Image

ഏഴ്‌ വയസുകാരന്‍ സ്‌കൂള്‍ ശുചിമുറിയില്‍ കഴുത്തറത്തു കൊല്ലപ്പെട്ടു: ബസ്‌ കണ്ടക്ടര്‍ അറസ്റ്റില്‍

Published on 08 September, 2017
ഏഴ്‌ വയസുകാരന്‍ സ്‌കൂള്‍ ശുചിമുറിയില്‍ കഴുത്തറത്തു കൊല്ലപ്പെട്ടു: ബസ്‌ കണ്ടക്ടര്‍ അറസ്റ്റില്‍


ഹരിയാനയില്‍ സ്‌കൂളില്‍ ഏഴു വയസ്സുകാരന്‍ കൊല്ലപ്പെട്ട സംഭവത്തില്‍ സ്‌കൂള്‍ ബസ്‌ കണ്ടക്ടര്‍ അറസ്റ്റില്‍. ഗുഡ്‌ഗാവിലെ റയാന്‍ ഇന്റര്‍നാഷണല്‍ സ്‌കൂളില്‍ രണ്ടാം ക്ലാസില്‍ പഠിക്കുന്ന പ്രധ്യമന്‍ ഠാക്കൂറിനെയാണ്‌ കഴുത്തറുത്തു മരിച്ചനിലയില്‍ കണ്ടെത്തിയത്‌. 

കൊല്ലപ്പെടുന്നതിനു മുമ്പ്‌ കുട്ടി ലൈംഗികാതിക്രമത്തിനു വിധേയനായിരുന്നതായും പൊലീസ്‌ പറഞ്ഞു. സ്‌കൂള്‍ ബസ്‌ ഡ്രൈവറെയും മറ്റൊരാളെയും കസ്റ്റഡിയില്‍ എടുത്തിട്ടുണ്ടെന്നും പറയുന്നു.

കുട്ടിയുടെ അച്ഛനും മറ്റു സുഹൃത്തുക്കളും സ്‌കൂള്‍ അധികൃതരുടെ അനസ്ഥമൂലമാണ്‌ കുട്ടി കൊല്ലപ്പെട്ടതെന്ന്‌ ആരോപിച്ചിരുന്നു. എന്നാല്‍ കുട്ടിയെ രക്തം വാര്‍ന്ന നിലയില്‍ കണ്ടെത്തിയുടനെ ഒരു  നിമിഷംപോലും വൈകിക്കാതെ തന്റെ കാറില്‍ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു എന്ന്‌ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ നീര്‍ജത ബത്ര അറിയിച്ചു.

എല്ലാ ദിശയിലൂടെയും അന്വേഷണം തുടരുകയാണെന്നും സ്‌കൂളിനു ചുറ്റുമുള്ള മുപ്പതോളം ക്യാമറകളിലെ ദൃശ്യങ്ങള്‍ പരിശോധിച്ച്‌ വരികയാണെന്നും പൊലീസ്‌ പറയുന്നു. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക