Image

ഗുരുദേവ ജന്മദിനാഘോഷങ്ങള്‍: ഡോ. എ. സന്പത്ത് എംപിക്ക് ഹീത്രൂവില്‍ ഉജ്ജ്വല വരവേല്പ്

Published on 09 September, 2017
ഗുരുദേവ ജന്മദിനാഘോഷങ്ങള്‍: ഡോ. എ. സന്പത്ത് എംപിക്ക് ഹീത്രൂവില്‍ ഉജ്ജ്വല വരവേല്പ്
 
ലണ്ടന്‍: സേവനം യുകെ ചതയമഹോത്സവത്തില്‍ പങ്കെടുക്കാനെത്തുന്ന ഡോ. എ. സന്പത്ത് എംപിക്ക് ലണ്ടന്‍ ഹീത്രൂ വിമാനത്താവളത്തില്‍ ഉജ്ജ്വല വരവേല്പ് നല്‍കി. സേവനം യുകെ ചെയര്‍മാന്‍ ബൈജു പാലയ്ക്കല്‍, സി.ആര്‍. അനില്‍, ദിലീപ് വാസുദേവന്‍, വിശാല്‍ തുടങ്ങിയവര്‍ ചേര്‍ന്ന് ഡോ. സന്പത്തിനെ സ്വീകരിച്ചു. 

ശ്രീനാരായണ ഗുരുദേവന്റെ 163ാമത് ജന്മദിനാഘോഷങ്ങളില്‍ ജന്മദേശം മുഴുകുന്‌പോള്‍ പ്രൗഢഗംഭീരമായ ആഘോഷം നടത്താനുള്ള ഒരുക്കത്തിലാണ് സേവനപ്രവര്‍ത്തനങ്ങളിലൂടെ ലോകശ്രദ്ധയാകര്‍ഷിച്ച സേവനം യുകെ. 

സെപ്റ്റംബര്‍ 10ന് രാവിലെ ഒന്പതിന് വൂസ്റ്ററിലെ കട്ട്‌നാള്‍ ഗ്രീന്‍ ആന്‍ഡ് ഡിസ്ട്രിക്ട് മെമ്മോറിയല്‍ ഹാളിലാണ് ചതയ മഹോത്സവത്തിന് തുടക്കമാകുക. ശിവഗിരി ഗുരുദേവ മഹാസമാധി മന്ദിര പ്രതിമ പ്രതിഷ്ഠ കനകജൂബിലിയും ശിവഗിരി ധര്‍മസംഘം ബോര്‍ഡ് മെംബറും ഗുരുധര്‍മ്മ പ്രചരണ സഭാ സെക്രട്ടറിയുമായ ബ്രഹ്മശ്രീ ഗുരുപ്രസാദ് സ്വാമികള്‍ ഉദ്ഘാടനം ചെയ്യും. ക്രോയ്ഡണ്‍ കൗണ്‍സിലറും ഹെല്‍ത്ത് ആന്‍ഡ് വെല്‍ബീയിംഗ് ബോര്‍ഡ് ചെയര്‍ പദവിയും വഹിക്കുന്ന മഞ്ജു ഷാഹുല്‍ ഹമീദ് ചടങ്ങില്‍ മുഖ്യാതിഥിയാകും. ആറ്റിങ്ങല്‍ എംപി ഡോ. എ. സന്പത്ത് അധ്യക്ഷത വഹിക്കും. രാഷ്ട്രീയ, സാമൂഹിക, സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുക്കും. രാവിലെ 9.30ന് പതാക ഉയര്‍ത്തി സമാരംഭം കുറിക്കുന്ന ആഘോഷപരിപാടികളില്‍ ഗുരുപ്രസാദ് സ്വാമികളുടെ കാര്‍മികത്വത്തില്‍ ഗുരുപൂജയും പ്രാര്‍ഥനയും നടക്കും. ഉച്ചയ്ക്ക് 12 മണി മുതല്‍ ചതയ സദ്യയും 1.30ന് ഘോഷയാത്രയും നടക്കും. രണ്ടിന് സമ്മേളനം ആരംഭിക്കും. തുടര്‍ന്ന് കലാപരിപാടികളോടെയാണ് ചടങ്ങുകള്‍ സമാപിക്കും. 

ഗുരുദേവന്റെ 163ാം ജന്മദിനത്തില്‍ സേവനം യുകെ മുന്നോട്ട് വയ്ക്കുന്ന ആശയവും ഒരുമയുടെയും സാഹോദര്യത്തിന്റെയുമാണ്. ഒരുമയുടെ ഈ ആഘോഷത്തിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നതായി സേവനം യുകെ ചെയര്‍മാന്‍ ബൈജു പാലയ്ക്കല്‍, സ്വാഗത സംഘം കണ്‍വീനര്‍ അനില്‍ ശശിധരന്‍ എന്നിവര്‍ അറിയിച്ചു. 

വിവരങ്ങള്‍ക്ക്: ബൈജു പാലക്കല്‍ 07709310963, അനില്‍ ശശിധരന്‍ 07897764940, ദിനേശ് വെള്ളാപ്പിള്ളി 07828659608.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക