Image

കാനായിയുടെ ശിഷ്യക്ക് കാല്‍ നൂറ്റാണ്ടിനു ശേഷം പുനര്‍‍ജന്മം; ജീവിക്കുന്ന പൈതൃകം, പ്രകൃതിയുടെമടിത്തട്ടില്‍ ജീവിതം (രചന,ചിത്രങ്ങള്‍: കുര്യന്‍ പാമ്പാടി)

Published on 10 September, 2017
കാനായിയുടെ ശിഷ്യക്ക് കാല്‍ നൂറ്റാണ്ടിനു ശേഷം പുനര്‍‍ജന്മം; ജീവിക്കുന്ന പൈതൃകം, പ്രകൃതിയുടെമടിത്തട്ടില്‍ ജീവിതം (രചന,ചിത്രങ്ങള്‍: കുര്യന്‍ പാമ്പാടി)

പാലക്കാട് ജില്ലയില്‍ നെല്ലിയാമ്പതിയിലെ സുസന്‍ കോശി കാനായി കുഞ്ഞിരാമന്‍റെ ശിഷ്യയായി 1992ല്‍ തിരുവനന്തപുരംഫൈ.ന്‍ ആര്‍ട്സ് കോളേജില്‍ ചേ.ര്‍ന്നതാണ്. പക്ഷേ മൂന്നാംവര്‍ഷം വിവാഹിതയായി കോളേജ് വിട്ടു.. കഴിഞ്ഞ ഇരുപത്തഞ്ചു വര്‍ഷം തന്‍റെ സര്‍ഗമോഹങ്ങള്‍ക്ക് കടിഞ്ഞാണിട്ട അവര്‍ ഈയിടെ പെട്ടെന്നൊരു ദിനം തന്‍റെ ചിത്രങ്ങളുമായി അരങ്ങിലെ ത്തി--ഫോര്‍ട്ട്‌ കൊച്ചിയിലെ ഗാലറി സുത്രയി.ല്‍.

കാല്‍ നൂറ്റാണ്ടിന്‍റെ മധുരിക്കും ഓര്‍മകളും സ്വപ്നങ്ങളു മായി ഫൈന്‍ ആര്‍ട്സ് കോളേജിലെ പന്ത്രണ്ടു മുന്‍ വിദ്യാര്തികള്‍ സംഘടിപ്പിച്ച 'ഫ്ലാഷ്ബാക്'എന്ന മിക്സഡ്‌ എക്സിബിഷനിലാണ് സുസന്‍ രണ്ടു റീയലി സ്ടിക്ചിത്രങ്ങളുമായി രംഗപ്രവേശം ചെയ്തത്.ഒന്നു നെല്ലിയാമ്പതിയിലെ തങ്ങളുടെ തോട്ടത്തി.ല്‍ കണ്ട കാട്ടുപോത്ത്. രണ്ട് ചെന്നിത്തലയിലെ വയലില്‍ യന്ത്രം കൊണ്ടു വിത്ത് വിതക്കുന്ന പ്രിയതമന്‍. ഫൈന്‍ ആര്‍ട്സ് കോളേജിന്‍റെ ചരിത്രത്തില്‍ ഇങ്ങിനെയൊരു പുനസമാഗമം ഇതാദ്യം.

പറമ്പിക്കുളം വന്യജീവി സങ്കേതത്തോട് ചേര്‍ന്നു കിടക്കു ന്ന തങ്ങളുടെ തോട്ടത്തി.ല്‍ കാട്ടുപോത്തും കരടിയും പുലിയുമൊക്കെ ഇറങ്ങാറുണ്ടെന്നു സുസന്‍ പറയുന്നു. പോത്ത് വീടിനടുത്തു വരെ എത്തും.പുലി വന്നാല്‍ വളര്‍ത്തു പട്ടികളെ കൊന്നുകളയും. കോയമ്പത്തൂര്‍ കാര്‍ഷിക സര്‍വകലാശാല വികസിപ്പിച്ചെടുത്ത പാഡി വെററ് സീഡര്‍ എന്ന വിതയന്ത്രമാണ് ഭര്‍ത്താവ് ബൂബിലി എന്ന മാവേലിക്കര പോളച്ചിറക്ക.ല്‍ കോശി ഉമ്മ.ന്‍  ചെന്നിത്തലയില്‍ അച്ചന്‍കോവിലാറിനോട് ചേര്‍ന്നുള്ള  പുഞ്ചപ്പാടത്തു പരീക്ഷിച്ചത്. നാല് ഏക്കറില്‍ അദ്ദേഹം തന്നെവിതച്ചു. പിലാനിയിലെ ബിറ്റ്‌സില്‍ എന്ജിനീയറിംഗ് പഠിച്ച ശേഷം നെല്ലിയാമ്പതിയി.ല്‍ പൈതൃകമായി ലഭിച്ച തോട്ടം നോക്കി നടത്തുകയാണ്."വിതക്കുന്നതും കൊയ്യുന്നതും  സുവിശേഷവേല" എന്നാണ് ബൂബിലിയുടെ ഫിലോസഫി.

സുസന്‍റെ പൈതൃകമാണ് വിലമതിക്കാത്തത്. ചെന്നൈ, ലുധിയാന, കല്‍ക്കട്ട, വെല്ലൂര്‍, യു.എസിലെ പോര്‍ട്ട്ലാ ന്ഡ് എന്നിവിടങ്ങളില്‍ പഠിച്ചു നാലര പതിറ്റാണ്ട് കേര ളത്തിലും പുറത്തും പ്രാക്ടീസ് ചെയ്ത ശേഷം കൊച്ചി യില്‍ വിശ്രമിക്കുന്ന ഡോക്ടര്‍ ദമ്പതിമാരുടെ ഇളയ മകളാണ്. തൊണ്ണൂറ്റൊന്നു എത്തിയ പപ്പാ ജോണ്‍ കെ. വെട്ടത്ത് (സര്‍ജന്‍) ഇപ്പോഴും മുളകൊണ്ടുള്ള ലാമ്പ്ഷേ ഡും അലങ്കാര വസ്തുക്കളും നിര്‍മിക്കും. എണ്‍പത്തി രണ്ട് എത്തിയ മമ്മ നയോമി (ഒഫ്താല്‍മോളജിസ്റ്റ്) ഇന്നും നന്നായി പെയിന്റ് ചെയ്യും.

മൂത്ത ചേച്ചി മേരിവര്‍ഗിസ് ഡോക്ടര്‍, രണ്ടാമത്തെ ചേച്ചി ആന്‍ കുര്യ.ന്‍ ആര്‍ക്കിടെക്ററ്, ഏകസഹോദര.ന്‍ മാത്യു ജോണ്‍ ഡച്ച് ഷെല്‍ കമ്പനിയി.ല്‍ എഞ്ചിനീയ.ര്‍. തന്നെ തന്‍റെ വഴിക്ക് വിടാന്‍ പപ്പയും മമ്മയും റെഡിയായിരുന്നു. അങ്ങനെയാണ് സെന്റ്‌ തെരെസാസില്‍ ഇംഗ്ലീഷ് ബി..എ കഴിഞ്ഞ സുസനെ ഫൈന്‍ ആര്‍ട്സ് പഠിക്കാ.ന്‍ വിട്ടത്. എറണാകുളത്തു പഠിക്കുമ്പോ.ള്‍ ടി. കലാധരന്‍ മാഷിന്‍റെ ചിത്രരചനാ ക്ലാസുകള്‍ക്ക് പോകുമായിരുന്നു..

മിടുക്കരായ മൂന്നു മക്കള്‍. മൂവര്‍ക്കും ജോലിയായി. ഇന്നും എന്നും ചിത്രരചനക്ക് കൂട്ടു നില്‍ക്കുന്ന ഭര്‍ത്താവാണ് തന്‍റെ ഏറ്റം വലിയ ശക്തിയെന്ന് സുസന്‍ (49) പറയുന്നു. മക്കള്‍ക്കും ഇഷ്ടം. "ഇനിയും വരക്കണം. അങ്ങനെ ജീവിതത്തെയും കലയെയും തമ്മില്‍ സമന്ജസമായി ബന്ധിപ്പിക്കണം, പ്രകൃതിയുടെ ജീവസത്ത വര്‍ണപ്പകിട്ടോടെ ഒപ്പിയെടുക്കണം. കാഴ്ചയിലെ അനുഭവങ്ങള്‍ ജീവിതത്തിന്‍റെ അനുഭവങ്ങളായി മാറ്റണം".

നെല്ലിയാമ്പതി മലകള്‍ക്ക് മുമ്പിലാണ് സുസന്‍ ഡ്രോയിംഗ് ബോര്‍ഡുമായി ആശയങ്ങള്‍ക്ക് വേണ്ടി തപസ്സിരിക്കുക. ചിലപ്പോള്‍ മൂടല്‍മഞ്ഞുകൊണ്ടു  മലകളാകെ മൂടിയിരിക്കും. ഇടയ്ക്കിടെ കൊച്ചിയില്‍ വന്നു കലൂര്‍ ആസാദ് റോഡി.ല്‍ കഴിയുന്ന മാതാപിതാക്കളെ കാണും. പച്ച പുല്‍മെത്തയും പവിഴമുല്ലയും കൊണ്ടു അണിയിച്ചൊരുക്കിയ വെട്ടത്തു മേട രണ്ടുപേരുടെയും കലാസപര്യയുടെ   അരങ്ങും അണിയറയും.

"സുസന്‍ ഗിറ്റാര്‍ പഠിച്ചതാണ്. നന്നായി പാടും" എന്ന മുഖവുരയോടെ ഡോ..ജോണ്‍ എന്നെ സ്വീകരിച്ചു. ഡോ.ന യോമി തന്‍റെ യമഹ കീബോര്‍ഡി.ല്‍ മെല്ലെ മെല്ലെ തലോടിയപ്പോള്‍ ഡോ.ജോണ്‍ തൊട്ടടുത്തു താന്‍ മുളകൊണ്ടു നിര്‍മ്മിച്ച ലൈറ്റ് ഷേഡുകളുടെ പ്രകാശ ശ്രേണിക്ക് കീഴിലിരുന്നു ആ രാഗങ്ങ.ള്‍ നന്നായി ആസ്വദിച്ചു.ഭിത്തി നിറയെ തങ്ങള്‍ ഒരുമിച്ചു ലോകത്തിന്‍റെ കിഴക്കും പടിഞ്ഞാറും സഞ്ചരിച്ചപ്പോ.ള്‍ കണ്ട ദൃശ്യങ്ങ.ളുടെ മുളയിലുള്ള ആല്‍ബങ്ങ.ള്‍--ലണ്ടന്‍ ടവര്‍ ബ്രിഡജും സിഡ്നി ഓപ്പറ ഹൌസും ഐഫെല്‍ ടവറും നയാഗ്ര ഫാള്‍സും  ഒക്കെ.

അമേരിക്കയി.ല്‍ ഓറിഗോനിലെ പോര്‍ട്ട്‌ലാന്‍ഡില്‍ ഉപരിപഠനം നടത്തിയ കാര്‍ഡിയോ തൊറാസിക് സര്‍ജന്‍ ആണു ജോണ്‍. നയോമി അവിടെ ഫാര്‍മ കൊളജിജിയിലും തിരുവനന്തപുറത്തു ഒഫ്താ.ല്‍മോള ജിയിലും എം.എസ്. ചെയ്ത നയനരോഗ വിദഗ്ധയും. അര നൂറ്റാണ്ടോളം  സര്‍ജനായി പ്രാക്ടീസ് ചെയ്തശേഷം ജോണ്‍ തീരുമാനിച്ചു എഴുപതു എത്തുമ്പോള്‍ റിട്ടയര്‍ ചെയ്യണമെന്ന്. കഴിഞ 21 വര്‍ഷവും മുളയുടെ അത്ഭുത ലോകത്താണ്. മക്കളും മറ്റും മുള എത്തിച്ചു കൊടുക്കും.

കൊച്ചി മുസിരിസ് ബിനാലെയുടെ രംഗഭൂമിയി.ല്‍ ഫോര്‍ട്ട്‌ മാനറിന്‍റെ ഗ്രൌണ്ട്ഫ്ലോറിലെ  ഗാലറി സുത്രയില്‍ ഫ്ലാഷ്ബാക്കിനു ഒത്തു കൂടിയവരില്‍ പലരും എം.എഫ്. എ. നേടിയ അധ്യാപകരായിരുന്നു.. ചിലര്‍ കലാസപര്യയുമായി കഴിയുന്നു. നാട്ടിലും മറുനാട്ടിലും പുരസ്‌കാരങ്ങള്‍ നേടിയവര്‍. ചിലര്‍ കൊമേര്‍ഷ്യല്‍ ആര്ടിസ്ടുകള്‍..ഒരാള്‍ക്ക്‌ പി.എച്.ഡി. കൂട്ടായ്മയില്‍ പങ്കെടുത്തവ.ര്‍ ഇവരൊക്കെ: 

ജി.എന്‍ മധു, മുണ്ടക്കയം, ജ്യോതിലാല്‍ ടി. ഗോവിന്ദ്, തൃശൂ.ര്‍ (കാലടി ശ്രീശങ്കര സര്‍വകലാശാല), കൃഷ്ണ ജനാര്‍ദന, കൊല്ലം,  ലാല്‍ നള്ളത്ത്, ദുബായ്, മാത്തുക്കുട്ടി ജെ. മറ്റം, കോട്ടയം, റെജി സാമുവല്‍, ചെന്നൈ,  സാനു വി.രാമകൃഷ്ണന്‍, മലപ്പുറം, വി.സതീശന്‍, തിരുവനന്തപുരം (കേന്ദ്രിയ വിദ്യാലയം, പേരുക്കട),  ഡോ. ഷൈജു നെല്ലായി, (കാലടിയില്‍ പഠിപ്പിച്ചു), ശൈലജ ബിജു, തിരുവനന്തപുരം (സെന്റ്‌ തോമസ്‌ സെന്‍ട്രല്‍ സ്കൂള്‍)  കെ. എസ്.ശ്രീലാല്‍ (തിരുവനന്തപുരത്തു എം.എഫ്.എ. ചെയ്യുന്നു)  സുസന്‍ കോശി. നെല്ലിയാമ്പതി.

എം.എഫ്.ഏ ക്ക് ശേഷം മലപ്പുറം ജില്ലയി.ല്‍ എയര്‍ പോര്‍ട്ടിനടുത്ത പെരുവള്ളൂ.ര്‍ ഗവ. ഹയര്‍ സെക്കണ്ടറി സ്കൂളില്‍ അധ്യാപകനായ സാനു വി. രാമകൃഷ്ണനെ ഗാലറിയില്‍ കണ്ടു. ശില്‍പമാണ് മേഖല. ധാരാളം മുസ്ലിം കുട്ടികള്‍ പഠിക്കുന്ന സ്കൂ.ള്‍ ആണ്. വരയിലും ശില്പത്തിലും താല്‍ര്യമുള്ളവരുണ്ട്‌. പെണ്‍കുട്ടികളും. കുറേക്കാലം വിദേശത്തും ജോലി ചെയ്തിട്ടുണ്ട് സാനു മാസ്റ.ര്‍.

വിദേശത്തു സേവനം ചെയ്ത ശേഷം കൊച്ചിയില്‍ ബ്ലാക്ക്  ബോര്‍ഡ് എന്ന ഡിസൈന്‍സ്ഥാപനംനടത്തുന്ന മാത്തുക്കുട്ടി ജെ. മറ്റത്തിന്‍റെ രണ്ടു കാമറാചിത്രങ്ങ.ള്‍ കണ്ടു. പെയിന്റിംഗ് പോലെ മനോഹരം. ഒന്ന് അടുത്ത നാളില്‍ ലഡാക്കിലെ ഹുന്ത.ര്‍വാലിയില്‍ കണ്ട ഇരുമുഴയ.ന്‍ (ബാക്ട്രിയന്‍) ഒട്ടകങ്ങള്‍,  രണ്ട്, ലെ-കാര്‍ഗില്‍ റോഡില്‍ ഒരു റെസ്ടോറന്റില്‍ കണ്ട ഏകാകിയായ  ബാല.ന്‍.

തിരുവനതപുരത്തു ജനിച്ചു ദുബൈയില്‍ കഴിയുന്ന ലാല്‍ നള്ളത്ത് പകര്‍ത്തിയ ആറ്റുകാല്‍ പൊങ്കാല മറ്റൊരു ദൃശ്യം. ഉദയ സൂര്യന്‍റെ വരണപ്രഭയില്‍ പൊങ്കാല ജ്വലിച്ചു നില്‍ക്കുന്നു. തിരുവനന്തപുരം പേരൂക്കട കേന്ദ്രിയവിദ്യാലയത്തി.ല്‍ അധ്യാപകനായ വി.സതീശന്‍റെ ഒരു ശില്‍പ്പവും ആകര്‍ഷകമായി. സതീശനോടൊപ്പം ക്ലാസ്മേറ്റ്‌ ആയ ടി..ലാല്‍കുമാറിനെയും കണ്ടു. തിരുവന ന്തപുരത്ത് മീഡിയമേറ്റ് എന്ന പരസ്യ ഏജന്‍സിയില്‍ സേവനം.    
കാനായിയുടെ ശിഷ്യക്ക് കാല്‍ നൂറ്റാണ്ടിനു ശേഷം പുനര്‍‍ജന്മം; ജീവിക്കുന്ന പൈതൃകം, പ്രകൃതിയുടെമടിത്തട്ടില്‍ ജീവിതം (രചന,ചിത്രങ്ങള്‍: കുര്യന്‍ പാമ്പാടി)കാനായിയുടെ ശിഷ്യക്ക് കാല്‍ നൂറ്റാണ്ടിനു ശേഷം പുനര്‍‍ജന്മം; ജീവിക്കുന്ന പൈതൃകം, പ്രകൃതിയുടെമടിത്തട്ടില്‍ ജീവിതം (രചന,ചിത്രങ്ങള്‍: കുര്യന്‍ പാമ്പാടി)കാനായിയുടെ ശിഷ്യക്ക് കാല്‍ നൂറ്റാണ്ടിനു ശേഷം പുനര്‍‍ജന്മം; ജീവിക്കുന്ന പൈതൃകം, പ്രകൃതിയുടെമടിത്തട്ടില്‍ ജീവിതം (രചന,ചിത്രങ്ങള്‍: കുര്യന്‍ പാമ്പാടി)കാനായിയുടെ ശിഷ്യക്ക് കാല്‍ നൂറ്റാണ്ടിനു ശേഷം പുനര്‍‍ജന്മം; ജീവിക്കുന്ന പൈതൃകം, പ്രകൃതിയുടെമടിത്തട്ടില്‍ ജീവിതം (രചന,ചിത്രങ്ങള്‍: കുര്യന്‍ പാമ്പാടി)കാനായിയുടെ ശിഷ്യക്ക് കാല്‍ നൂറ്റാണ്ടിനു ശേഷം പുനര്‍‍ജന്മം; ജീവിക്കുന്ന പൈതൃകം, പ്രകൃതിയുടെമടിത്തട്ടില്‍ ജീവിതം (രചന,ചിത്രങ്ങള്‍: കുര്യന്‍ പാമ്പാടി)കാനായിയുടെ ശിഷ്യക്ക് കാല്‍ നൂറ്റാണ്ടിനു ശേഷം പുനര്‍‍ജന്മം; ജീവിക്കുന്ന പൈതൃകം, പ്രകൃതിയുടെമടിത്തട്ടില്‍ ജീവിതം (രചന,ചിത്രങ്ങള്‍: കുര്യന്‍ പാമ്പാടി)കാനായിയുടെ ശിഷ്യക്ക് കാല്‍ നൂറ്റാണ്ടിനു ശേഷം പുനര്‍‍ജന്മം; ജീവിക്കുന്ന പൈതൃകം, പ്രകൃതിയുടെമടിത്തട്ടില്‍ ജീവിതം (രചന,ചിത്രങ്ങള്‍: കുര്യന്‍ പാമ്പാടി)കാനായിയുടെ ശിഷ്യക്ക് കാല്‍ നൂറ്റാണ്ടിനു ശേഷം പുനര്‍‍ജന്മം; ജീവിക്കുന്ന പൈതൃകം, പ്രകൃതിയുടെമടിത്തട്ടില്‍ ജീവിതം (രചന,ചിത്രങ്ങള്‍: കുര്യന്‍ പാമ്പാടി)കാനായിയുടെ ശിഷ്യക്ക് കാല്‍ നൂറ്റാണ്ടിനു ശേഷം പുനര്‍‍ജന്മം; ജീവിക്കുന്ന പൈതൃകം, പ്രകൃതിയുടെമടിത്തട്ടില്‍ ജീവിതം (രചന,ചിത്രങ്ങള്‍: കുര്യന്‍ പാമ്പാടി)കാനായിയുടെ ശിഷ്യക്ക് കാല്‍ നൂറ്റാണ്ടിനു ശേഷം പുനര്‍‍ജന്മം; ജീവിക്കുന്ന പൈതൃകം, പ്രകൃതിയുടെമടിത്തട്ടില്‍ ജീവിതം (രചന,ചിത്രങ്ങള്‍: കുര്യന്‍ പാമ്പാടി)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക