Image

എഴുത്തുകാരെ കൊലപ്പെടുത്തി നിശബ്ദമാക്കാമെന്നത് വ്യാമോഹം: ദമാം മീഡിയ ഫോറം

Published on 10 September, 2017
എഴുത്തുകാരെ കൊലപ്പെടുത്തി നിശബ്ദമാക്കാമെന്നത് വ്യാമോഹം: ദമാം മീഡിയ ഫോറം
 
ദമാം: മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകയും പ്രമുഖ എഴുത്തുകാരിയും ലങ്കേഷ് പത്രികയുടെ എഡിറ്ററുമായ ഗൗരി ലങ്കേഷിന്റെ കൊലപാതകത്തില്‍ ദമാം മീഡിയ ഫോറം പ്രവര്‍ത്തക സമിതി ശക്തമായി പ്രതിഷേധിച്ചു. 

എഴുത്തുകാരെ കൊലപ്പെടുത്തി നിശബ്ദമാക്കാമെന്നത് വ്യാമോഹം മാത്രമാണ്. രക്തസാക്ഷികള്‍ ജീവിച്ചിരിക്കുന്നവര്‍ക്ക് ഊര്‍ജ്ജം പകരുന്നതോടൊപ്പം അവരുടെ രചനകള്‍ ഫാസിസ്റ്റ് ശക്തികളെ നിരന്തരം വേട്ടയാടിക്കൊണ്ടേയിരിക്കും. മാധ്യമ പ്രവര്‍ത്തകരും പുരോഗമനവാദികളായ എഴുത്തുകാരും ഭാവിയില്‍ നേരിടേണ്ട ഭയാനക സാഹചര്യമാണ് ഇന്ത്യയിലെ സമീപകാല സംഭവങ്ങള്‍ സൂചിപ്പിക്കുന്നത്. ഗൗരി ലങ്കേഷ് അതില്‍ അവസാനത്തേതുമല്ല. എങ്കിലും കാലഘട്ടം ആവശ്യപ്പെടുന്ന ഉത്തരവാദിത്വത്തില്‍ നിന്നും ഒളിച്ചോടാന്‍ മാധ്യമധര്‍മം നിഷ്‌കര്‍ഷിക്കുന്നവര്‍ക്ക് സാധ്യമല്ലെന്നും യോഗം വിലയിരുത്തി. 

സധൈര്യം വര്‍ഗീയ ഫാസിസ്റ്റുകള്‍ക്കെതിരേ പേന പടവാളാക്കി രക്തസാക്ഷിത്വം വരിച്ച ധീരവനിതക്ക് ആദരാഞ്ജലികളര്‍പ്പിച്ച മീഡിയ ഫോറം കൊലപാതകം നടത്തിയവരെ എത്രയും പെട്ടെന്ന് നിയമത്തിന് മുന്നിലെത്തിച്ച് അര്‍ഹമായ ശിക്ഷ നല്‍കണമെന്നും യോഗം ആവശ്യപ്പെട്ടു.

റിപ്പോര്‍ട്ട്: അനില്‍ കുറിച്ചിമുട്ടം
f
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക