Image

തമിഴ്‌നാട്ടിലെ നീറ്റ്‌ വിരുദ്ധ സമരങ്ങള്‍ സുപ്രീം കോടതി നിരോധിച്ചു

Published on 08 September, 2017
തമിഴ്‌നാട്ടിലെ നീറ്റ്‌ വിരുദ്ധ സമരങ്ങള്‍ സുപ്രീം കോടതി നിരോധിച്ചു
ന്യൂ ഡല്‍ഹി: തമിഴ്‌നാട്ടിലെ നീറ്റ്‌ വിരുദ്ധ പ്രക്ഷോഭങ്ങള്‍ക്ക്‌ നിരോധനമേര്‍പ്പെടുത്തി സുപ്രീം കോടതി. ഒരു പ്രക്ഷോഭങ്ങളും അനുവദിക്കരുതെന്ന്‌ തമിഴ്‌നാട്‌ സര്‍ക്കാരിന്‌ സുപ്രീം കോടതിയുടെ നോട്ടീസ്‌. സാധാരണ ജീവിതത്തെ ബാധിക്കുന്ന തരത്തിലുള്ള പ്രക്ഷോഭങ്ങളില്‍ പങ്കെടുക്കുന്നവര്‍ക്കെതിരെ നടപടിയെടുക്കാനാണ്‌ തമിഴ്‌നാട്‌ സര്‍ക്കാരിനോട്‌ സുപ്രീം കോടതി നിര്‍ദേശിച്ചത്‌. നീറ്റിനെതിരെ സമരം ചെയ്യുന്നത്‌ കോടതിയലക്ഷ്യമാണെന്നും സുപ്രീം കോടതി ചൂണ്ടികാട്ടി.

അനിതയുടെ ആത്മഹത്യയില്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന ഹര്‍ജിയില്‍ തമിഴ്‌നാട്‌ സര്‍ക്കാറിന്‌ സുപ്രീംകോടതി നോട്ടീസയച്ചിട്ടുണ്ട്‌. പ്ലസ്‌ടുവില്‍ 98 ശതമാനം മാര്‍ക്കുണ്ടായിട്ടും മെഡിക്കല്‍ പ്രവേശനം ലഭിക്കാത്തതിനെ തുടര്‍ന്നാണ്‌ തമിഴ്‌നാട്‌ അരിയല്ലൂര്‍ ജില്ലയിലെ കുഴുമുറെ സ്വദേശി ഷണ്‍മുഖന്റെ മകള്‍ അനിത ആത്മഹത്യ ചെയ്‌തത്‌. നീറ്റ്‌ പരീക്ഷക്കെതിരെ അനിത സുപ്രീം കോടതിയെ സമീപിച്ചിരുന്നു.

തമിഴ്‌ നാട്ടില്‍ പ്ലസ്‌ടു വരെ തമിഴില്‍ പഠിക്കുന്ന കുട്ടികള്‍ക്ക്‌ നീറ്റ്‌ പരീക്ഷയിലെ ചോദ്യങ്ങള്‍ മനസിലാകാന്‍ ബുദ്ധിമുട്ടുണ്ടെന്നും കാണിച്ചായിരുന്നു അനിത സുപ്രീം കോടതിയെ സമീപിച്ചത്‌. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക