Image

നാദിര്‍ഷയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ശക്തമായ നിലപാടുമായി പോലീസ്‌

Published on 10 September, 2017
നാദിര്‍ഷയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ശക്തമായ നിലപാടുമായി പോലീസ്‌
ആലുവ: നടിയെ ആക്രമിച്ച കേസില്‍ സംവിധായകന്‍ നാദിര്‍ഷയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ശക്തമായ നിലപാടുമായി പോലീസ്‌ രംഗത്ത്‌. നാദിര്‍ഷയെ ചോദ്യം ചെയ്യേണ്ടത്‌ അനിവാര്യമാണെന്ന്‌ അന്വേഷണസംഘം കോടതിയെ അറിയിക്കും.

 വിഷയത്തില്‍ നേരത്തേ കോടതി സര്‍ക്കാര്‍ നിലപാട്‌ തേടിയിരുന്നു. കേസില്‍ നാദിര്‍ഷായെ വിശദമായി ചോദ്യം ചെയ്യേണ്ടതുണ്ട്‌. ഇതിനുശേഷം മാത്രമേ അറസ്റ്റ്‌ തീരുമാനിക്കാന്‍ സാധിക്കുകയുള്ളുവെന്നുമാണ്‌ പോലീസ്‌ നിലപാട്‌.

നടിയെ ആക്രമിച്ച കേസിലെ ഗൂഢാലോചനക്കേസില്‍ ദിലീപിന്‍റെ സുഹൃത്തും സംവിധായകനുമായ നാദിര്‍ഷാ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യഹര്‍ജി ഹൈക്കോടതി 13നു പരിഗണിക്കാനാണ്‌ മാറ്റിയിരിക്കുന്നത്‌. ഹര്‍ജിയില്‍ സര്‍ക്കാരിന്‍റെ നിലപാട്‌ അറിയാനാണു മാറ്റിയത്‌.

 ഹൈക്കോടതിയുടെ അവധിക്കാല ബഞ്ചാണു ഹര്‍ജി പരിഗണിച്ചത്‌. ഹര്‍ജിക്കാരന്‌ അനുകൂലമായി ഇടക്കാല ഉത്തരവിടരുതെന്നു പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടു. അറസ്റ്റ്‌ ചെയ്യുമെന്നു പോലീസ്‌ ഭീഷണിപ്പെടുത്തുന്നെന്നും പോലീസിന്‍റെ കനത്ത സമ്മര്‍ദം നേടിരാന്‍ കഴിയുന്നില്ലെന്നും കാട്ടിയാണ്‌ നാദിര്‍ഷാ ജാമ്യാപേക്ഷ നല്‍കിയത്‌. പ്രോസിക്യൂഷനെ പിന്തുണയ്‌ക്കുന്ന തെറ്റായ മൊഴികള്‍ പറയാന്‍ പോലീസ്‌ ആവശ്യപ്പെടുന്നതായും നാദിര്‍ഷാ ഹര്‍ജിയില്‍ പറയുന്നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക