Image

ഗുര്‍മീതിന്റെ ദേരാ സച്ഛാ ആസ്ഥാനത്തെ തെരച്ചില്‍; മൃതദേഹാവശിഷ്ടങ്ങളും ആയുധങ്ങളും കണ്ടെത്തി

Published on 08 September, 2017
ഗുര്‍മീതിന്റെ ദേരാ സച്ഛാ ആസ്ഥാനത്തെ തെരച്ചില്‍; മൃതദേഹാവശിഷ്ടങ്ങളും ആയുധങ്ങളും കണ്ടെത്തി


ന്യൂദല്‍ഹി : ഗുര്‍മീത്‌ രാം റഹീമിന്റെ പഞ്ചകുലയിലെ ദേരാ സച്ഛാ ആസ്ഥാനത്തെ തെരച്ചിലില്‍ മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തി. 700 ഏക്കറിലെ ആശ്രമത്തില്‍ നടത്തിയ തെരച്ചിലില്‍ രണ്ട്‌ വാന്‍ നിറയെ അസാധുവാക്കിയ നോട്ടുകളും, നിരവധി ആയുധങ്ങളും കണ്ടെത്തിയിട്ടുണ്ട്‌.

41 കമ്പനി സമാന്തര സൈനികരും, നാലു സൈനിക വിഭാഗങ്ങളും നാല്‌ ജില്ലകളില്‍ നിന്നുള്ള പോലീസും, ഡോഗ്‌ സ്‌ക്വാഡുമാണ്‌ തെരച്ചില്‍ നടത്തിയത്‌. അടുത്ത വിചാരണയ്‌ക്കുള്ളില്‍ വിശദമായ വിവരം നല്‍കണമെന്നാണവശ്യപ്പെട്ട്‌ പഞ്ചാബ്‌, ഹരിയാന ഹരിയാന ഹൈക്കോടതിയാണ്‌ തെരച്ചില്‍ നടത്താനുള്ള ഉത്തരവിട്ടത്‌. റിട്ട. ജഡ്‌ജി എ. കെ. എസ്‌ പന്‍വാറിന്റെ നേതൃത്വത്തിലാണ്‌ തെരച്ചില്‍.

മൃതദേഹങ്ങള്‍ ദേരയില്‍ സംസ്‌കരിച്ചിട്ടുള്ളതായി ദേര സച്ചാ മുഖ പത്രം സച്ച്‌ കഹൂം സ്ഥിരീകരിച്ചിട്ടുണ്ട്‌. മൃതദേഹം ദഹിപ്പിക്കുന്നതും പുഴയില്‍ ഒഴുക്കുന്നതും മലിനീകരണത്തിന്‌ കാരണമാകുന്നതിനാല്‍ വന്‍ സംഭാവന നല്‍കുന്നവരുടെ മൃതദേഹങ്ങള്‍ ക്യാമ്പസിനുള്ളില്‍ തന്നെ കുഴിച്ചുമൂടി അതിനു മുകളില്‍ മരം നടുകയാണ്‌ പതിവെന്നാണ്‌ സച്ച്‌ കഹൂം വാദിക്കുന്നത്‌.

എന്നാല്‍ രാം റഹാമിന്റെ എതിരാളികളെ കൊലപ്പെടുത്തിയശേഷം കുഴിച്ചു മുടിയതാണെന്നാണ്‌ ആരോപണം. ഗുര്‍മീത്‌ അനുയായികള്‍ക്കായി നിര്‍മിച്ച പ്ലാസ്റ്റിക്‌ നാണയങ്ങളും തെരച്ചിലില്‍ കണ്ടെത്തിട്ടുണ്ട്‌. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക