Image

സോഫ്റ്റ്‌വെയര്‍ എന്‍ജിനിയര്‍ ശശികലയും മകനും കൊല്ലപ്പെട്ട സംഭവം പ്രതിഫലം- 25000 ഡോളറായി വര്‍ദ്ധിപ്പിച്ചു

പി പി ചെറിയാന്‍ Published on 09 September, 2017
സോഫ്റ്റ്‌വെയര്‍ എന്‍ജിനിയര്‍ ശശികലയും മകനും കൊല്ലപ്പെട്ട സംഭവം പ്രതിഫലം- 25000 ഡോളറായി വര്‍ദ്ധിപ്പിച്ചു
ന്യൂജേഴ്‌സി: ഇന്ത്യന്‍ സോഫ്റ്റ്‌വെയര്‍ എന്‍ജിനിയര്‍ ശശികലയും (38) മകന്‍ അനിഷും (6) കൊല ചെയ്യപ്പെട്ട കേസ്സില്‍ അന്വേഷണം വഴിമുട്ടിയതിനെ തുടര്‍ന്ന് പ്രതികളെ കണ്ടെത്താന്‍ സഹായിക്കുന്നവര്‍ക്ക് 25000 ഡോളര്‍ പ്രതിഫലം പ്രഖ്യാപിച്ചു. മേപ്പിള്‍ ഷേയ്ഡ്  പോലീസ് ഡിപ്പാര്‍ട്ട്‌മെന്റും, എഫ് ബി ഐ യും സംയുക്തമായി ഇന്നലെ (സെപ്റ്റംബര്‍ 7 ന്) നടത്തിയ പത്ര സമ്മേളനത്തിലണ് പുതിയ റിവാര്‍ഡ് പ്രഖ്യാപിച്ചത്.

ന്യൂ ജേഴ്‌സി മേപ്പിള്‍ ഷെയ്ഡ് അപ്പാര്‍ട്ട്‌മെന്റില്‍ മാര്‍ച്ച് 23 നാണ് അമ്മയും മകനും കഴുത്തറക്കപ്പെട്ട നിലയില്‍ കണ്ടെത്തിയത്. ശരീരത്തില്‍ നിരവധി കുത്തുകളും ഏറ്റിരുന്നതായി ബര്‍ലിംഗ്ടണ്‍ കൗണ്ടി വക്താ് ജോയല്‍ ്‌യൂലെ പറഞ്ഞു.

ഭര്‍ത്താവ് ഓഫീസില്‍ പാര്‍ട്ടിയില്‍ പങ്കെടുത്തതിന് ശേഷം വീട്ടിലെത്തിയപ്പോഴാണ് ഇരുവരും മരച്ചുകിടക്കുന്നതായി കണ്ടതും പോലീസിനെ വിളിച്ച് വിവരം അറിയിച്ചതും.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക