Image

ബ്രിസ്‌റ്റോളില്‍ ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ എപ്പാര്‍ക്കിയല്‍ വനിതാ ഫോറം സമ്മേളനം 24ന്

Published on 09 September, 2017
ബ്രിസ്‌റ്റോളില്‍ ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ എപ്പാര്‍ക്കിയല്‍ വനിതാ ഫോറം സമ്മേളനം 24ന്

 
ബ്രിസ്‌റ്റോള്‍: ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ എപ്പാര്‍ക്കിയല്‍ വനിതാ ഫോറം ബ്രിസ്‌റ്റോള്‍ കാര്‍ഡിഫ് മേഖല സമ്മേളനം ഫിഷ്‌പോണ്ട്‌സ് സെന്റ് ജോസഫ് ദേവാലയത്തില്‍ സെപ്റ്റംബര്‍ 24ന് (ഞായര്‍) നടക്കും. രാവിലെ 11.30ന് നടക്കുന്ന സമ്മേളനത്തിന് മാര്‍ ജോസഫ് സ്രാന്പിക്കലും സീറോ മലബാര്‍ എപ്പാര്‍ക്കിയല്‍ വനിതാ ഫോറം ഡയറക്ടര്‍ സിസ്റ്റര്‍ മേരി ആനും നേതൃത്വം നല്‍കും. ഉച്ചഭക്ഷണത്തിനുശേഷം 2.30ന് മാര്‍ സ്രാന്പിക്കലിന്റെ നേതൃത്വത്തില്‍ വിശുദ്ധ കുര്‍ബാനയും ഉണ്ടായിരിക്കും. 

സമൂഹത്തിലും സഭയിലും സ്ത്രീകളുടെ പങ്കാളിത്തം മറ്റെന്നത്തെക്കാളും ഇന്ന് വളരെ ശ്രദ്ധേയമാണ്. സ്ത്രീത്വത്തിന്റെ മഹത്വത്തെ അംഗീകരിക്കുകയും വിലമതിക്കുകയും ചെയ്യുന്ന സ്ത്രീ ദൈവത്തിന്റെ ദാനമാണെന്നും ആ ദാനത്തെ മനസിലാക്കി ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയുടെ വളര്‍ച്ചക്കായി അവരുടെ സേവനങ്ങള്‍ ലഭ്യമാക്കുന്നതിനുവേണ്ടിയാണ് എപ്പാര്‍ക്കിയല്‍ വനിതാ ഫോറം രൂപീകരിച്ചത്. കുടുംബ ബന്ധങ്ങളുടെ സംരക്ഷണത്തിനും ഭദ്രതയ്ക്കുംവേണ്ടി പ്രവര്‍ത്തിക്കുക എന്നതാണ് വനിതാ ഫോറത്തിന്റെ ലക്ഷ്യം.

ബ്രിസ്‌റ്റോള്‍  കാര്‍ഡിഫ് റീജണിനു കീഴിലുള്ള എല്ലാ കുര്‍ബാന സെന്ററുകളില്‍നിന്നുള്ള വനിതാ പ്രതിനിധികളും സമ്മേളനത്തില്‍ പങ്കെടുക്കണമെന്ന് റീജണല്‍ കോഓര്‍ഡിനേറ്റര്‍ ഫാ. പോള്‍ വെട്ടികാട്ട്, ഫാ. ചാക്കോ പനത്തറ, ഫാ. ജോര്‍ജ് പുത്തൂര്‍, ഫാ. അംബ്രോസ് മാളിയേക്കല്‍, സിറിള്‍ തടത്തില്‍, ജിമ്മി പുളിക്കകുന്നേല്‍, ഫാ. സണ്ണി പോള്‍, ഫാ. ജോസ് മാളിയേക്കല്‍, ഫാ. സിറിള്‍ ഇടമന, ഫാ. ജോയി വയലില്‍ എന്നിവര്‍ അറിയിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക