Image

വെസ്മ ഓണാഘോഷവും പത്താം വാര്‍ഷികവും ആഘോഷിച്ചു

Published on 09 September, 2017
വെസ്മ ഓണാഘോഷവും പത്താം വാര്‍ഷികവും ആഘോഷിച്ചു
സിഡ്‌നി: ഓസ്‌ട്രേലിയയിലെ മലയാളികളുടെ കൂട്ടായ്മയായ വെസ്‌റ്റേണ്‍ സിഡ്‌നി മലയാളി അസോസിയേഷന്‍(വെസ്മ) പത്താം വാര്‍ഷികവും ഓണാഘോഷവും സംഘടിപ്പിച്ചു. വെന്റ് വെര്‍ത്തിലെ റെഡ് ഗം സമ്മേളന വേദിയിലായിരുന്നു ചടങ്ങുകള്‍. 

ആഘോഷത്തോടനുബന്ധിച്ച് സംഘടനയിലെ അംഗങ്ങളും കുട്ടികളും വിവിധ പരിപാടികള്‍ അവതരിപ്പിച്ചു. ലിജോ ഡെന്നിസും സംഘവും ചേര്‍ന്നവതരിപ്പിച്ച 'സ്വര്‍ഗ്ഗത്തിന്റെ വാതില്‍' എന്ന ഹൃസ്വനാടകം ശ്രദ്ധേയമായി. നൃത്താദ്ധ്യാപിക മഞ്ജു ഒരുക്കിയ ഭരതനാട്യത്തില്‍ കുഞ്ഞു നര്‍ത്തകികളുടെ പ്രകടനവും മഞ്ജു ടീച്ചറിന്റെ മേല്‍നോട്ടത്തില്‍ നടത്തിയ നൃത്താവിഷ്‌ക്കാരവും ശ്രദ്ധനേടി. സന്തോഷ് പുത്തന്‍വീട്ടിലാണ് മാവേലിയായി വേഷമിട്ടത്.

ശ്രുതി, മീര, അന്നാ ബിജു, സൗമ്യ, ശ്രീചിത്ര, സ്വേതാ, ക്രിസ്റ്റ, ദിയ, നികിത, റിയ, ജെസ്‌ന, ഗ്രാഷ്യ, വെയ്ഗ, നികിത, ജാനകി, കെസിയ, ഇവാന, ആന്‍ജെലിന്‍, രാമാനന്ദ്, ഹര്‍ഷന്‍, താര്‍ഷിക, വിമല്‍, ഷീല നായര്‍, ആരോണ്‍, ആല്‍ബി, ഷാനി, നിത്യ ഇളങ്കോ, രഞ്ജിത്, ദീപ, ഷീല, ജെസ്‌ന എന്നിവര്‍ വിവിധ പരിപാടികള്‍ അവതരിപ്പിച്ചു. 

റിപ്പോര്‍ട്ട് : ജോര്‍ജ് വില്‍സണ്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക