Image

ആളില്ലാ റെയില്‍വെ ക്രോസുകള്‍ ഉടന്‍ നീക്കം ചെയ്യും: മന്ത്രി പീയുഷ്‌

Published on 10 September, 2017
ആളില്ലാ റെയില്‍വെ ക്രോസുകള്‍ ഉടന്‍ നീക്കം ചെയ്യും: മന്ത്രി പീയുഷ്‌

ന്യൂദല്‍ഹി: രാജ്യത്തെ ആളില്ലാ റെയില്‍വെ ക്രോസുകള്‍ ഉടന്‍ നീക്കം ചെയ്യുമെന്ന്‌ പുതിയതായി നിയമിതനായി റെയില്‍വെ മന്ത്രി പീയുഷ്‌ ഗോയല്‍. കൊല്‍ക്കത്ത ഐഐഎമ്മില്‍ നടന്ന പരിപാടിയിലാണ്‌ അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്‌.

ആദ്യ നടപടിയായി രാജ്യത്തെ 5000ത്തോളം ആളില്ലാ റെയില്‍വെ ക്രോസുകള്‍ നീക്കം ചെയ്യുക എന്നതാണ്‌. രാജ്യത്തുണ്ടാകുന്ന 30-35 ശതമാനത്തോളം ട്രെയിനപകടങ്ങളും ലെവല്‍ ക്രോസുകളിലാണ്‌ നടക്കുന്നത്‌. അതിനാല്‍ ഒരു വര്‍ഷത്തിനകം എല്ലാ ആളില്ലാ ലെവല്‍ ക്രോസുകളും നീക്കം ചെയ്യും- ഗോയല്‍ പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക