Image

ദിലീപിനെ അനുകൂലിച്ച്‌ ഗണേഷ്‌കുമാറിന്റെ പ്രസ്‌താവനയ്‌ക്കെതിരെ അന്വേഷണ ഉദ്യോഗസ്ഥന്‍ കോടതിയില്‍

Published on 09 September, 2017
ദിലീപിനെ അനുകൂലിച്ച്‌  ഗണേഷ്‌കുമാറിന്റെ പ്രസ്‌താവനയ്‌ക്കെതിരെ അന്വേഷണ ഉദ്യോഗസ്ഥന്‍ കോടതിയില്‍

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന നടന്‍ ദിലീപിനെ അനുകൂലിച്ച്‌ കെ.ബി ഗണേഷ്‌കുമാര്‍ എം.എല്‍.എ നടത്തിയ പ്രസ്‌താവനയ്‌ക്കെതിരെ അന്വേഷണ ഉദ്യോഗസ്ഥന്‍ കോടതിയില്‍. ഗണേഷിന്റെ പരാമര്‍ശം ആസൂത്രിതവും സാക്ഷികളെ സ്വാധീനിക്കുന്നതുമാണെന്ന്‌ ചൂണ്ടിക്കാട്ടിയാണ്‌ അന്വേഷണ ഉദ്യോഗസ്ഥന്‍ കോടതിയെ സമീപിച്ചത്‌.

അച്ഛന്റെ ശ്രാദ്ധ ചടങ്ങില്‍ പങ്കെടുക്കുന്നതിനായി ദിലീപ്‌ പുറത്തിറങ്ങിയതിന്റെ തലേദിവസമായിരുന്നു ഗണേഷ്‌കുമാര്‍ ദിലീപിനെ ജയിലില്‍ സന്ദര്‍ശിച്ചത്‌.
സന്ദര്‍ശനത്തിനു പിന്നാലെ ദിലീപിന്റെ ഔദാര്യം പറ്റിയവരെല്ലാം ദിലീപിന്‌ പിന്തുണ നല്‍കണമെന്നും ജയിലില്‍ സന്ദര്‍ശിക്കണമെന്നും ഗണേഷ്‌കുമാര്‍ പരസ്യമായി ആവശ്യപ്പെട്ടിരുന്നു.
 
ഈ പരാമര്‍ശത്തിനെതിരെയാണ്‌ അന്വേഷണ ഉദ്യോഗസ്ഥന്‍ കോടതിയെ സമീപിച്ചത്‌.
ഈ സംഭവത്തിനുശേഷം നിരവധി പേരാണ്‌ ദിലീപിനെ സന്ദര്‍ശിക്കാനെത്തിയതെന്നും അന്വേഷണ ഉദ്യോഗസ്ഥന്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്‌. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക