Image

ഇര്‍മയുടെ വരവറിയിച്ച് മയാമിയില്‍ കാറ്റും മഴയും തുടങ്ങി

Published on 09 September, 2017
ഇര്‍മയുടെ വരവറിയിച്ച് മയാമിയില്‍ കാറ്റും മഴയും തുടങ്ങി
ഇര്‍മ ചുഴലി കൊടുങ്കാറ്റിന്റെ വരവറിയിച്ച് മയാമിയില്‍ കാറ്റ് തുടങ്ങി.രാവിലെ മുതല്‍ മഴ തുടങ്ങി. ആയിരങ്ങള്‍ക്ക് വൈദ്യുതിയും നഷ്ടപ്പെട്ടു. കാറ്റഗറി 5-ല്‍ നിന്നു ഇര്‍മ കാറ്റഗറി 4-ലേക് മാറിയിട്ടുണ്ട്.130 മൈ ല്‍ വേഗത്തിലാണു കാറ്റ്.11 മൈ ല്‍വേഗത്തില്‍ അതു ഫ്‌ളോറിഡയോടു സമീപിച്ചു കൊണ്ടിരിക്കുന്നു.
ഇന്ന് ഉച്ച മുതല്‍ ഇര്‍മയുടെ ഭീകരത അനുഭവപ്പെട്ടേക്കുമെന്നു അധിക്രുതര്‍ കരുതുന്നതായി മയാമിയിലെ രാഷ്ട്രീയ സാമുഹിക നേതാവായ സാജന്‍ കുര്യന്‍ പറഞ്ഞു. ഉച്ചക്കു ശേഷം കര്‍ഫ്യൂ വരാനിടയുണ്ട്. അങ്ങനെ വന്നാല്‍ പുറത്തിറങ്ങാന്‍ പറ്റാതെ വരും. കര്‍ഫ്യൂ ഇനിയും കീ വെസ്റ്റില്‍ അടിച്ചിട്ടില്ല. മയാമിയില്‍ നിന്നു നാലു മണിക്കൂര്‍ ദൂരെയാണു കീ വെസ്റ്റ്. അവിടെ തുടങ്ങിയാല്‍ നാളെ രാവിലത്തോടെ മയാമി മേഖലയില്‍ എത്തുമെന്നു കരുതുന്നു.
മലയാളി സമൂഹത്തിന്റെ ഒത്തൊരുമയാണു ഈ പ്രക്രുതി വിപത്തിനെതിരെ ഒറ്റകെട്ടായി രംഗത്തുള്ളത്. പാം ബീച്ച് മുതല്‍ മയാമി വരെ എല്ലാവരും പര്‍സ്പരം ബന്ധപ്പെടുകയും ജനറെറ്ററും മറ്റും തയ്യാറാക്കി വയ്ക്കുകയും ചെയ്തതായി സാജന്‍ കുര്യന്‍ പറഞ്ഞു.
ചുഴലിക്കാറ്റില്‍ കടല്‍ വെള്ളം അഞ്ചടിയില്‍ കൂടുതല്‍ ഉയര്‍ന്നെന്നു വരാം. വെള്ളം ഇറങ്ങിപ്പോകാന്‍ താമസമെടുക്കും. എന്തായാലും എമര്‍ജന്‍സിക്കുള്ള തയ്യാറെടുപ്പുകളാണു അധിക്രുതര്‍ കൈക്കൊള്ളൂന്നതെന്നു സാജന്‍ പറഞ്ഞു.
ഒരു സ്ത്രീയെ മനുഷ്യര്‍ ഇത്ര പേടിച്ചിട്ടുണ്ടാവില്ല-ഇന്ന് രാത്രിയോ നാളെയോ ഫ്‌ളോറിഡയില്‍ നാശവുമായി എത്തുന്ന ഇര്‍മയെപറ്റി ഫ്‌ളോറിഡയില്‍ താമസിക്കുന്ന എഴുത്തുകാരനായ ആന്‍ഡ്രൂസ് ചെറിയാന്‍ തമാശയായി പറയുന്നു.
പക്ഷെ കാര്യം തമാശയല്ല. ആന്‍ഡ്രൂസും വീടെല്ലാം അടച്ചു ഭദ്രമാക്കി. അത്യാവശ്യം മുന്‍ കരുതലെല്ലാം എടുത്തിട്ടുണ്ട്. ഭക്ഷണംസ്വരുക്കൂട്ടി വയ്ക്കുന്ന അണ്ണാന്റെ സ്വഭാവമില്ലാത്തതിനാല്‍ഭക്ഷ്യവസ്തുക്കളൊന്നും പ്രതേകമായി സ്റ്റോര്‍ ചെയ്തിട്ടില്ല. എന്നാല്‍ പച്ചക്കറി തോട്ടത്തിലെ പച്ചക്കറിയും മറ്റും ഇഷ്ടം പോലെയുണ്ട്. ഒരു വര്‍ഷത്തേക്കു മതിയാകും. ആവശ്യമുള്ളവര്‍ക്ക്കൊടുക്കാനും തയ്യാര്‍.
എന്തായാലും പേടിച്ചോടാനില്ല എന്നാണു ആന്‍ഡ്രൂസ് പറയുന്നത്. തീയില്‍ കുരുത്തത് വെയിലത്തു വാടില്ല എന്ന തത്വശാസ്ത്രത്തിന്റെ പ്രയോക്താവാണു ആന്‍ഡ്രുസ്.
പക്ഷെ, പതിനായിരങ്ങളാണു ഫ്‌ളോറിഡ വിട്ടതും വിട്ടു കൊണ്ടിരിക്കുന്നതും. മലയാളികളും ധാരാളം. അവര്‍ക്കായി മറ്റി സ്റ്റേറ്റുകളിലെ ബന്ധുക്കളും മിത്രങ്ങളും വീടുകള്‍ തുറന്നിട്ടിരിക്കുന്നു. 10,000 ഇന്ത്യാക്കാരെ താമസിപ്പിക്കാന്‍ സൗകര്യം ഉണ്ടെന്നു അറ്റ്‌ലാന്റയിലെ ചില ഇന്ത്യന്‍ സംഘടനകള്‍ വാട്‌സാപ്പിലൂടെ അറിയിക്കുന്നു.
ഫോമയുടെ നേത്രുത്വത്തില്‍ അഞ്ചു നഗരങ്ങളില്‍ കമ്മിറ്റികളുണ്ടാക്കി സഹായ സന്നദ്ധരായി നിലകൊള്ളുന്നാതായി പ്രസിഡന്റ് ബെന്നി വാച്ചാച്ചിറ അറിയിച്ചു. മയാമി, ഫോര്‍ട്ട് ലോഡര്‍ഡെല്‍, ടാമ്പ, ഓര്‍ലാന്‍ഡോ തുടങ്ങിയ നഗരങ്ങളിലാണു കമ്മിറ്റികള്‍ പ്രവര്‍ത്തിക്കുന്നത്. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക