Image

പൊലീസുകാരന്റെ ട്രാഫിക്‌ ലംഘനം ക്യാമറയില്‍ പകര്‍ത്തിയ യുവാവിനെ പൊലീസ്‌ തല്ലിച്ചതച്ചു

Published on 10 September, 2017
പൊലീസുകാരന്റെ ട്രാഫിക്‌ ലംഘനം ക്യാമറയില്‍ പകര്‍ത്തിയ യുവാവിനെ പൊലീസ്‌  തല്ലിച്ചതച്ചു
ചണ്ഡീഗഡ്‌: ട്രാഫിക്‌ നിയമം ലംഘിച്ച പൊലീസുകാരന്റെ വീഡിയോ ക്യാമറയില്‍ പകര്‍ത്തിയ യുവാവിനെ തല്ലിച്ചതച്ച്‌ പൊലീസുകാരന്‍.ചണ്ഡീഗഡിലെ പൊലീസുകാരനാണ്‌ യുവാവിനെ ക്രൂരമായി മര്‍ദ്ദിച്ചത്‌. യുവാവിനെ പൊലീസുകാരന്‍ മര്‍ദ്ദിക്കുന്നതിന്റെ വീഡിയോ സിസിടിവി ക്യാമറയില്‍ പതിഞ്ഞിരുന്നു. തുടര്‍ന്ന്‌ ഇയാളെ ജോലിയില്‍ നിന്നും സസ്‌പെന്‍ഡ്‌ ചെയ്‌തതായി ഉദ്യോഗസ്ഥര്‍ അറിയിച്ചു.

സുരീന്ദര്‍ സിങ്‌ എന്ന പൊലീസുകാരനായിരുന്നു ബൈക്കില്‍ ഹെല്‍മറ്റ്‌ ധരിക്കാതെ ഫോണില്‍ സംസാരിച്ച്‌ കൊണ്ട്‌ യാത്ര ചെയ്‌തത്‌. ചഡ്‌ഢീഗഡ്‌ സെക്ടറിലെ ഡിവൈഡിങ്‌ റോഡിലായിരുന്നു സംഭവം. ഇത്‌ ശ്രദ്ധയില്‍പ്പെട്ട ഒരാള്‍ ക്യാമറയില്‍പകര്‍ത്തുകയായിരുന്നു. എന്നാല്‍ ഇയാളെ ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു പൊലീസുകാരന്‍.

ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വീഡിയോ വൈറലായിരുന്നു.
തുടര്‍ന്ന്‌ മുന്‍ കേന്ദ്രമന്ത്രിയും കോണ്‍ഗ്രസ്‌ നേതാവുമായ മനീഷ്‌ തിവാരി വിഷയത്തില്‍ ഇടപെടുകയും പൊലീസുകാരനെതിരെ നടപടിയെടുക്കാന്‍ ആവശ്യപ്പെടുകയും ചെയ്‌തിരുന്നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക