കുന്നത്.
അതോടൊപ്പം ഹ്യൂസ്റ്റണില്‍ ആഞ്ഞടിച്ച ഹാര്വ്വി കൊടുങ്കാറ്റ് വിതച്ച
കെടുതികളില്പ്പെട്ടവര്ക്കായി വിവിധ സന്നധ സംഘടനകള്‍ സഹായഹസ്തങ്ങളുമായി
എത്തുന്നതിന്റെ നേര്‍ക്കാഴ്ച്ചകളും കാണാം. എക്കാലത്തും അമേരിക്കയിലെ
ആഴ്ച്ച വിശേഷങ്ങളുമായി എത്തുന്ന ഏഷ്യാനെറ്റ് യൂ.സ്. റൗണ്ടപ്പിന്റെ
ഈയാഴ്ച്ചയിലെ എപ്പിസോഡും പുതുമകള്‍ നിറഞ്ഞതായിരിക്കും.
കൂടുതല്‍ വിവരങ്ങള്‍ക്ക്: യൂ.എസ്. പ്രോഗ്രാം ഡയറക്ടര്‍ രാജു പള്ളത്ത് 732 429 9529