Image

എ.ആര്‍. റഹ്മാനെതിരെ സന്തോഷ് പണ്ഡിറ്റ്

Published on 10 September, 2017
എ.ആര്‍. റഹ്മാനെതിരെ സന്തോഷ് പണ്ഡിറ്റ്
പണ്ഡിറ്റിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്

മഹാനായ സംഗീതജ്ഞന്‍ എആര്‍ റഹ്മാന്‍, കഴിഞ്ഞ ദിവസം കൊല്ലപ്പെട്ട പ്രമുഖ മാധൃമ പ്രവര്‍ത്തകയുടെ മരണത്തില്‍ അപലപിച്ചത് മനസ്സിലാക്കാം. വ്യക്തിപരമായ് എനിക്കും ദു:ഖമുണ്ട്. പക്ഷേ പ്രതികരണത്തില്‍ അദ്ദേഹം ഉപയോഗിച്ച വാക്കുകളില്‍ വളരെ ദു:ഖമുണ്ട്. ഇത് അദ്ദേഹത്തിന്റെ മനസ്സിലുള്ള ഇന്ത്യ അല്ല എന്നാണ് പറയുന്നത്. (ഒരു മര്‍ഡര്‍ നടക്കുന്നത് ഇന്ത്യയില്‍ ആദ്യമായിട്ടാണോ, എന്തോ? ) 

സാര്‍, തമിഴ്നാട്ടില്‍ എത്രയോ കര്‍ഷകര്‍ കൃഷിനാശം വന്നും ദാരിദ്രത്താലും ആത്മഹതൃ ചെയ്യുന്നു. അതൊന്നും നിങ്ങള്‍ ഇതുവരെ അറിഞ്ഞില്ല? മലയാളത്തിലെ പ്രമുഖ നടിയെ ക്രൂരമായി പീഡിപ്പിച്ചത് നിങ്ങള്‍ അറിഞ്ഞില്ലേ, ഡല്‍ഹിയില്‍ നിര്‍ഭയയുടെ കൊലപാതകം താങ്കള്‍ അറിഞ്ഞില്ലേ. 

കേരളത്തില്‍ ഓരോ വര്‍ഷവും എത്രയോ രാഷ്ടീയ കൊലപാതകം നടക്കുന്നു. അതൊന്നും നിങ്ങള്‍ അറിഞ്ഞില്ല... കൊയമ്പത്തൂര്‍ സാഫോടനവും മുംബൈ ആക്രമണവും, ഒരു പ്രൊഫസറിന്റെ കൈ വെട്ടിയപ്പോഴും, കാശ്മീരില്‍ ജവാന്മാരെ കൊല്ലുമ്പോഴും, മുമ്പ് കേരളത്തില്‍ സുനാമി വന്നു എത്രയോ പേര്‍ മരിച്ചപ്പോഴും താങ്കളുടെ കാരൃമായ പ്രതികരണം ഒന്നും കണ്ടില്ല.

കാരൃം 1947 ല്‍ ഇന്തൃക്കു സ്വാതന്തൃം കിട്ടിയെങ്കിലും പല പല ജാതി, മതങ്ങള്‍, സംസ്‌കാരം, ശൈലികള്‍, സ്വഭാവരീതി കാരണം 100% ഇന്തൃ ഇനിയും സെറ്റ് ആയിട്ടില്ല. അതുകൊണ്ടാണ് ഇവിടെ പല ആഭ്യന്തര ലഹളയും, രാഷ്ടീയ കൊലപാതകവും നടക്കുന്നത്. കുറച്ച് വര്‍ഷം കൂടി കഴിഞ്ഞാല്‍ എല്ലാം ശരിയാകും. നിങ്ങളുടെ പ്രതികരണം വായിച്ചാല്‍ ഇന്തൃയില്‍ ഇങ്ങനൊരു കൊലപാതകം ആദൃമായിട്ടാണെന്നു തോന്നും. അതു പോലെ നിങ്ങളുടെ മനസ്സില്‍ ഉള്ള ഇന്തൃ ഇങ്ങനെ അല്ല എന്നും കണ്ടു. 

അതു വായിച്ചപ്പോള്‍ താങ്കള്‍ക്ക് ഇന്തൃ വിട്ട് താങ്കളുടെ സ്വപ്നത്തിലെ 100% perfect ആയ രാജൃത്തിലേക്കു പോകുവാന്‍ താല്പരൃമുള്ളതായ് തോന്നി. എങ്കില്‍ ഒട്ടും സമയം കളയണ്ടാ. എത്രയും പെട്ടെന്ന് പൊക്കൊളൂ. ഓള്‍ ഇസ് വാണ്ടഡ്. നണ്‍ ഈസ് വാണ്ടഡ്..താങ്കള്‍ ഈ രാജൃത്തിന് ആവശൃമാണ്. ഒരിക്കലും അത്യവശ്യമല്ല.

നല്ല കഴിവുള്ള എത്രയോ മ്യൂസിഷന്‍സ് ഇവിടെ ഉണ്ട്. താങ്കള്‍ ചെയ്തിരുന്ന ജോലികള്‍ അവര്‍ സന്തോഷത്തോടെ ചെയ്യും. ഇത്രയും കാലം താങ്കള്‍ എത്രയോ കോടികള്‍ ഈ ഇന്ത്യയില്‍ നിന്നും ജോലി ചെയ്തു ഉണ്ടാക്കി. ഇനിയും കുറേ കോടികള്‍ ഉണ്ടാക്കും. മ്യൂസികിനേയും ദൈവം തന്ന അപാരമായ ടാലന്റ് നേയും ഭംഗിയായ് വിറ്റു കാശാക്കുന്നു...

ഇന്തൃ പെട്ടന്നൊന്നും താങ്കളുടെ സ്വപ്ന ഇന്ത്യ ആകില്ല. ഇന്തൃയില്‍ നിന്നും ഇനിയും പണം ഉണ്ടാക്കണമെന്നുണ്ടെങ്കില്‍ ഇവിടെ തന്നെ തുടര്‍ന്നോളൂ. ഓള്‍ ദ ബെസ്റ്റ്. (താങ്കളുടെ ഫെയ്സ്ബുക്കിലൂടെ ഇതു പോലുള്ള എല്ലാ പൊളിറ്റിക്കല്‍ മര്‍ഡേഴ്സ്, തീവ്രവാദം, വിലക്കയറ്റം എതിരെ പോസ്റ്റ് എങ്കിലും ഇട്ട് ജനങ്ങളെ ഉദ്ധരിച്ചൂടെ. ഇതിപ്പോള്‍ ഫുള്‍ ബിസിനസ് ഭാഗമായുള്ള പോസ്റ്റുകള്‍  മാത്രം അല്ലേ ഭൂരിഭാഗവും ഉള്ളൂ. ഇന്ത്യ ഉഷാറാകുവാന്‍ താങ്കള്‍ക്ക് സഹായിക്കുവാന്‍ വയ്യ എങ്കില്‍ സഹായിക്കുവാന്‍ മനസ്സില്ലാത്തവര്‍ സഹതപിച്ചിട്ട് കാരൃമില്ല.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക