Image

സൈന്യത്തിലേക്ക്‌ സ്‌ത്രീകളും

Published on 08 September, 2017
സൈന്യത്തിലേക്ക്‌ സ്‌ത്രീകളും
ന്യൂദല്‍ഹി: സ്‌ത്രീകളെ സൈന്യത്തില്‍ ഉള്‍പ്പെടുത്താന്‍ തീരുമാനിച്ചതായി ലഫ്‌. ജനറല്‍ അശ്വനി കുമാര്‍. സൈനിക പോലീസിലായിരിക്കും സ്‌ത്രീകള്‍ക്ക്‌ അവസരം നല്‍കുക. 800 സ്‌ത്രീകളെ സൈനിക പോലീസില്‍ ഉള്‍പ്പെടുത്തുവാനാണ്‌ പദ്ധതി.

 ഇതിന്റെ ഭാഗമായി പ്രതിവര്‍ഷം 52 പേരെ വീതം തെരഞ്ഞെടുക്കുമെന്നും അശ്വനി കുമാര്‍ പറഞ്ഞു.
സ്‌ത്രീകളെ ഉള്‍പ്പെടുത്തി സൈന്യം വിപുലീകരിക്കുമെന്ന്‌ കരസേന മേധാവി ബിപിന്‍ റാവത്‌ നേരത്തെ അറിയിച്ചിരുന്നു.  
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക