Image

നടന്‍ ശ്രീനിവാസന്റെ വീടിന്‌ കരി ഓയില്‍ പ്രയോഗം

Published on 10 September, 2017
നടന്‍ ശ്രീനിവാസന്റെ വീടിന്‌  കരി ഓയില്‍ പ്രയോഗം

കണ്ണൂര്‍ : നടന്‍ ശ്രീനിവാസന്റെ വീടിന്‌ നേരെ കരി ഓയില്‍ പ്രയോഗം. കൂത്തുപറമ്പിലെ വീടിന്‌ നേരെയാണ്‌ കരി ഓയില്‍ പ്രയോഗം നടത്തിയത്‌. നടി ആക്രമിക്കപ്പെട്ട കേസില്‍ ജയിലില്‍ കഴിയുന്ന നടന്‍ ദിലീപിന്‌ അനുകൂലമായി ശ്രീനിവാസന്‍ മാധ്യമങ്ങളോട്‌ പ്രതികരിച്ചതിന്‌ പിന്നാലെയാണ്‌ ആക്രമണം. ദിലീപ്‌ തെറ്റുചെയ്‌തിട്ടില്ലെന്ന്‌ ഉറച്ചുവിശ്വസിക്കുന്നുവെന്നും ഇത്തരം മണ്ടത്തരങ്ങള്‍ക്ക്‌ നില്‍ക്കുന്ന ആളല്ല ദിലീപെന്നുമാണ്‌ ശ്രീനിവാസന്‍ പറഞ്ഞത്‌.

സാമാന്യബുദ്ധിയുള്ള ആളാണ്‌ ദിലീപെന്നും നടി അക്രമിക്കപ്പെട്ട സംഭവത്തില്‍ സത്യമറിയും മുന്‍പ്‌ ആരുടെ മേലും കുറ്റം കെട്ടിവെയ്‌ക്കുന്നത്‌ ശരിയല്ലെന്നും ശ്രീനിവാസന്‍ മുമ്പ്‌ പറഞ്ഞിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക