Image

റിയാദ് ഇന്ത്യന്‍ മീഡിയ ഫോറം പ്രതിഷേധ സംഗമം സംഘടിപ്പിച്ചു

Published on 10 September, 2017
റിയാദ് ഇന്ത്യന്‍ മീഡിയ ഫോറം പ്രതിഷേധ സംഗമം സംഘടിപ്പിച്ചു
 
റിയാദ്: പ്രമുഖ മാധ്യമപ്രവര്‍ത്തകയും സാമൂഹിക പ്രവര്‍ത്തകയുമായ ഗൗരി ലങ്കേഷിന്റെ വധത്തെ തുടര്‍ന്ന് ഇന്ത്യയിലെന്പാടും മാധ്യമ, സാംസ്‌കാരിക പ്രവര്‍ത്തകര്‍ ഉയര്‍ത്തുന്ന പ്രതിഷേധങ്ങളോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് റിയാദില്‍ പ്രതിഷേധ സംഗമം സംഘടിപ്പിച്ചു. 

റിയാദ് ഇന്ത്യന്‍ മീഡിയ ഫോറം ബത്ഹയിലെ ഓഫീസില്‍ സംഘടിപ്പിച്ച പരിപാടി എഴുത്തുകാരന്‍ ജോസഫ് അതിരുങ്കല്‍ ഉദ്ഘാടനം ചെയ്തു. ഭരണഘടന ഉറപ്പു നല്കുന്ന ജീവിക്കാനും അഭിപ്രായ സ്വാതന്ത്ര്യത്തിനുമുള്ള അവകാശമാണ് ഗൗരി ലങ്കേഷിന്റെ കൊലപാതകത്തിലൂടെ ഇല്ലാതായതെന്ന് ജോസഫ് പറഞ്ഞു. ജനാധിപത്യത്തിന്റെ നാലാം തൂണിനെ ദുര്‍ബലപ്പെടുത്താനുള്ള പരിശ്രമം അത്യന്തം അപകടകരമായ ഒന്നാണ്. ജനാധിപത്യ പരമാധികാര റിപ്പബ്ലിക്കിന് പകരം ഭയത്തിന്റെ റിപബ്ലിക്ക് സൃഷ്ടിക്കാനാണ് ഇരുട്ടിന്റെ ശക്തികള്‍ ശ്രമിക്കുന്നത്. എതിര്‍ ശബ്ദങ്ങളെ ഇല്ലായ്മ ചെയ്യുന്നത് ജനാധിപത്യ രാഷ്ട്രത്തിന് ഭൂഷണമല്ല. വിയോജിക്കാനുള്ള അവകാശം ഭാരണഘടന ഉറപ്പുനല്‍കുന്നതാണ്. ഇന്ത്യയുടെ പാരന്പര്യം ബഹുസ്വരതയുടേതാണെന്നും ജോസഫ് കൂട്ടിച്ചേര്‍ത്തു. 

പ്രസിഡന്റ് നജിം കൊച്ചുകലുങ്ക് അധ്യക്ഷത വഹിച്ചു. ന്ധമാധ്യമ സ്വാതന്ത്ര്യത്തിന്റെ നെഞ്ച് തുളച്ച വെടിയുണ്ടകള്‍’ എന്ന വിഷയം ചീഫ് കോഓഡിനേറ്റര്‍ റഷീദ് ഖാസിമി അവതരിപ്പിച്ചു. വെല്‍ഫെയര്‍ കണ്‍വീനര്‍ സുലൈമാന്‍ ഊരകം, നവാസ് ഖാന്‍ പത്തനാപുരം, ജയന്‍ കൊടുങ്ങല്ലൂര്‍, ശിഹാബ് കുഞ്ചീസ്, സമീഷ് സജീവ്, മുജീബ് താഴത്തേതില്‍, ഫരീദ് ജാസ്, നൗഫല്‍ പാലക്കാടന്‍ തുടങ്ങിയവര്‍ സംസാരിച്ചു. 

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക