Image

ഇര്‍മയുടെ ശക്തി കുറഞ്ഞു; പ്രതീക്ഷയോടെ ജനങ്ങള്‍

Published on 10 September, 2017
ഇര്‍മയുടെ ശക്തി കുറഞ്ഞു; പ്രതീക്ഷയോടെ ജനങ്ങള്‍
ടാമ്പ: പ്രതീക്ഷിച്ചത്ര നാശനഷ്ടങ്ങല്‍ വിതക്കാതെ ചുഴലിക്കൊടുങ്കാറ്റ് ഇര്‍മ ഞായറാഴ്ച രാത്രി ടാമ്പയെ കടന്നു പോകുമെന്ന് കാലവസ്ഥാ ശസ്ത്രഞ്ജര്‍ അറിയിക്കുന്നു.

ടാമ്പയിലെത്തുമ്പോള്‍ ഇര്‍മയുടെ ശക്തി കാറ്റഗറി ഒന്നായി കുറയും. എങ്കിലും ശക്തമായ കാറ്റും മഴയും ഉണ്ടാകും. കടല്‍ ജലം പത്ത് അടിയോ അതിലേറെയോ ഉയരാമെന്നതാണ് ഭീഷണി.

എന്തായാലും ഹൂസ്റ്റണില്‍ സംഭവിച്ചതിന്റെ തനിയാവര്‍ത്തനം ഫ്‌ളോറിഡയില്‍ ഉണ്ടാവില്ലെന്നു തന്നെയാണു കരുതുന്നത്.

മയാമി മേഖലയില്‍ കാറ്റും മഴയും ഉണ്ടെന്നല്ലാതെ വലിയ പ്രശ്‌നങ്ങളില്ലെന്നു അവിടെ നിന്നു സാജന്‍ കുര്യന്‍ അറിയിക്കുന്നു. തിങ്കളാഴ്ച സ്ഥിതി മെച്ചപ്പെട്ടേക്കും.

ലക്ഷക്കണക്കിനാളുകള്‍ക്ക് വൈദ്യുതി ഇല്ല. എപ്പോള്‍ തിരിച്ചു വരുമെന്നു ഉറപ്പുമില്ല.റോഡുകളില്‍ പലതിലും വെള്ളമുണ്ട്. അതിനാല്‍ ട്രാഫിക് എപ്പോള്‍ സാധാരണഗതിയിലാകുമെന്ന് ഉറപ്പില്ല.

ഞായറാഴ്ച രാവിലെയാണു ഇര്‍മ ഫ്‌ളൊറിഡ തീരത്ത് എത്തിയത്. തുടര്‍ന്ന് മയാമിക്കുള്ള പടഞ്ഞാറന്‍ ദിശ മാറ്റി കിഴക്കോട്ടു സഞ്ചരിക്കുകയായിരുന്നു.
അന്തരീക്ഷത്തിലെ മര്‍ദവും മറ്റുമാണു കൊടുങ്കാറ്റിന്റെ ഗതി മാറ്റുന്നത്.

ഫ്‌ളോറിഡ വിട്ടു കഴിഞ്ഞാല്‍ ജോര്‍ജിയ, അലബാമ, മിസിസ്സിപി, ടെന്നസി സ്റ്റേറ്റുകളിലും വലിയ ശക്തിയില്ലാതെ ഇര്‍മ എത്തിയേക്കും. കനത്ത മഴയും കാറ്റും പ്രതീക്ഷിക്കാം.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക