Image

ദഹിക്കുന്നില്ല ..സര്‍ (കവിത: പി.ഹരികുമാര്‍ Ph.D)

Published on 09 September, 2017
ദഹിക്കുന്നില്ല ..സര്‍ (കവിത: പി.ഹരികുമാര്‍ Ph.D)
കല്ലും
കുപ്പിച്ചില്ലുമൊന്നുമല്ല.
നല്ല പഴമാണ്.
നമ്മടെ ഞാലിപ്പൂവന്‍.

വര്‍ഷങ്ങളായൊള്ള
ശീലമാന്നേ,
ഒരുരുള .ചോറും
തേങ്ങാച്ചമ്മന്തീം
കാച്ചിയ മോരും
പിന്നൊരു പഴോം.

ബീപ്പീം, ഷുഗറും,
കോളസ്റ്റിറോളും,
െ്രെടഗ്ലിസറൈഡും,
ക്രിയാറ്റിനും,
ആല്‍ബുമിനും
ഒന്നുമിതുവരെയില്ല.
പഴം വളരെ നല്ലതാന്നാ
വൈദ്യമ്മാരൊക്കെ പറേന്നേ.
ഞാലിപ്പൂവനാണെങ്കി
ഷുഗറുകാര്‍ക്കും കഴിക്കാം.

എഴുപത് വര്‍ഷമായിട്ടിന്നേവരെ
പഴം കഴിക്കാണ്ടിരുന്നിട്ടില്ല.
ഇതുവരെ അതു കൊണ്ടൊരു
കൊഴപ്പോമൊട്ടൊണ്ടായിട്ടുമില്ല.

2

പക്ഷെ,
ഇപ്പം, ദേ
വല്ലാത്ത പരവേശമായെന്നേ.
വയറ് വന്നിട്ട്
ബലൂണ് പോലങ്ങ് വീര്‍ക്കുവാ
ഗ്യാസാണെങ്കി
അവിടുന്നുമിവിടുന്നുമൊക്കെ പോവ്വാ.
എന്തൊരു കാലക്കേടാന്ന് പറേണേ!
ഒറ്റയടിക്കങ്ങ് പോയിരുന്നെങ്കി
മതിയാരുന്നുന്ന് തോന്നിപ്പോവും..
ഈ വിദര്‍ഭയൊക്കെയില്ലേ
വെറുതെയൊന്നുമല്ല
വല്ലാത്തൊരന്തര്‍ദാഹോം,
വെയര്‍പ്പും.
ഇരിക്കപ്പൊറുതിയില്ലാണ്ടാവുവാ.
പണ്ട്,
വല്ല, ഇന്റര്‍വ്യൂവിനൊക്കെ പോകുമ്പം
ഒരു 'അടെന്‍ഷന്‍ വരുവാരുന്നില്ലേ?
അത് മാതിരിയൊരു തരം

കാരണമായിട്ടിപ്പോ
എന്തോ പറയാനാ?
ആദ്യം വെല കേട്ടപ്പം
ഞാനൊന്ന് ഞെട്ടിയാരുന്നു.
നൂറു രൂപാന്നേ ഒരു ഡസന്!
നോട്ടൊക്കെ; മാറ്റുന്നേന് മുമ്പ്,
വെറും ഇരുപത് രൂപേക്കെടന്ന
സാതനമാന്നോര്‍ക്കണം.

മാര്‍ക്കറ്റിലോട്ടൊന്നുമിപ്പം
ഞാന്‍ വണ്ടിയെടുക്കുന്നില്ല,
പെടോളിനിന്നലത്തെ വെ
എഴുപത് രൂപാ എങ്ങനൊണ്ട്?
പലവ്യഞ്ജനമായാലും
പച്ചക്കറിയായാലും
ഒന്നും വേണ്ട,
ഒന്നു ചെരക്കണേലെത്രയാ ?
അതു പറഞ്ഞാ
അതുങ്ങക്കും
കഴിഞ്ഞു കൂടണ്ടായോ?
ഛെടാ,
എല്ലാടത്തും വെല കൊറയുമ്പം
നമ്മടെ മാത്രം രാജ്യത്തെന്താപ്പാ
വാണം വിട്ടപോലെ?!

3

ഈ പഴമൊന്ന്
ദഹിച്ചു കിട്ടിയാ മതിയാരുന്നു.
റിലയന്‍സീന്ന് ഫ്രെഷാ.
ഇപ്പം,
ഒരൊറ്റമൂലിയൊണ്ടത്രേ;
പതഞ്ജലി സാമിയെടെ.
ഞാനാവുന്നത്ര ഒഴിവാക്കുവാ;
വയസുകാലത്ത്
വെളുക്കാന്‍ തേച്ച്
പാണ്ഡാക്കണ്ടാ.
പിള്ളാര്‍ക്ക്
വെറുതേ
പണിയൊണ്ടാക്കണ്ടാ..

പിന്നെന്താന്ന് വെച്ചാ,
കൊറേ ഛര്‍ദ്ദിച്ചു കഴിയുമ്പം
കൊറച്ചാശ്വാസമൊണ്ട്;
ഫേസ് ബുക്കിലേ
അതും,
തല്‍ക്കാലത്തേക്കേ ഒള്ളൂ.
നമ്മ.ക്കാരും
ലൈക്കും, കമന്റുമൊന്നുമിടത്തില്ല.
വല്ലയീണപ്പാട്ടോ
.പ്രേമപ്പാട്ടോ
പീഡനമോ
ജിഹാദോ
ഒക്കെയാണെങ്കി
നൂറുകണക്കിനാ.
പെണ്ണുങ്ങടെയാണെങ്കിപ്പിന്നെ
പറയുവേം വേണ്ട.
.
പ്രണയമാകുമ്പം
പേടിക്കണ്ടാല്ലോന്നാ
ആളുകള് ..പറേന്നേ.
ദഹനക്കേടിനേപ്പറ്റി
പറേന്നേനെന്തിനാ
നമ്മള് പേടിക്കുന്നേ?
വയറ് നമ്മടെയല്യോ?

4

ക്യാപ്പിറ്റലീന്നെല്ലാം
നോക്കുന്നുണ്ടത്രേ.
നോട്ടപ്പുള്ളിയായാ
നോട്ടീസു വരുമെന്നാ പറേന്നേ;
ഇങ്കംടാക്‌സീന്നേ.
ചെലപ്പം പെന്‍ഷന്‍തന്നെ!
നമ്മടെ
പാന്‍ കാര്‍ഡും
ആധാറുമൊക്കെ
ലിങ്കായിപ്പോയില്ലേ.

ആര്‍ക്കറിയാം !

ഒക്കെ
ഒരുതരം
വെറും പേടിയാന്നാ
എന്റെയൊരു

''നിങ്ങളാരുമെന്താ ?
.
അയ്യോടീ,
അതിന്റെടേ
എവരെവിടെപ്പോയി !''
Join WhatsApp News
മണ്ടോധരൻ 2017-09-09 22:23:40
മനസ്സിലാകാത്തതിനെപ്പറ്റി’
മണ്ടത്തരമെഴുതി
സ്വയം മണ്ടരാകാനും
ചിലർമിടുക്കരാണ്
വിദ്യാധരൻ 2017-09-09 15:13:08
ദഹിക്കുന്നില്ലെന്നല്ല 
ദഹനക്കേടുമുണ്ടാക്കുന്നു 
സഹിക്കാനാവില്ലിതൊട്ടും  
വഹിക്കുവാനും  വയ്യ 
പഴത്തോട് തിന്നാൽ 
കുഴപ്പമെന്നറിയാത്തവർ ആർ 
എന്നിട്ടും വലിച്ചെറിയുന്നു 
തെന്നുമെന്നറിഞ്ഞിട്ടും പഴക്കവിത
വായനക്കാർ വീഴുന്നത് കണ്ട് 
ഹായ് എന്ന് വയ്ക്കുവാനോ 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക