Image

കണ്ണന്താനത്തിന്റെ നിലപാട്‌ മലയാളികളെ വഞ്ചിക്കുന്നതെന്ന്‌ ചെന്നിത്തല

Published on 08 September, 2017
 കണ്ണന്താനത്തിന്റെ നിലപാട്‌ മലയാളികളെ വഞ്ചിക്കുന്നതെന്ന്‌ ചെന്നിത്തല
തിരുവനന്തപുരം: ഇന്ത്യയിലേക്ക്‌ വരുന്ന വിദേശ സഞ്ചാരികള്‍ സ്വന്തം രാജ്യത്തുനിന്നു ബീഫ്‌ കഴിച്ചിട്ടു വരുന്നതാണ്‌ ഉചിതമെന്നു പറഞ്ഞ കേന്ദ്ര ടൂറിസം മന്ത്രി അല്‍ഫോന്‍സ്‌ കണ്ണന്താനത്തിന്റേത്‌ മലയാളികളെ വഞ്ചിക്കുന്ന നടപടിയെന്ന്‌ പ്രതിപക്ഷ നേതാവ്‌ രമേശ്‌ ചെന്നിത്തല. ബീഫ്‌ കഴിക്കരുതെന്നു ബിജെപി പറഞ്ഞിട്ടില്ലെന്ന്‌ പറഞ്ഞ്‌ മൂന്നാം ദിനമാണ്‌ ബീഫിനെ കണ്ണന്താനം തള്ളിപ്പറഞ്ഞതെന്നും ചെന്നിത്തല പറഞ്ഞു.

ബിജെപി കേന്ദ്രനേതൃത്വത്തിന്റെ അനിഷ്ടം മനസിലാക്കിയാണ്‌ അല്‍ഫോണ്‍സ്‌ കണ്ണന്താനം കളം മാറ്റിച്ചവിട്ടിയതെന്നാണ്‌ ചെന്നിത്തലയുടെ ആരോപണം. എന്തു കഴിക്കണമെന്നു തീരുമാനിക്കേണ്ടതു ജനങ്ങളാണെന്നു പറഞ്ഞതോടെ ബിജെപിയുടെ പ്രഖ്യാപിത നിലപാടിനോട്‌ വിയോജിക്കുകയാണ്‌ കണ്ണന്താനം ആദ്യം ചെയ്‌തതെന്ന്‌ ചെന്നിത്തല ഓര്‍മ്മിപ്പിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക